Get Updates
Get notified of breaking news, exclusive insights, and must-see stories!

ചതിക്കുഴി ഒരുക്കി ചൈന; അരുണാചല്‍ അതിര്‍ത്തിയില്‍ നാലിടങ്ങളില്‍... തയ്യാറെടുത്ത് ഇന്ത്യന്‍ സൈന്യം

ദില്ലി: ലഡാക്കില്‍ ഇന്ത്യന്‍ പ്രദേശം കൈയ്യേറാന്‍ നീക്കം നടത്തുന്ന ചൈന, അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന മേഖലയിലും സേനാ വിന്യാസം നടത്തുന്നുവെന്ന് റിപ്പോര്‍ട്ട്. സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന ചൈനീസ് പ്രദേശത്ത് നാലിടങ്ങളിലാണ് ചൈനീസ് സൈന്യം തമ്പടിക്കുന്നത്. ഇന്ത്യന്‍ പ്രദേശങ്ങള്‍ കൈയ്യേറാനുള്ള നീക്കങ്ങളുടെ ഭാഗമായിട്ടാണ് ചൈനയുടെ സൈനിക വിന്യാസം എന്ന് സംശയിക്കുന്നു.

i

അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ നിന്ന് 20 കിലോമീറ്റര്‍ അകലെയാണ് ചൈനയുടെ നാല് സേനാ താവളങ്ങള്‍ വരുന്നത്. ഇവിടെ കൂടുതല്‍ സൈനികരെ വിന്യസിക്കാനാണ് ചൈനയുടെ ആലോചന. അസഫില, ട്യൂട്ടിങ് ആക്‌സിസ്, ചാങ് സി, ഫിഷ്ടൈല്‍-2 സെക്ടറുകള്‍ തുടങ്ങിയ അരുണാചല്‍ പ്രദേശിലെ സ്ഥലങ്ങള്‍ക്ക് എതിര്‍ വശത്തായിട്ടാണ് ചൈനീസ് ക്യാമ്പുകള്‍. അതിര്‍ത്തിയിലെ മലയോര മേഖല കൈയ്യടക്കാനായിരിക്കാം ചൈനയുടെ നീക്കമെന്ന് സംശയിക്കുന്നു.

ചൈനയുടെ നീക്കത്തില്‍ ദുരൂഹതയുള്ളതിനാല്‍ ഇന്ത്യന്‍ സൈന്യം ജാഗ്രത പാലിക്കുണ്ട്. മേഖലയില്‍ കൂടുതല്‍ സൈനികരെ വിന്യസിക്കുകയും ചെയ്തു. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയോട് ചേര്‍ന്ന മേഖലകളില്‍ ചൈന റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. ഇതിലൂടെ കൂടുതല്‍ ചൈനീസ് സൈനികര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി എത്തുന്നതായാണ് വിവരം. ഇവിടെയുള്ള ചൈനീസ് പദ്ധതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ് ഇന്ത്യ.

ചൈനീസ് സൈന്യം അവരുടെ പ്രദേശങ്ങളില്‍ പട്രോളിങ് നടത്താറുണ്ട്. എന്നാല്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇന്ത്യന്‍ അതിര്‍ത്തിയോട് അടുത്ത പ്രദേശത്തേക്ക് ചൈനീസ് സൈന്യം എത്തുന്നു. ഇതാണ് ഇന്ത്യ അതിര്‍ത്തിയില്‍ ജാഗ്രത ശക്തമാക്കാന്‍ കാരണം. ഭൂട്ടാന്‍ അതിര്‍ത്തിയിലെ ദോക്ലാമില്‍ നേരത്തെ ചൈനീസ് സൈന്യം ചില നിര്‍മാണ പ്രവൃത്തികള്‍ നടത്തിയിരുന്നു. അരുണാചല്‍ പ്രദേശിലും ലഡാക്കിലും സമാനമായ നീക്കമാണ് ചൈന നടത്താന്‍ ശ്രമിക്കുന്നത്. ലഡാക്കില്‍ ഇന്ത്യന്‍ സൈനിക സാന്നിധ്യം ശക്തമാക്കിയതോടെയാണ് ചൈന അരുണാചല്‍ അതിര്‍ത്തിയില്‍ സൈനിക വിന്യാസം നടത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+