Get Updates
Get notified of breaking news, exclusive insights, and must-see stories!

ചൈനീസ് സൈന്യം മകനെ ഇലക്ട്രിക് ഷോക്കേല്‍പ്പിച്ചു; ആരോപണവുമായി അരുണാചലിലെ 17 കാരന്റെ പിതാവ്

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശില്‍ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയെന്ന് ആരോപിക്കപ്പെടുന്ന 17 കാരന്‍ വീട്ടിലെത്തി. ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ചൈനീസ് സൈന്യം 17 കാരനായ മിറം തരോണിനെ ഇന്ത്യയ്ക്ക് കൈമാറിയിരുന്നെങ്കിലും ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ക്വാറന്റീന്‍ അവസാനിച്ചതോടെയാണ് മിറം തരോണ്‍ കുടുംബത്തിനടുത്തെത്തിയത്. തിങ്കളാഴ്ച വൈകുന്നേരം അപ്പര്‍ സിയാങ് ജില്ലയിലെ ട്യൂട്ടിംഗില്‍ നടന്ന ചടങ്ങില്‍ മിറാം തരോണിനെ രക്ഷിതാക്കള്‍ക്കൊപ്പം ഇന്ത്യന്‍ സൈന്യം വിട്ടതായി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ ശാശ്വത് സൗരഭ് പറഞ്ഞു.

MIRAM

നാട്ടിലേക്ക് മടങ്ങിയ അദ്ദേഹത്തിന് പ്രാദേശിക ഭരണസമിതിയും പഞ്ചായത്ത് നേതാക്കളും ഉജ്ജ്വല സ്വീകരണം നല്‍കി. അതേസമയം തന്റെ മകന്‍ മാനസികമായി തളര്‍ന്നിരിക്കുകയാണെന്ന് മിറാമിന്റെ പിതാവ് ഒപാങ് തരോണ്‍ പറഞ്ഞു. ചൈനയിലെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ (പി എല്‍ എ) കസ്റ്റഡിയില്‍ ഒരാഴ്ചയിലേറെയായി മിറമിനെ കണ്ണ് കെട്ടിയിട്ടാണ് കഴിഞ്ഞതെന്ന് അദ്ദേഹം ആരോപിച്ചു. 'അവന്‍ ഇപ്പോഴും ഷോക്കിലാണ്. ആദ്യം പുറകില്‍ ചവിട്ടുകയും നേരിയ വൈദ്യുതാഘാതം ഏല്‍ക്കുകയും ചെയ്തു. മിക്ക സമയത്തും അവനെ കണ്ണ് കെട്ടിയിട്ടാണ് പാര്‍പ്പിച്ചത്. തടവില്‍ അവന്റെ കൈകള്‍ കെട്ടിയിരുന്നു. ഭക്ഷണം കഴിക്കാന്‍ സമയമാകുമ്പോള്‍ മാത്രമാണ് അവര്‍ അവനെ അഴിച്ചത്. ഒപാങ് തരോണ്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ജനുവരി 18 നാണ് 17 കാരനായ മിറാമിനെ ചൈനീസ് സൈന്യം തന്റെ സുഹൃത്ത് ജോണി യായിംഗിനൊപ്പം വേട്ടയാടാന്‍ പോയപ്പോള്‍ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലുങ്ത ജോര്‍ പ്രദേശത്ത് നിന്ന് തട്ടിക്കൊണ്ടുപോയത്. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെടാനും അധികൃതരെ വിവരം അറിയിക്കാനും യായിംഗിന് കഴിഞ്ഞിരുന്നു. ജനുവരി 19 ന് മിറമിനെ തട്ടിക്കൊണ്ടുപോയ വിവരം അരുണാചല്‍ ഈസ്റ്റ് മണ്ഡലത്തിലെ ബി ജെ പി എം പി തപിര്‍ ഗാവോ ട്വിറ്ററിലൂടെ അറിയിച്ചിരുന്നു.

തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം ഹോട്ട് ലൈന്‍ വഴി ചൈനീസ് സൈന്യത്തെ ബന്ധപ്പെട്ടു. കാണാതായ കുട്ടിയെ പ്രോട്ടോക്കോള്‍ പ്രകാരം തിരികെ കൈമാറണം എന്ന് ആവശ്യപ്പെട്ടു. പ്രോട്ടോക്കോള്‍ അനുസരിച്ച് വ്യക്തിയെ തിരഞ്ഞ് തിരിച്ചയക്കുമെന്ന് ചൈനീസ് സേന ഇന്ത്യയ്ക്ക് ഉറപ്പുനല്‍കി. പിന്നീട് ജനുവരി 20-നാണ് ചൈനീസ് സേന തങ്ങളുടെ ഭാഗത്ത് ഒരു ആണ്‍കുട്ടിയെ കണ്ടെത്തിയതായി അറിയിച്ചത്. കുട്ടിയെ തിരിച്ചറിയുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന് ശേഷമാണ് ബാലനെ വിട്ടയയ്ക്കാമെന്ന് ചൈന സമ്മതിച്ചത്.

സാങ്പൊ നദി അരുണാചലിലേക്ക് പ്രവേശിക്കുന്ന ലുങ്ത ജോര്‍ മേഖലയില്‍നിന്നാണ് കുട്ടിയെ പിടിച്ചുകൊണ്ടുപോയതായാണ് പറയുന്നത്. അരുണാചലില്‍ സിയാങ് എന്നും അസമില്‍ ബ്രഹ്മപുത്ര എന്നുമാണ് സാങ്പൊ നദി അറിയപ്പെടുന്നത്. 2020 സെപ്റ്റംബറില്‍, അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയില്‍ നിന്നുള്ള അഞ്ച് ആണ്‍കുട്ടികളെ പി എല്‍ എ പിടികൂടിയിരുന്നു ഒരാഴ്ചയ്ക്ക് ശേഷം ഇവരെ വിട്ടയച്ചിരുന്നു. അരുണാചല്‍ പ്രദേശ് ചൈനയുമായി 1,080 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+