ഡോക്ലാം പ്രശ്നം: ഇനി ഭൂട്ടാന്‍ മിണ്ടാതിരിക്കില്ല! ചൈനയോട് കണക്കുപറയും, ഇന്ത്യയും അടങ്ങിയിരിക്കില്ല!

ഭൂട്ടാനിലെ ചൈനീസ് ​എംബസിയുമായി ചര്‍ച്ച നടത്തിയ ഭൂട്ടാന്‍ ഇന്ത്യയുമായി തര്‍ക്കം നിലനിന്ന ട്രൈ ജംങ്ഷനിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു.

ദില്ലി: ഡോക്ലാമില്‍ ചൈനീസ് സൈന്യം നിലയുറപ്പിച്ച് റോഡ് നിര്‍മാണം തുടരുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ചൈനയുമായി ചര്‍ച്ച നടത്തി ഭൂട്ടാന്‍. ഭൂട്ടാനിലെ ചൈനീസ് ​എംബസിയുമായി ചര്‍ച്ച നടത്തിയ ഭൂട്ടാന്‍ ഇന്ത്യയുമായി തര്‍ക്കം നിലനിന്ന ട്രൈ ജംങ്ഷനിലെ സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. ഇന്ത്യ- ചൈന- ഭൂട്ടാന്‍ അതിര്‍ത്തിയിലെ ട്രൈ ജംങ്ഷനായ ഡോക്ലാമില്‍ ചൈനീസ് സൈന്യത്തിന്‍റെ റോഡ‍് നിര്‍മാണത്തോടെ ആരംഭിച്ച അതിര്‍ത്തി തര്‍ക്കങ്ങള്‍ രണ്ടര മാസം നീണ്ടുനിന്നതോടെയാണ് ഡോക്ലാമിലെ ചൈനീസ് സൈന്യത്തിന്‍റെ നീക്കങ്ങള്‍ ഇന്ത്യയെപ്പോലെ ഭൂട്ടാനും നിരീക്ഷിച്ചുവരുന്നത്.

നേരത്തെ സെപ്തംബര്‍ 27ന് ഇന്ത്യയിലെ ഭൂട്ടനീസ് അംബാസഡര്‍ വെസ്ടോപ് നംഗ്യേല്‍ ചൈനീസ് അംബാസ‍ഡര്‍ ലുവോ ഴവോഹിയുമായി കൂടിക്കാഴ്ച നടത്തുകയും ഡോക്ലാം മേഖലയില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തതായി നയതന്ത്ര വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ചൈനീസ് എംബസിയില്‍ വച്ച് വൈകിട്ട് നാല് മണിക്കായിരുന്നു യോഗം. ഡോക്ലാമുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും തമ്മിലുള്ള തര്‍ക്കം പരിഹരിച്ച് ഒരു മാസത്തിന് ശേഷമായിരുന്നു ഭൂട്ടാന്‍ - ചൈന ചര്‍ച്ച നടന്നത്.

 ചൈന കള്ളം മാത്രം പറയുന്നു

ചൈന കള്ളം മാത്രം പറയുന്നു


ഇന്ത്യയുമായുള്ള ഡോക്ലാം അതിര്‍ത്തി തര്‍ക്കത്തിന് ശേഷം ഡോക്ലാമില്‍ ചൈനീസ് സൈന്യം ഒരു നീക്കവും നടത്തിയിട്ടില്ലെന്ന വാദമായിരുന്നു ചൈന യോഗത്തില്‍ ഉന്നയിച്ചത്. എന്നാല്‍ ഇതിനെയെല്ലാം ഖണ്ഡിക്കുന്ന മാധ്യമ റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസങ്ങള്‍ക്കിടെ പുറത്തുവരുന്നത്.

 ചൈനീസ് സൈന്യം പിടിമുറുക്കുന്നു

ചൈനീസ് സൈന്യം പിടിമുറുക്കുന്നു

ഡോക്ലാമില്‍ ഇന്ത്യയുമായി അതിര്‍ത്തി തര്‍ക്കമുണ്ടായ പ്രദേശത്തുനിന്ന് 800-900 മീറ്റര്‍ അകലെ ചൈനീസ് സൈന്യം നിലയുറപ്പിച്ചിട്ടുണ്ടെന്നും റോ‍ഡ് നിര്‍മാണം തുടരുന്നുണ്ടെന്നും ചൈനീസ് സൈന്യത്തിന്‍റെ സംരക്ഷണത്തിലാണ് നിര്‍മാണം നടത്തുന്നതെന്നുമാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.

 റോഡ് നിര്‍മാണം ഉടന്‍ തീര്‍ക്കും

റോഡ് നിര്‍മാണം ഉടന്‍ തീര്‍ക്കും

ഡോക് ലാം അതിര്‍ത്തി തര്‍ക്കത്തോടെ ചൈനീസ് അതിര്‍ത്തിയിലെ റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ ഇന്ത്യ. ഡോക്ലാമിന് സമീപത്ത് ചൈനീസ് സൈന്യം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പുറത്തുവന്നതിന് പിന്നാലെയാണ് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലേയ്ക്ക് സൈന്യത്തിന് എളുപ്പം എത്തിപ്പെടുന്നതിനായി ദ്രുതഗതിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ പദ്ധതികള്‍ എളുപ്പം പൂര്‍ത്തീകരിക്കാനുമാണ് നീക്കം.

 ഇന്ത്യയ്ക്കും പദ്ധതികള്‍

ഇന്ത്യയ്ക്കും പദ്ധതികള്‍

ഉത്തരാഖണ്ഡിലെ നാല് പ്രധാന ചുരങ്ങള്‍ തിരിച്ചറിഞ്ഞ് 2020നുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാനും ഇതിന്‍രെ ഭാഗമായി നീക്കം നടത്തും നിതി, ലിപുലേഖ്, താങ്ക്ല, താങ്ക്ചോക് ല എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ചുരങ്ങളുടെ നിര്‍മാണം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കുമെന്നാണ് ചില വൃത്തങ്ങളെ ഉദ്ധരിച്ച് വിയോണ്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ആര്‍മി കമാന്‍ഡര്‍മാരുടെ യോഗത്തിലാണ് അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് ധാരണയായതെന്നും ചൈന ഡോക് ലാമിലെ സുപ്രധാന സ്ഥലങ്ങളില്‍ റോ‍ഡ് നിര്‍മിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയുടെ നീക്കം നിര്‍ണായകമായിരിക്കുമെന്നും നിരീക്ഷണമുണ്ട്.

 ചൈന എല്ലാം മുന്‍കൂട്ടി കണ്ടു!

ചൈന എല്ലാം മുന്‍കൂട്ടി കണ്ടു!

ചൈന ഡോക്ലാമില്‍ റോഡ് നിര്‍മാണം തുടരുന്നുണ്ടെന്ന് കഴിഞ്ഞ ദിവസമാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കമുണ്ടായ സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ചൈന റോഡ് നിര്‍മാണം പുനഃരാരംഭിച്ചിട്ടുള്ളത്. റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കുന്നതിനായി 500 ഓളം സൈനികര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെടാനോ റോഡ് നിര്‍മാണം തടസ്സപ്പെടുത്താനോ ഇന്ത്യ മുതിര്‍ന്നിരുന്നില്ല.

 ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

ഉപഗ്രഹചിത്രങ്ങള്‍ പുറത്ത്

ഇന്ത്യയുമായി തര്‍ക്കം നടന്ന പ്രദേശത്ത് ചൈനീസ് സൈന്യത്തിന്‍റെ അകമ്പടിയോടെ റോഡ് നിര്‍മാണം നടത്തുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങള്‍ ഇതിനകം തന്നെ പുറത്തു വന്നിട്ടുണ്ട്. ഇതും ചൈന- ഭൂട്ടാന്‍ കൂടിക്കാഴ്ചയ്ക്കിടെ ചര്‍ച്ച ചെയ്തിരുന്നു. ഡോക്ലാമിലെ യാത്തൂങ്ങില്‍ ചൈനീസ് സൈനിക താവളത്തിലേയ്ക്കുള്ള മാര്‍ഗ്ഗം എളുപ്പത്തിലാക്കാനാണ് ചൈന റോഡ് നിര്‍മാണം ദ്രുതഗതിയിലാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+