കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിർത്തിയിൽ 5 പോസ്റ്റുകളിൽ പട്രോളിംഗ് തടസ്സപ്പെട്ട് ഇന്ത്യൻ സൈന്യം, ചൈനീസ് സാന്നിധ്യം ശക്തം

Google Oneindia Malayalam News

ദില്ലി: കിഴക്കന്‍ ലഡാക്കില്‍ മെയ് മാസത്തില്‍ ഇന്ത്യ-ചൈന സംഘര്‍ഷം തുടങ്ങുന്നതിന് മുന്‍പ് തന്നെ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് ചൈന തടസ്സപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലഡാക്കിന്റെ വടക്കുളള ഡെസ്പാംഗ് പ്രദേശത്താണ് ചൈന തടസ്സം സൃഷ്ടിച്ചത്. നിയന്ത്രണ രേഖയില്‍ ഫിഗര്‍ ഫോറിനപ്പുറത്തേക്ക് ഇന്ത്യന്‍ സൈനികര്‍ പട്രോളിംഗ് നടത്തുന്നതാണ് ചൈന ഏപ്രില്‍ മാസത്തില്‍ തടസ്സപ്പെടുത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഡൊണാൾഡ് ട്രംപിനെ തേടി വിഷം പുരട്ടിയ കത്ത്! റിസിൻ മരുന്നില്ലാത്ത കൊടും വിഷം! മരണം ഉറപ്പ്!ഡൊണാൾഡ് ട്രംപിനെ തേടി വിഷം പുരട്ടിയ കത്ത്! റിസിൻ മരുന്നില്ലാത്ത കൊടും വിഷം! മരണം ഉറപ്പ്!

ഡെസ്പാംഗ് മേഖലയിലെ ഇന്ത്യ പട്രോളിംഗ് നടത്തിയിരുന്ന 5 പ്രധാനപ്പെട്ട പോയിന്റുകളിലാണ് ചൈനീസ് സൈന്യത്തിന്റെ സാന്നിധ്യം കാരണം ഇന്ത്യന്‍ സൈനികരുടെ പട്രോളിംഗ് തടസ്സപ്പെട്ടത്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി 10,11,12,11 എ, 13 എന്നീ പട്രോളിംഗ് പോയിന്റുകളിലാണ് തടസ്സമുണ്ടായത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നു.

india

അതിര്‍ത്തിയിലെ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് സംബന്ധിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം രാജ്യസഭയില്‍ നടത്തിയ പ്രസ്താവനയ്ക്ക് വിരുദ്ധമായാണ് കാര്യങ്ങള്‍ എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ലഡാക്കിലെ നിയന്ത്രണ രേഖയില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പട്രോളിംഗ് പഴയത് പോലെ തന്നെ കൃത്യമായി നടക്കുന്നുവെന്നാണ് രാജ്‌നാഥ് സിംഗ് പറഞ്ഞത്. ലോകത്തിലെ ഒരു ശക്തിക്കും ഇന്ത്യയുടെ സൈനികരുടെ പട്രോളിംഗ് തടസ്സപ്പെടുത്താന്‍ സാധിക്കില്ലെന്നും പട്രോളിംഗ് ഘടനയില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.

സ്വന്തം കാര്യം നോക്കി തിരികെ വരാൻ... ലജ്ജയില്ലേ! ഭാമയും സിദ്ധിഖും അടക്കമുളളവർക്കെതിരെ രേവതി സമ്പത്ത്സ്വന്തം കാര്യം നോക്കി തിരികെ വരാൻ... ലജ്ജയില്ലേ! ഭാമയും സിദ്ധിഖും അടക്കമുളളവർക്കെതിരെ രേവതി സമ്പത്ത്

'കുഞ്ഞാലിക്കുട്ടി യുഎഇയെ കള്ളക്കടത്ത്‌ രാജ്യമായി പ്രഖ്യാപിക്കുകയാണ്‌,' ആഞ്ഞടിച്ച് സിപിഎം!'കുഞ്ഞാലിക്കുട്ടി യുഎഇയെ കള്ളക്കടത്ത്‌ രാജ്യമായി പ്രഖ്യാപിക്കുകയാണ്‌,' ആഞ്ഞടിച്ച് സിപിഎം!

'പരാതിയിൽ ഒരിടത്തും‌ ഖുർആൻ ഒരു പരാമർശ വിഷയമേ അല്ല', ജലീലിനെതിരെ പരാതി നൽകിയ കോൺഗ്രസ് നേതാവ്!'പരാതിയിൽ ഒരിടത്തും‌ ഖുർആൻ ഒരു പരാമർശ വിഷയമേ അല്ല', ജലീലിനെതിരെ പരാതി നൽകിയ കോൺഗ്രസ് നേതാവ്!

English summary
Chinese Army stopped Indian soldiers from patroling in 5 points at LAC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X