കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഡാക്കില്‍ വീണ്ടും ചൈനീസ് അധിനിവേശം; ഇന്ത്യന്‍ സൈനികരെ തടഞ്ഞു

  • By Gokul
Google Oneindia Malayalam News

ലഡാക്ക്: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വീണ്ടും ചൈനീസ് അധിനിവേശം. ലേയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെ ടി-പോയിന്റില്‍ ഇന്ത്യ നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനം ചൈനീസ് സൈനികര്‍ തടഞ്ഞതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. മഹാത്മ ഗാന്ധി റൂറല്‍ എംപ്ലോയിമെന്റ് ഗ്യാരന്റി ആക്ട് പ്രകാരം നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് വിലക്കിയത്.

ചൈനീസ് സൈനികര്‍ക്കൊപ്പം അതിര്‍ത്തിയിലെ ജനങ്ങളും ചേര്‍ന്ന് ഇന്ത്യന്‍ സൈനികരുടെ 30ഓളം വരുന്ന ട്രക്കുകള്‍ തടഞ്ഞുവെച്ചു. ഒരു നദിയിലെ ജല വിതരണ പദ്ധതിയുമായി ബന്ധപ്പെട്ട് ജോലി ചെയ്തുവരികയായിരുന്ന ഇന്ത്യന്‍ തൊഴിലാളികളെയും കോണ്‍ട്രാക്ടര്‍മാരെയും അവര്‍ക്ക് സഹായമെത്തിക്കുന്ന ഇന്ത്യന്‍ സൈനികരെയുമാണ് തടഞ്ഞുവെച്ചത്.

ladakh

അതിര്‍ത്തി പ്രദേശത്തെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ജലവിതരണം ചെയ്യുന്നതാണ് പദ്ധതി. ചൈനക്കാരും നദിയില്‍ നിന്നും വീട്ടാവശ്യങ്ങളായി ജലം ഉപയോഗിക്കുന്നുണ്ട്. ഏകദേശം 500 മീറ്ററോളം ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് കടന്നതായാണ് റിപ്പോര്‍ട്ട്. സപ്തംബര്‍ 5നാണ് ചൈന ഇന്ത്യന്‍ തൊഴിലാളികളെ ആദ്യം തടഞ്ഞുവെക്കുന്നത്.

ഇന്ത്യന്‍ സൈന്യം അവരുടെ സുരക്ഷയ്‌ക്കെത്തിയതോടെ ചൈനീസ് സൈന്യം തിരിച്ചു പോവുകയായിരുന്നു. എന്നാല്‍ കഴിഞ്ഞദിവസം പ്രദേശത്തെ ജനങ്ങളുമായി എത്തി ചൈനീസ് സൈന്യം വീണ്ടും ഇന്ത്യയുടെ പ്രവര്‍ത്തനങ്ങള്‍ തടയുകയായിരുന്നു. ഇതാദ്യമായല്ല ലഡാക്ക് ഭാഗത്ത് ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തിയില്‍ കടന്നുകയറുന്നത്. നേരത്തെ ഇത്തരത്തിലുള്ള കടന്നുകയറ്റം ഇന്ത്യ തടഞ്ഞതോടെ ചൈനീസ് സൈന്യം പിന്‍വലിക്കുകയായിരുന്നു.

English summary
Chinese army stops water supply for Indians in Ladakh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X