കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനിൽ അംബാനി വീണ്ടും കുരുക്കിൽ, 210 കോടി ഡോളറിന്റെ കടബാധ്യത, നിയമനടപടിക്ക് ചൈനീസ് ബാങ്കുകൾ!

Google Oneindia Malayalam News

ദില്ലി: 35,000 രൂപയുടെ കടം അടച്ച് തീര്‍ത്തെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് ഉടമ അനില്‍ അംബാനി പുതിയ കുരുക്കില്‍. അനില്‍ അംബാനിക്കെതിരെ ചൈനയിലെ ബാങ്കുകള്‍ രംഗത്ത് എത്തിയിരിക്കുകയാണ്. ചൈനയിലെ ബാങ്കുകള്‍ക്ക് കോടിക്കണക്കിന് രൂപയുടെ വായ്പാ കുടിശ്ശിക അനില്‍ അംബാനിയുടെ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ വരുത്തി വെച്ചിരിക്കുന്നു എന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്.

സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ, എന്നും കൂടെ വിവാദങ്ങൾ, ബിനീഷും ബിനോയിയും!സിപിഎമ്മിന് തലവേദനയായി കോടിയേരിയുടെ പുത്രന്മാർ, എന്നും കൂടെ വിവാദങ്ങൾ, ബിനീഷും ബിനോയിയും!

അനില്‍ അംബാനിക്കെതിരെ നിയമ നടപടികളിലേക്ക് കടക്കാനാണ് ചൈനീസ് ബാങ്കുകളുടെ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് എന്ന കമ്പനി 210 കോടി ഡോളറിന്റെ കടബാധ്യതയാണ് ബാങ്കുകള്‍ക്ക് വരുത്തി വെച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ambani

ചൈന ഡെവലപ്പ്‌മെന്റ് ബാങ്ക്, എക്‌സിം ബാങ്ക്, ഇന്‍ഡസ്ട്രിയല്‍ ആന്‍ഡ് കൊമേഷ്യല്‍ ബാങ്ക് ഓഫ് ചൈന എന്നീ ബാങ്കുകളാണ് അനില്‍ അംബാനിക്കെതിരെ രംഗത്ത് വന്നിരിക്കുന്നത്. ഇതില്‍ ഏറ്റവും കൂടുതല്‍ കടബാധ്യത ഉളളത് ചൈന ഡെവലപ്പ്‌മെന്റ് ബാങ്കിനാണ്. 9860 കോടി രൂപയാണ് ഈ ബാങ്കിന് കൊടുത്ത് തീര്‍ക്കാനുളളത്. ആകെ 57,382 കോടി രൂപയുടെ കടബാധ്യത ഉണ്ടെന്നാണ് അനില്‍ അംബാനി ഗ്രൂപ്പ് വെളിപ്പെടുത്തിയിട്ടുളളത്.

35,000 രൂപയുടെ കടം തീര്‍ത്തെന്ന് വ്യക്തമാക്കി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ അനില്‍ അംബാനി ഈ മാസം ആദ്യം വ്യക്തമാക്കിയിരുന്നു. 14 മാസം കൊണ്ടാണ് ഇത്രയും രൂപ കടമടച്ച് തീര്‍ത്തത് എന്നും അനില്‍ അംബാനി വ്യക്തമാക്കി. 2018 ഏപ്രില്‍ മുതല്‍ 2019 മെയ് 31 വരെയുളള കാലഘട്ടത്തിലാണ് 35000 കോടിയുടെ കടം റിലയന്‍സ് ഗ്രൂപ്പ് അടച്ച് തീര്‍ത്തിരിക്കുന്നത്. 24800 കോടി രൂപയാണ് മുതലായി അടച്ചത്. പലിശയിനത്തില്‍ 10600 കോടി രൂപയും അടച്ച് തീര്‍ത്തിട്ടുണ്ട് എന്നും അനില്‍ അംബാനി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

English summary
Chisese Banks moves against Anil Ambani's company, reports
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X