കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹിമാചല്‍പ്രദേശില്‍ നിന്ന് ദേശീയ പതാക പതിച്ച ഷൂബോക്‌സ് പിടിച്ചെടുത്തു

  • By Mithra Nair
Google Oneindia Malayalam News

ധര്‍മ്മശാല: ധര്‍മ്മശാല: ഹിമാചല്‍പ്രദേശിലെ ധര്‍മ്മശാലയില്‍ നിന്ന് ഇന്ത്യയുടെ ദേശീയ പതാകയുടെ ചിത്രം പതിച്ച ഷൂബോക്‌സ് പൊലീസ് പിടിച്ചെടുത്തു.ചൈനയില്‍ നിന്നുള്ള ഷൂബോക്‌സാണ് പോലീസ് പിടിച്ചെടുത്തത്.

ഒരു ചൈനീസ് കമ്പനി നിര്‍മ്മിച്ച ഷൂവിന്റെ ബോക്‌സിന് പുറത്താണ് ദേശീയപതാകയുടെ ചിത്രമുള്ളത്. സംഭവത്തെക്കുറിച്ച് കന്‍ഗ്ര ജില്ലാ പൊലീസ് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ഷൂവില്‍പ്പന നടത്തുന്ന കടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഷൂവില്‍പ്പന നിരോധിക്കുകയും ചെയ്തു.

menshoes.jpg

ഒരു പ്രാദേശിക പത്രത്തില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഷൂവില്‍പ്പന അധികൃതര്‍ കണ്ടെത്തിയത്.

ദേശീയ പതാകയെ അനാദരിച്ചതിനാണ് കേസ്. ദേശീയപതാകയുടെ ചിത്രം പതിച്ച ഷൂബോക്‌സുകള്‍ നിര്‍മ്മിച്ചത് ചൈനയില്‍ നിന്നാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

English summary
A Chinese company has allegedly disgraced the Indian national flag by packing shoes in boxes bearing the tri-colour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X