ടാര്‍ഗറ്റ് തികയ്ക്കാന്‍ കഴിഞ്ഞില്ല, ജീവനക്കാരെ കൊണ്ട് മൂത്രം കുടിപ്പിച്ചും കൂറയെ തീറ്റിച്ചും ചൈനീസ് കമ്പനി
ബെയ്ജിങ്: മാസവാസന ടാര്‍ഗറ്റ് തികയ്ക്കാന്‍ ജീവനക്കാര്‍ക്ക് കമ്പനികള്‍ സമ്മര്‍ദം ചെലുത്തും. എന്നാല്‍ ചൈനയിലെ കമ്പനികള്‍ സ്ഥിതി രൂക്ഷമാണ്. ഇത് ചൈനയെ സംബന്ധിച്ച് വാര്‍ത്തയേ അല്ല. ജീവനക്കാരെ ടാര്‍ഗറ്റ് തികയ്ക്കാത്തതിന്‍റെ പേരില്‍ മൂത്രം കുടിപ്പിക്കുകയും കൂറയെ തീറ്റിപ്പിക്കുകയും ചെയ്തതാണ് പുതിയ വാര്‍ത്ത. സമാനരീതിയില്‍ മൂട്ടിലിഴയുന്ന ജീവനക്കാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു.
ഷാവൊസ്വാന്‍ഹ് എന്ന നഗരത്തിലാണ് ടാര്‍ഗറ്റ് തികയ്ക്കാത്തതിനാല്‍ 6 ജീവനക്കാരാണ് പൊതുനിരത്തിലൂടെ മുട്ടില്‍ ഇഴഞ്ഞത്. കമ്പനിയുടെ കൊടി പിടിച്ച് ഒരു ജീവനക്കാരന്‍ മുന്നിലും ബാക്കിയുള്ളവര്‍ പിന്നിലായുമാണ് മുട്ടില്‍ ഇഴഞ്ഞ് പോയത്. പോലീസെത്തി ഇത് തടയുകയായിരുന്നു. ജീവനക്കാരെ മോട്ടിവേറ്റ് ചെയ്യിക്കാനാണ് ഈ ശ്രമമെന്നും അല്ലാതെ ശിക്ഷ നടപടിയല്ലെന്നുമായിരുന്നു കമ്പനി വിശദീകരണം.

ചൈനീസ് കമ്പനികള്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും ജീവനോടെ വിരകളെ തിന്നാന്‍ നലകുന്നതുമെല്ലാം സ്ഥിരമായി സംഭവിക്കാറുള്ളതാണ്. മികച്ച സെയില്‍സ് നടക്കാന്‍ ഇത്തരം വികൃത മാര്‍ഗങ്ങളാണ് കമ്പനി സ്വീകരിക്കാറുള്ളത്.












Click it and Unblock the Notifications