കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടാര്‍ഗറ്റ് തികയ്ക്കാന്‍ കഴി‍ഞ്ഞില്ല, ജീവനക്കാരെ കൊണ്ട് മൂത്രം കുടിപ്പിച്ചും കൂറയെ തീറ്റിച്ചും ചൈനീസ് കമ്പനി

  • By Desk
Google Oneindia Malayalam News

ബെയ്ജിങ്: മാസവാസന ടാര്‍ഗറ്റ് തികയ്ക്കാന്‍ ജീവനക്കാര്‍ക്ക് കമ്പനികള്‍ സമ്മര്‍ദം ചെലുത്തും. എന്നാല്‍ ചൈനയിലെ കമ്പനികള്‍ സ്ഥിതി രൂക്ഷമാണ്. ഇത് ചൈനയെ സംബന്ധിച്ച് വാര്‍ത്തയേ അല്ല. ജീവനക്കാരെ ടാര്‍ഗറ്റ് തികയ്ക്കാത്തതിന്‍റെ പേരില്‍ മൂത്രം കുടിപ്പിക്കുകയും കൂറയെ തീറ്റിപ്പിക്കുകയും ചെയ്തതാണ് പുതിയ വാര്‍ത്ത. സമാനരീതിയില്‍ മൂട്ടിലിഴയുന്ന ജീവനക്കാരുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിരുന്നു.

<strong>മലകയറിയ യുവതികളുടെ പട്ടികയിൽ ബിന്ദു-കനകദുർഗ്ഗ-മഞ്ജു ഇല്ലാത്തതെന്ത്... 50 കഴിഞ്ഞവർ കയറിപ്പറ്റിയതോ?</strong>മലകയറിയ യുവതികളുടെ പട്ടികയിൽ ബിന്ദു-കനകദുർഗ്ഗ-മഞ്ജു ഇല്ലാത്തതെന്ത്... 50 കഴിഞ്ഞവർ കയറിപ്പറ്റിയതോ?


ഷാവൊസ്വാന്‍ഹ് എന്ന നഗരത്തിലാണ് ടാര്‍ഗറ്റ് തികയ്ക്കാത്തതിനാല്‍ 6 ജീവനക്കാരാണ് പൊതുനിരത്തിലൂടെ മുട്ടില്‍ ഇഴഞ്ഞത്. കമ്പനിയുടെ കൊടി പിടിച്ച് ഒരു ജീവനക്കാരന്‍ മുന്നിലും ബാക്കിയുള്ളവര്‍ പിന്നിലായുമാണ് മുട്ടില്‍ ഇഴഞ്ഞ് പോയത്. പോലീസെത്തി ഇത് തടയുകയായിരുന്നു. ജീവനക്കാരെ മോട്ടിവേറ്റ് ചെയ്യിക്കാനാണ് ഈ ശ്രമമെന്നും അല്ലാതെ ശിക്ഷ നടപടിയല്ലെന്നുമായിരുന്നു കമ്പനി വിശദീകരണം.

China map

ചൈനീസ് കമ്പനികള്‍ ജീവനക്കാരെ മര്‍ദ്ദിക്കുകയും ജീവനോടെ വിരകളെ തിന്നാന്‍ നലകുന്നതുമെല്ലാം സ്ഥിരമായി സംഭവിക്കാറുള്ളതാണ്. മികച്ച സെയില്‍സ് നടക്കാന്‍ ഇത്തരം വികൃത മാര്‍ഗങ്ങളാണ് കമ്പനി സ്വീകരിക്കാറുള്ളത്.

English summary
Chinese company forced its employees to drink urine and eat cockroach for not achieving sales target
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X