Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇന്ത്യക്കാർക്ക് മാനസിക പ്രതിരോധ ശേഷി അധികമോ? ചൈനീസ് വിദഗ്ധൻ പറയുന്നതിങ്ങനെ

ദില്ലി: ഇന്ത്യക്കാർക്ക് കൊറോണയെ പ്രതിരോധിക്കാൻ മാനസിമായി പ്രതിരോധ ശേഷിയുണ്ടെന്ന് ചൈനീസ് വിദഗ്ധർ. ഇന്ത്യക്കാർക്ക് കൊറോണ വൈറസ് ബാധയെ പ്രതിരോധിക്കുന്നതിന് ശാരീരികമായി പ്രതിരോധ ശേഷിയില്ലെങ്കിലും മാനസികമായി പ്രതിരോധ ശേഷിയുണ്ടെന്നാണ് ചൈനീസ് പകർച്ചാ വ്യാധി വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നത്. ഇന്ത്യയിലെ മതപരമായ ഒരു ചടങ്ങിൽ മാസ്ക് ധരിക്കാതെ ജനങ്ങൾ എത്തിയതായുള്ള വാർത്തകൾ കണ്ടു. ഇന്ത്യക്കാർ കൊറോണ വൈറസിനെതിരെ ശാരീരികമായി പ്രതിരോധ ശേഷിയുള്ളവരല്ലെങ്കിലും മാനസികമായി ഉള്ളവരാണെന്നാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഴാങ് വെൻഹോങ്ങ് ഇന്ത്യയിലെ ചൈനയിലെ വിദ്യാർത്ഥികളോട് വീഡിയോ കോൺഫറൻസിൽ പറഞ്ഞത്.

ബുധനാഴ്ച ചൈനീസ് എംബസിയാണ് ഇന്ത്യയിലുള്ള ചൈനീസ് വിദ്യാർത്ഥികളോട് സംവദിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്. ഇന്ത്യക്കാർക്ക് സമാധാനമുള്ള മനസ്സുണ്ടെന്നും ചൈനയിലെ കൊറോണ വൈറസ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന വെൻഹോങ്ങ് വ്യക്തമാക്കിയത്. അദ്ദേഹമാണ് ഷാങ്ഹായിയിലെ ഹുവാഷാൻ ആശുപത്രിയിലെ ഡിപ്പാർട്ട്മെന്റ് ഓഫ് ഇൻഫെക്ഷ്യസ് ഡിസീസസിന്റെ ഡയറക്ടർ ചുമതല വഹിച്ച് വരുന്നത്. ഇന്ത്യയിൽ കൊറോണ വൈറസ് ബാധിതരുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും ഇത് അമേരിക്കയിലേതിനേക്കാൾ കുറവാണ്.

coronavirus-testing-1

നിലവിൽ ഇന്ത്യയിൽ സ്ഥിരീകരിക്കുന്ന കൊറോണ വൈറസ് കേസുകളുടെ ഞങ്ങൾ നിരീക്ഷിച്ച് വരികയാണ്. രോഗികളുടെ എണ്ണം വർധിക്കുന്നുണ്ടെങ്കിലും അമേരിക്കയെ അപേക്ഷിച്ച് ഇന്ത്യയുടെ ജനസംഖ്യ കൂടുതലാണ്. എന്നാൽ വൈറസ് ബാധിക്കുന്നവരുടെ എണ്ണം കുറവാണെന്നും ഴാങ് കൂട്ടിച്ചേർത്തു. ഇന്ത്യയിലെ കൊറോണ വൈറസ് ബാധ പത്ത് ശതമാനത്തിന് മുകളിലേക്ക് പോകില്ല. അതുകൊണ്ട് തന്നെ 90 ശതമാനത്തോളം വരുന്ന ജനസംഖ്യയും വൈറസിൽ നിന്ന് മുക്തമാണെന്നും അദ്ദേഹം ചൈനീസ് വിദ്യാർത്ഥികൾക്ക് ഉറപ്പ് നൽകി.

ഇന്ത്യയിൽ 23,000 പേർക്കാണ് നിലവിൽ കൊറോണ വൈറസ് ബാധിച്ചിട്ടുള്ളത്. 718 പേർ മാത്രമാണ് രാജ്യത്ത് മരിച്ചിട്ടുള്ളതെന്നാണ് വെള്ളിയാഴ്ച രാവിലെ കേന്ദ്ര ആരോഗ്യമന്ത്രാലയം നൽകിയ കണക്ക്. 17, 610 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. 4,749 പേർക്ക് രോഗം ഭേദമായിട്ടുണ്ട്. ഇന്ത്യയിൽ രോഗവ്യാപനം തടയുന്നതിനായി ലോക്ക്ഡൌൺ നടപ്പിലാക്കി 31 ദിവസം പിന്നിടുമ്പോഴുള്ള കണക്കുകളാണിത്. ആഗോളതലത്തിൽ 2,708,470 പേരെ ബാധിച്ച വൈറസ് ബാധ മൂലം 1,90,788 പേരാണ് മരിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+