കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാകിസ്താന് പിന്നില്‍ കളിക്കുന്നതാര്? കശ്മീരില്‍ നിന്ന് ചൈനീസ് പതാക, 44 പേര്‍ പിടിയില്‍

ജമ്മുകശ്മീരിലെ ഭീകരരുടെ ഒളിസങ്കേതങ്ങളില്‍ നിന്ന് കണ്ടെടുത്തത് പാകിസ്താന്റെയും ചൈനയും പതാകകള്‍

Google Oneindia Malayalam News

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരരുടെ ഒളിസങ്കേതങ്ങളില്‍ നിന്ന് കണ്ടെടുത്തത് ചൈനീസ് പതാകകള്‍. ഭീകരവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് 44 പേര്‍ അറസ്റ്റിലായിട്ടുണ്ട്. കശ്മീരിലെ ബാരമുല്ലയില്‍ നിന്നാണ് ചൈനീസ് പതാക കണ്ടെടുത്തത്.

ഗോവയില്‍ വച്ച് നടന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ ഗോവ പ്രഖ്യാപനത്തില്‍ പാക് ഭീകരസംഘടനകളെക്കുറിച്ച് പരാമര്‍ശിക്കാനുള്ള ഇന്ത്യയുടെ ശ്രമത്തെ ചൈന എതിര്‍ത്തിരുന്നു. പാകിസ്താന്‍ ഇന്ത്യക്കെതിരെ നടത്തുന്ന ഭീകരാക്രമണങ്ങള്‍ക്ക് ചൈന പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നതിന്റെ തെളിവാണ് ഐക്യരാഷ്ട്ര സഭയില്‍ മസൂദ് അസറിന് വിലക്കേര്‍പ്പെടുത്താനുള്ള ഇന്ത്യയുടെ ആവശ്യത്തെ ചൈന എതിര്‍ത്തതിന് പിന്നിലും. പത്താന്‍കോട്ട് ഭീകരാക്രമണം, മുംബൈ ഭീകരാക്രമണം എന്നിവയുടെ മുഖ്യ സൂത്രധാരനാണ് പാകിസ്താനില്‍ കഴിയുന്ന ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസര്‍.

തിരച്ചിലിനൊടുവില്‍

തിരച്ചിലിനൊടുവില്‍

ജമ്മു കശ്മീരിലെ ബാരാമുല്ലയില്‍ ഒക്ടോബര്‍17ന് നടത്തിയ 12 മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന തിരച്ചിലിനൊടുവിലാണ് 44 പേരെ അറസ്റ്റ് ചെയ്തത്. ഏകദേശം 700 വീടുകളിലാണ് സൈന്യം തിരച്ചില്‍ നടത്തിയത്.

കണ്ടെടുത്തത് പാക്- ചൈനീസ് പതാകകള്‍

കണ്ടെടുത്തത് പാക്- ചൈനീസ് പതാകകള്‍

ഭീകരകേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ ചൈനയുടേയും പാകിസ്താന്റെയും പതാകകള്‍, പെട്രോള്‍ ബോംബ്, ലഷ്‌കര്‍ ഇ ത്വയ്ബ, ജെയ്‌ഷെ മുഹമ്മദ് എന്നിവയുടെ ലെറ്റര്‍പാഡുകള്‍, മൊബൈല്‍ ഫോണുകള്‍, രാജ്യവിരുദ്ധ സന്ദേശങ്ങള്‍ അടങ്ങിയ വസ്തുക്കള്‍ എന്നിവയാണ് സൈന്യം നടത്തിയ തിരച്ചിലിനിടെ ഭീകരകേന്ദ്രങ്ങളില്‍ നിന്ന് കണ്ടെടുത്തത്.

പാകിസ്താനെ ചൈന പിന്തുണയ്ക്കുന്നു

പാകിസ്താനെ ചൈന പിന്തുണയ്ക്കുന്നു

ബ്രിക്‌സ് ഉച്ചകോടിക്കിടെ ഗോവ പ്രഖ്യാപനത്തില്‍ പാക് ഭീകരസംഘടനകളുടെ പേര് പരാമര്‍ശിക്കുന്നതിനുള്ള ഇന്ത്യന്‍ ശ്രമത്തിന് വിലങ്ങിട്ട ചൈന നേരത്തെ പത്താന്‍കോട്ട്, മുംബൈ ഭീകരാക്രമണ പരമ്പര എന്നിവയുടെ സൂത്രധാരനായ മസൂദ് അസ്ഹറിന് വിലക്കേര്‍പ്പെടുന്നതിനെയും ചൈന എതിര്‍ത്തിരുന്നു.

പാക് ഭീകര സംഘടനകള്‍

പാക് ഭീകര സംഘടനകള്‍

ഇന്ത്യയെ ലക്ഷ്യം വച്ച് ആക്രമണം നടത്തുന്ന പാക് ഭീകര സംഘടനകള്‍ക്കെതിരെ ഇന്ത്യ പലതവണ രംഗത്തെത്തിയിരുന്നുവെങ്കിലും ഭീകരസംഘടനകളെ സംരക്ഷിക്കുന്ന നിലപാടാണ് പാകിസ്താന്‍ സ്വീകരിച്ചുവന്നത്. ഉറി ഭീകരാക്രമണത്തിന് ശേഷം നയതന്ത്രതലത്തില്‍ പാകിസ്താന്‍ ഒറ്റപ്പെടുമെന്ന് ഉറപ്പായതോടെ വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായിരുന്നെങ്കിലും ഒന്നും ഇന്ത്യയ്ക്ക് ഗുണം ചെയ്തില്ല.

 ഉറിയും സര്‍ജിക്കല്‍ സ്‌ട്രൈക്കും

ഉറിയും സര്‍ജിക്കല്‍ സ്‌ട്രൈക്കും

സെപ്തംബര്‍ 18ന് ജമ്മുകശ്മീരിലെ ഉറി സൈനിക ബ്രിഗേഡ് ആസ്ഥാനത്ത് പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായിരുന്നു സെപ്തംബര്‍ 29ന് പാക് അധീന കശ്മീരിലെ ഏഴ് ഭീകര കേന്ദ്രങ്ങള്‍ക്കെതിരെ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

ഓപ്പറേഷന് പിന്നില്‍

ഓപ്പറേഷന് പിന്നില്‍

ഇന്ത്യന്‍ സൈന്യം, ജമ്മു കശ്മീര്‍ പൊലീസ്, ബിഎസ്എഫ്, സിആര്‍പിഎഫ് എന്നീ സേനകളാണ് കശ്മീരിലെ അസ്വസ്ഥ പ്രദേശങ്ങളായ ഖ്വാസി ഹമാം, ഘനാനി ഹമാം, തവീദ് ഗുഞ്ച്, ജാമിയ എന്നിവിടങ്ങളില്‍ പരിശോധന നടത്തിയത്.

 കശ്മീര്‍ സംഘര്‍ഷം

കശ്മീര്‍ സംഘര്‍ഷം

ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡോ ബര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷങ്ങളെ തുടര്‍ന്ന് 122 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിന് ശേഷം നടക്കുന്ന വലിയ അറസ്റ്റാണ് ബാരാമുല്ലയിലേത്.

English summary
Chinese flags recovered from terror hideouts in Baramulla,44 arrested on terror charges. On October 17th a joint operation by the Army, the BSF, the CRPF and police in 10 localities, including Qazi Hamam, Ganai Hamam, Taweed Gunj and Jamia, considered safe havens for terrorists.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X