ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ദില്ലിയിൽ, ജയശങ്കറും അജിത് ഡോവലുമായി കൂടിക്കാഴ്ച
ദില്ലി: ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യി ദില്ലിയിലെത്തി. രാജ്യതലസ്ഥാനത്ത് വാംഗ് യി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ എന്നിവരുമായി ചര്‍ച്ച നടത്തും. 2020 ജൂണില്‍ ഇന്ത്യയും ചൈനയും തമ്മില്‍ ഗല്‍വാനില്‍ സംഘര്‍ഷമുണ്ടായതിന് ശേഷം ഇതാദ്യമായാണ് ചൈനയില്‍ നിന്നും മന്ത്രിതലത്തിലുളള ആള്‍ ഇന്ത്യാ സന്ദര്‍ശനം നടത്തുന്നത്.
ഇസ്ലാമാബാദില്‍ വെച്ച് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോര്‍പറേഷന്‍(ഒഐസി) വിളിച്ച് ചേര്‍ത്ത വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ജമ്മു കശ്മീര്‍ വിഷയത്തില്‍ വാംഗ് യി നടത്തിയ പ്രസ്താവന വിവാദമായിരുന്നു. കശ്മീര്‍ വിഷയത്തില്‍ ഇസ്ലാമിക് സുഹൃത്തുക്കള്‍ ആഗ്രഹിക്കുന്നത് തന്നെയാണ് ചൈനയുടേയും ആഗ്രഹം എന്നാണ് വാംഗ് യി പറഞ്ഞത്.

Recommended Video
വാംഗ് യിയുടെ പ്രസ്താവനയ്ക്ക് എതിരെ ഇന്ത്യ ശക്തമായി പ്രതികരിച്ചിരുന്നു. ജമ്മു കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയം ആണെന്നും അതില്‍ ചൈനയ്ക്ക് അഭിപ്രായം പറയേണ്ട കാര്യമില്ലെന്നുമാണ് ഇന്ത്യ പ്രതികരിച്ചത്. വാംഗ് യിയുടെ പ്രസ്താവന ആവശ്യമില്ലാത്തതായിരുന്നുവെന്നും ഇന്ത്യ പ്രതികരിച്ചു. ഈ സാഹചര്യത്തില്‍ക്കൂടി ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം നിര്‍ണായകമാണ്.












Click it and Unblock the Notifications