വാട്സ്ആപ്പില്‍ ചൈനീസ് ഹാക്കര്‍മാരുടെ വിളയാട്ടം! മുന്നറിയിപ്പുമായി സൈന്യം, ഈ നമ്പറുകള്‍ പണി തരും!!
ബെംഗളൂരു: വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈന്യം. ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കളെ ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. ഹാക്കിംഗിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്നും സൈന്യം പുറത്തിറക്കിയ വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷിതമായി വാട്സ്ആപ്പ് ഉപയോഗിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ളതാണ് വീഡിയോ. വാസ്ആപ്പ് ഉപയോഗിക്കരുതെന്ന് നിയന്ത്രണ രേഖയില്‍ വിന്യസിച്ചിടുള്ള സൈനികര്‍ക്ക് നിര്‍ദേശം നല്‍കി നാല് മാസത്തിന് ശേഷമാണ് ജനങ്ങള്‍ക്ക് ചൈനീസ് ഹാക്കര്‍മാരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.
ഡിജിറ്റല്‍ ലോകത്തേയ്ക്ക് ചൈനീസ് ഹാക്കര്‍മാര്‍ കടന്നുകയറാന്‍ ശ്രമിക്കുന്നുവെന്നും ഇന്ത്യന്‍ സൈന്യത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജായ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക്കില്‍ നിന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഡിജിറ്റല്‍ ലോകത്തേയ്ക്ക് എത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ എല്ലാത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുമെന്നും, വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് ഹാക്കിംഗിന്റെ ലക്ഷ്യമെന്നും ട്വീറ്റില്‍ കുറിക്കുന്നു. +86ല്‍ തുടങ്ങുന്ന ചൈനീസ് നമ്പറുകളാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നും അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക്കില്‍ നിന്ന്
ട്വീറ്റ് ചെയ്ത വീഡിയോയില്‍ പറയുന്നു.

വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ +86ല്‍ തുടങ്ങുന്ന നമ്പറുകള്‍ പ്രത്യക്ഷപ്പെടുന്നത് നിരന്തരം പരിശോധിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പ് നല്‍കുന്നു. സിം മാറ്റിയിടുന്നതോടെ എല്ലാം പൂര്‍ണമായി നശിക്കുമെന്നും വീഡിയോയില്‍ മുന്നറിയിപ്പില്‍ പറയുന്നത്. ഇത്തരം വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന കാര്യങ്ങള്‍ ചൈനീസ് ഹാക്കര്‍മാരുടെ കയ്യിലെത്തുമെന്നും ഇന്ത്യന്‍ സൈന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.
सजग रहे,सतर्क रहें,सुरक्षित रहें।#भारतीयसेना सोशल मीडिया उचित एवं नियमबद्ध एकाउंट को प्रोत्साहित करता है। हैकिंग जोरो पर है, उनके लिए जो असावधान हैं। अपने सोशल मीडिया को हमेशा चेक करें। व्यक्तिगत एवं ग्रुप एकाउंट के बारे में सावधान रहें, सुरक्षित रहें। @DefenceMinIndia @PIB_India pic.twitter.com/YQbdVFsmWe
— ADG PI - INDIAN ARMY (@adgpi) March 18, 2018












Click it and Unblock the Notifications