കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാട്സ്ആപ്പില്‍ ചൈനീസ് ഹാക്കര്‍മാരുടെ വിളയാട്ടം! മുന്നറിയിപ്പുമായി സൈന്യം, ഈ നമ്പറുകള്‍ പണി തരും!!

Google Oneindia Malayalam News

ബെംഗളൂരു: വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ സൈന്യം. ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കളെ ചൈനീസ് ഹാക്കര്‍മാര്‍ ലക്ഷ്യം വയ്ക്കുന്നുവെന്നാണ് ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നറിയിപ്പ്. ഹാക്കിംഗിന് പിന്നില്‍ ചൈനീസ് ഹാക്കര്‍മാരാണെന്നും സൈന്യം പുറത്തിറക്കിയ വീഡിയോയില്‍ ചൂണ്ടിക്കാണിക്കുന്നു. സുരക്ഷിതമായി വാട്സ്ആപ്പ് ഉപയോഗിക്കണമെന്ന് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിക്കൊണ്ടുള്ളതാണ് വീഡിയോ. വാസ്ആപ്പ് ഉപയോഗിക്കരുതെന്ന് നിയന്ത്രണ രേഖയില്‍ വിന്യസിച്ചിടുള്ള സൈനികര്‍ക്ക് നിര്‍ദേശം നല്‍കി നാല് മാസത്തിന് ശേഷമാണ് ജനങ്ങള്‍ക്ക് ചൈനീസ് ഹാക്കര്‍മാരെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നത്.

<strong>കൊല്‍ക്കത്തയില്‍ പുതിയ ചര്‍ച്ച; കോണ്‍ഗ്രസും ബിജെപിയും വേണ്ട!! ബദല്‍ ശക്തി തേടി മുഖ്യമന്ത്രിമാര്‍</strong>കൊല്‍ക്കത്തയില്‍ പുതിയ ചര്‍ച്ച; കോണ്‍ഗ്രസും ബിജെപിയും വേണ്ട!! ബദല്‍ ശക്തി തേടി മുഖ്യമന്ത്രിമാര്‍

ഡിജിറ്റല്‍ ലോകത്തേയ്ക്ക് ചൈനീസ് ഹാക്കര്‍മാര്‍ കടന്നുകയറാന്‍ ശ്രമിക്കുന്നുവെന്നും ഇന്ത്യന്‍ സൈന്യത്തിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജായ അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക്കില്‍ നിന്ന് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ ഡിജിറ്റല്‍ ലോകത്തേയ്ക്ക് എത്താന്‍ ചൈനീസ് ഹാക്കര്‍മാര്‍ എല്ലാത്തരത്തിലുള്ള പ്ലാറ്റ്ഫോമുകളും ഉപയോഗിക്കുമെന്നും, വാട്സ്ആപ്പ് ഗ്രൂപ്പുകളാണ് ഹാക്കിംഗിന്റെ ലക്ഷ്യമെന്നും ട്വീറ്റില്‍ കുറിക്കുന്നു. +86ല്‍ തുടങ്ങുന്ന ചൈനീസ് നമ്പറുകളാണ് വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതെന്നും അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക്കില്‍ നിന്ന്
ട്വീറ്റ് ചെയ്ത വീ‍ഡിയോയില്‍ പറയുന്നു.

<strong>എന്ത് ചെയ്തിട്ടാണ് ശ്രീദേവിയെ ത്രിവര്‍ണ പതാക പുതപ്പിച്ചത്!! ശ്രീദേവിയുടെ മരണം പൊലിപ്പിച്ചെന്ന് രാജ് താക്കറെ</strong>എന്ത് ചെയ്തിട്ടാണ് ശ്രീദേവിയെ ത്രിവര്‍ണ പതാക പുതപ്പിച്ചത്!! ശ്രീദേവിയുടെ മരണം പൊലിപ്പിച്ചെന്ന് രാജ് താക്കറെ

whatsapp

വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ +86ല്‍ തുടങ്ങുന്ന നമ്പറുകള്‍ പ്രത്യക്ഷപ്പെടുന്നത് നിരന്തരം പരിശോധിക്കണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും ഇന്ത്യന്‍ സൈന്യം മുന്നറിയിപ്പ് നല്‍കുന്നു. സിം മാറ്റിയിടുന്നതോടെ എല്ലാം പൂര്‍ണമായി നശിക്കുമെന്നും വീഡിയോയില്‍ മുന്നറിയിപ്പില്‍ പറയുന്നത്. ഇത്തരം വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യപ്പെടുന്ന കാര്യങ്ങള്‍ ചൈനീസ് ഹാക്കര്‍മാരുടെ കയ്യിലെത്തുമെന്നും ഇന്ത്യന്‍ സൈന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നു.

English summary
The Indian Army on Sunday released a video accusing Chinese hackers of targeting users in India via WhatsApp. The video, urging people to use the social messenger application safely, comes about four months after the Army had warned soldiers posted along the Line of Actual Control (LAC) against using a host of applications, including WhatsApp.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X