കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന നമ്മുടെ ഭൂമി കൈമാറിയിട്ടുണ്ട്; തിരിച്ചുപിടിക്കാന്‍ എപ്പോഴാണ് ശ്രമിക്കുക: രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ കേന്ദ്രത്തിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ചൈനീസ് പട്ടാളം കൈവശപ്പെടുത്തിയ ഇന്ത്യന്‍ ഭൂപ്രദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ എന്ന് തിരിച്ചു പിടിക്കുമെന്ന് രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ ചോദിച്ചു. 'ചൈനക്കാര്‍ നമ്മുടെ ഭൂമി പിടിച്ചെടുത്തിരിക്കുന്നു. അത് തിരിച്ചുപിടിക്കാന്‍ ഇന്ത്യാ സര്‍ക്കാര്‍ എപ്പോഴാണ് ശ്രമിക്കുക? അതോ ഇതും ദൈവത്തിന്റെ പ്രവൃത്തിയാണെന്ന് പറഞ്ഞ് കൈയൊഴിയുമോ?'-രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.

Recommended Video

cmsvideo
Rahul Gandhi again questions government on Chinese aggression in Ladakh | Oneindia Malayalam

അതിര്‍ത്തി വിഷയത്തില്‍ നേരത്തേയും രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാറിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. ഇന്ത്യന്‍ പ്രദേശങ്ങളില്‍ ചൈനീസ് അധിനിവേശം ഉണ്ടായിട്ടുണ്ടെന്ന കാര്യം തുടക്കം മുതല്‍ രാഹുല്‍ ഗാന്ധി ഉന്നയിക്കുന്നുണ്ട്. ഇത് അവകാശപ്പെട്ടുകൊണ്ട് പ്രദേശവാസികള്‍ പങ്കുവെച്ച ചില ദൃശ്യങ്ങളും അദ്ദേഹം നേരത്തെ പങ്കുവെച്ചിരുന്നു. ഭൂമി കയ്യേറ്റം മറച്ചു വെച്ച് വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത് ദേശദ്രോഹമാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കിയിരുന്നു.

ഇന്ത്യന്‍ ഭൂപ്രദേശങ്ങല്‍ ചൈനീസ് സേന കൈവശപ്പെടുത്തിയിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവെന്ന നിലയില്‍ ഇക്കാര്യത്തില്‍ മൗനം പാലിക്കാന‍് സാധിക്കില്ല. കേവലം ആരോപണം അല്ല, ഇതുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ മനസ്സിലാക്കിയ ശേഷമാണ് താന്‍ ഇത്തരത്തില്‍ പ്രതികരിക്കുന്നത്. ഗാല്‍വാന്‍ അതിര്‍ത്തിയിലെ സംഘര്‍ഷത്തിന് ശേഷമുള്ള ചിത്രങ്ങള്‍ ഞാന്‍ കണ്ടു. മുന്‍ പട്ടാള മേധാവികളുമായി ഇതേപറ്റ് സംസാരിച്ചെന്നും രാഹുല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

rahul-gandhi

അതേസമയം, ലഡാക്ക് അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളില്‍ പരിഹാരം കണ്ടെത്താനായി ഇന്ത്യയും ചൈനയും 5 വിഷയങ്ങളില്‍ ധാരണയിലെത്തി. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് വിദേശ കാര്യമന്ത്രി വാങ് സിയും തമ്മില്‍ മോസ്കോയില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരമാനം. സൈനിക വിന്യാസം പിന്‍വലിക്കല്‍ ഉള്‍പ്പെടേയുള്ള കാര്യങ്ങളിലാണ് ഇരു രാജ്യങ്ങളും തമ്മില്‍ സമവായത്തിലെത്തിയത്.

സൈനിക തല ചര്‍ച്ച തുടരും, ഭിന്നതകള്‍ തര്‍ക്കങ്ങള്‍ ആകില്ല, ഉഭയകക്ഷി കരാറുകള്‍ പാലിക്കും, പരസ്പര വിശ്വാസം ഉണ്ടാക്കാന്‍ ഇരുരാജ്യങ്ങളും നടപടിയെടുക്കും തുടങ്ങിയവയാണ് സമവായ ധാരണകള്‍. ഇരുരാജ്യങ്ങളും ഇത് സംബന്ധിച്ച് സംയുക്ത പ്രസ്താവന ഇറക്കുകയും ചെയ്തിട്ടുണ്ട്.

ഞങ്ങള്‍ കോണ്‍ഗ്രസായിരുന്നു .... ഇപ്പോള്‍ ബിജെപിയായി, അമിത് ഷായ്ക്ക് നന്ദി പറഞ്ഞ് കങ്കണയുടെ അമ്മ !!ഞങ്ങള്‍ കോണ്‍ഗ്രസായിരുന്നു .... ഇപ്പോള്‍ ബിജെപിയായി, അമിത് ഷായ്ക്ക് നന്ദി പറഞ്ഞ് കങ്കണയുടെ അമ്മ !!

 ഗ്രാമീണ മേഖലയില്‍ 69.4 ശതമാനം പേരും കൊവിഡ് രോഗികള്‍ ; മെയ് മാസം നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പുറത്ത് ഗ്രാമീണ മേഖലയില്‍ 69.4 ശതമാനം പേരും കൊവിഡ് രോഗികള്‍ ; മെയ് മാസം നടത്തിയ സര്‍വേ റിപ്പോര്‍ട്ട് പുറത്ത്

English summary
chinese have taken our land; rahul gandhi slams central govt on india china border tensions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X