കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് സൈന്യം ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയെന്ന് റിപ്പോര്‍ട്ട്

Google Oneindia Malayalam News

ദില്ലി: ചൈനീസ് സൈന്യം ജമ്മു കശ്മീരിലെ ലഡാക്കിലെക്ക് അതിക്രമിച്ചു കടന്നതായി റിപ്പോര്‍ട്ട്. മാര്‍ച്ച് എട്ടിനാണ് പാന്‍ഗോങ് കതടാകത്തിന് സമീപം ചൈനീസ് സംഘം എത്തിയത്. ആറ് കിലോ മീറ്ററോളം ദൂരം എത്തിയതായും ടെന്റുകള്‍ നിര്‍മ്മിച്ചതായുമാണ് റിപ്പോര്‍ട്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള യഥാര്‍ഥനിയന്ത്രണ രേഖ ചൈനീസ് സൈന്യം ലംഘിച്ചു. ഇന്ത്യയും ശക്തമായ നിലപാട് എടുത്തതോടെ ഇനര്‍ പിന്‍മാറി. ഇതേ തുടര്‍ന്ന് അതിര്‍ത്തിയില്‍ ഇന്ത്യ ജാഗ്രത കര്‍ശനമാക്കി. ഡൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ കേണല്‍ റാങ്കിലുള്ള സൈനീകന്റെ നേതൃത്വത്തില്‍ പതിനൊന്ന് സൈനീകരാണ് അതിക്രമിച്ച് കടന്നത്.

China Border

കേണല്‍ റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥനു പുറമേ രണ്ട് മേജര്‍മാരും സംഘത്തിലുണ്ടായിരുന്നു. ലഡാക്കില്‍ സ്ഥിതിചെയ്യുന്ന പാന്‍ഗോങ് തടാകത്തിന്റെ 45 കിലോമീറ്റര്‍ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലും 90 കിലോ മീറ്റര്‍ ചൈനീസ് പക്ഷത്തുമാണുള്ളത്.

നാല് വാഹനങ്ങളിലായാണ് ചൈനീസ് സൈന്യം അതിര്‍ത്തി കടന്നത്. വിവരമറിഞ്ഞ് ഇന്തോ-ടിബറ്റന്‍ പോലീസ് ഉടന്‍ തന്നെ പോട്രോളിങ് നടത്തി. തുടര്‍ന്ന് ചൈനീസ് സംഘം പിന്‍മാറുകയായിരുന്നു. ഇന്ത്യ-ചൈന അതിര്‍ത്തിക്കുള്ളില്‍ കൃത്യമായ വേലികളില്ലാത്തതാണ് ചൈനീസ് സൈന്യത്തിന് പെട്ടെന്ന് നുഴഞ്ഞു കയറാന്‍ സാധിച്ചത്.

English summary
Chinese troops again entered almost six km deep inside Indian territory near the Pangong lake area of Ladakh region on March 8 but a patrol of Indo-Tibetan Border Police (ITBP) sent them back in two hours, sources told HT.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X