കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് കടന്നുകയറ്റം; 2017 മുതലുള്ള എല്ലാ റിപ്പോര്‍ട്ടുകളും നീക്കി പ്രതിരോധമന്ത്രാലയം

Google Oneindia Malayalam News

ദില്ലി: അതിര്‍ത്തിയിലെ ചൈനീസ് കടന്ന കയറ്റത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2017 മുതലുള്ള പ്രതിമാസ റിപ്പോര്‍ട്ടുകളാണ് വെബ്സൈറ്റില്‍ നിന്നും നീക്കം ചെയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസ്താവന വിവാദമായതിന് പിന്നാലെ ജുണിലെ പ്രതിമാസ റിപ്പോര്‍ട്ട് നേരത്തെ സൈറ്റില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ മൂന്ന് വര്‍ഷത്തെ മുഴുവന്‍ റിപ്പോര്‍ട്ടുകളും ഒഴിവാക്കിയത്.

ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞ് തന്നെ; സ്മിത മേനോന്‍ വിഷയം ആയുധമാക്കാന്‍ മറു ചേരി, യോഗം നാളെ മുതല്‍ശോഭാ സുരേന്ദ്രന്‍ ഇടഞ്ഞ് തന്നെ; സ്മിത മേനോന്‍ വിഷയം ആയുധമാക്കാന്‍ മറു ചേരി, യോഗം നാളെ മുതല്‍

2017-ലെ ദോക്‌ലാം പ്രതിസന്ധിയുടെ കാലത്തെ റിപ്പോര്‍ട്ടുകള്‍ ഉള്‍പ്പടെയാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം നീക്കം ചെയ്തതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ ഇതേ കുറിച്ച് പ്രതിരോധ മന്ത്രാലയം ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഈ മാസം തന്നെ മുന്‍ റിപ്പോര്‍ട്ടുകളെല്ലാം വെബ്‌സൈറ്റില്‍ തിരികെയെത്തുമെന്നാണു മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വിവിധ വകുപ്പുകളില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ ക്രോഡീകരിച്ച് കൂടുതല്‍ സമഗ്രമായി റിപ്പോര്‍ട്ട് ലഭ്യമാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു.

 rajnath-singh

Recommended Video

cmsvideo
ഇന്ത്യയുടെ അടൽ ടണൽ പൊളിക്കാൻ ചൈന..ഞെട്ടൽ | Oneindia Malayalam

ഗാല്‍വാന്‍ അതിര്‍ത്തിയില്‍ അടക്കം ഇന്ത്യന്‍ പ്രദേശത്തേക്ക് ചൈനീസ് പട്ടാളത്തിന്‍റെ കടന്നു കയറ്റം ഉണ്ടായത് കേന്ദ്ര സര്‍ക്കാറിന്‍റെ വീഴ്ചയാണെന്ന് കോണ്‍ഗ്രസ് അതിശക്തമായ വിമര്‍ശനം ഉന്നയിക്കുന്ന സാഹചര്യത്തിലാണ് കടന്നുകയറ്റത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നീക്കം ചെയ്തത് എന്നതും ശ്രദ്ധേയമാണ്. ഇന്ത്യന്‍ ഭൂമിയിലേക്ക് ആരും കടന്നിട്ടില്ലെന്നാണ് ഭീരുവായ പ്രധാനമന്ത്രി പറയുന്നതെന്ന് രാഹുല്‍ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ നേരത്തെ ആരോപിച്ചിരുന്നു. ചൈനീസ് സേന ഇന്ത്യയുടെ 1200 ചതുരശ്ര കിലോമീറ്റര്‍ കയ്യടക്കിയെന്നും രാഹുല്‍ പറഞ്ഞിരുന്നു.

English summary
Chinese invasion; All reports from 2017 have been removed from the site by the Ministry of Defense
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X