കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുഞ്ഞിനെ ജീവനോടെ ബാഗില്‍ പൊതിഞ്ഞ് അമ്മ കൊറിയർ ചെയ്തു!!! യുവതി പിടിയിൽ!!

ഒന്നിലധികം പ്ലാസ്റ്റിക് കവറുകളിലാക്കി കുട്ടിയെ പൊതിഞ്ഞ ശേഷം കൊറിയറുകാരനെ ഏല്‍പിക്കുകയായിരുന്നു

  • By Ankitha
Google Oneindia Malayalam News

ബെയ്ജിങ്:സ്വന്തം കുഞ്ഞിനെ പ്ലാസ്റ്റിക് ബാഗിലാക്കി അനാഥാലയത്തിലേക്ക് കൊറിയര്‍ ചെയ്യാന്‍ ശ്രമിച്ച യുവതി അറസ്റ്റിൽ. ചൈനീസ് തലസ്ഥാനം ബീജിങിനടുത്ത ഫൂച്ചൗവിലാണ് സംഭവം. ലൂവെന്ന് കുലനാമമുള്ള 24കാരിയായ അമ്മയെയാണ് പോലീസ് പിടിയിലായത്.

സൗദിയിൽ നിന്ന് സറാഹാഹ് ഇന്ത്യയിലെത്തി!!! അജ്ഞാത സന്ദേശം ഇന്ത്യയിൽ സൂപ്പർ ഹിറ്റ്!!സൗദിയിൽ നിന്ന് സറാഹാഹ് ഇന്ത്യയിലെത്തി!!! അജ്ഞാത സന്ദേശം ഇന്ത്യയിൽ സൂപ്പർ ഹിറ്റ്!!

നിരവധി പ്ലാസ്റ്റിക് ബാഗുകളില്‍ പൊതിഞ്ഞാണ് കുഞ്ഞിനെ യുവതി കെറിയര്‍ ചെയ്യാന്‍ ശ്രമിച്ചത്.ഇത് പരിശോധിക്കാന്‍ ജീവനക്കാരെ സമ്മതിച്ചതുമില്ല. വഴിയില്‍ വെച്ച് ബാഗിൽ നിന്ന് ശബ്ദവും അനക്കവും കേട്ടതോടെയാണ് ജീവനക്കാരന്‍ പൊതി തുറന്ന് നോക്കിയത്. പ്രദേശത്തെ നിവാസികള്‍ കുഞ്ഞിനെ പരിപാലിക്കുന്ന വീഡിയോ വൈറലായതോടെ വാര്‍ത്ത പരന്നു.

baby

37 ഡിഗ്രി സെല്‍ഷ്യസായിരുന്നു പ്രദേശത്തെ താപനില. വെള്ളത്തില്‍ മുക്കിയ പഞ്ഞി കുഞ്ഞിന്റെ ചുണ്ടില്‍ മുട്ടിച്ചതോടെ കുഞ്ഞിന്റെ വിരല്‍ അനങ്ങി. ഉടനെ അടുത്തുള്ള ആശുപത്രിയിലേക്ക് കുഞ്ഞിനെ പ്രവേശിപ്പിച്ചു.കുഞ്ഞ് അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.കുഞ്ഞിനെ തിരികെ വീട്ടിലേക്ക് കൊണ്ടുപോകാമെന്നാണ് അമ്മയോട് പോലീസ് ആവശ്യപ്പെട്ടു. എന്നാൽ ഇവര്‍ക്ക് കുഞ്ഞിനെ വിട്ടുകൊടുക്കരുതെന്ന് സമൂഹമാധ്യമങ്ങളില്‍ ആവശ്യമുയരുന്നുണ്ട്. സര്‍ക്കാരിന്റെ തന്നെ കണക്ക് പ്രകാരം 460,000 അനാഥാലയങ്ങളുണ്ട്. പക്ഷെ പത്ത് കുഞ്ഞുങ്ങളെ പരിചരിക്കാന്‍ ഒരു സന്നദ്ധ പ്രവര്‍ത്തക മാത്രമേയുള്ളൂ.

English summary
A mother in China is under investigation by police after she tried to mail her newborn baby to an orphanage wrapped in plastic bags, CNN reported.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X