Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തരാഖണ്ഡിൽ നിയന്ത്രണ രേഖയ്ക്ക് സമീപം ചൈനീസ് നീക്കം; നേരിടാൻ സജ്ജമെന്ന് ഇന്ത്യ

ദില്ലി; ഉത്തരാഖണ്ഡിലെ ബരഹോതി പ്രദേശത്ത് ചൈന സൈനിക വിന്യാസം ശക്തമാക്കി.ആറ് മാസങ്ങൾക്ക് ശേഷമാണ് ചൈനയുടെ പുതിയ നീക്കം എന്നാണ് റിപ്പോർട്ട്. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ (പി‌എൽ‌എ) 40 ഓളം സൈനികരെ പ്രദേശത്ത് പട്രോളിംഗ് നടത്തുന്നതായി കണ്ടെത്തിയതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡെ റിപ്പോർട്ട് ചെയ്തു.

 indo-china-clash-1

പുതുപുത്തന്‍ ലുക്കില്‍ തിളങ്ങി ദിവ്യ പിള്ള; വൈറലായ ചിത്രങ്ങള്‍ കാണാം

അതേസമയം പുതിയ സാഹചര്യത്തിൽ ചൈനയുടെ ഭാഗത്ത് നിന്നുള്ള നീക്കങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്നും ഇതിനെ നേരിടാനുള്ള സജ്ജീകരണങ്ങൾ ഇന്ത്യ ഒരുക്കിയതായും റിപ്പോർട്ടിൽ പറയുന്നു. ബരഹോതിക്ക് സമീപമുള്ള വ്യോമതാവളത്തിലും ചൈന പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. ഇവിടെ നിരവധി ഡ്രോണുകളും ഹെലികോപ്റ്ററുകളും പ്രവർത്തിക്കുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.

ലഡാക്കിലേത് പോലുള്ള സാഹചര്യങ്ങൾ ഒഴിവാക്കാൻ ഇന്ത്യൻ സൈന്യം കഴിഞ്ഞ വർഷം തന്നെ ഉത്തരാഖണ്ഡിൽ തങ്ങളുടെ സൈനികരെ വിന്യസിച്ചതായി റിപ്പോർട്ടുണ്ട്. ഇതുകൂടാതെ പ്രദേശത്ത് കൂടുതൽ ട്രൂപ്പുകളേയും അയച്ചതായും വിവരമുണ്ട്. ചൈന നേരത്തേ തന്നെ അവകാശവാദം ഉന്നയിച്ച പ്രദേശമാണ് ബരഹോതി.

ഉത്തരാഖണ്ഡിലെ നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പ്രദേശങ്ങൾ ഉൾപ്പെടുന്ന കേന്ദ്ര മേഖലയിലെ സുരക്ഷാ സ്ഥിതിഗതികൾ അടുത്തിടെ പ്രതിരോധ മേധാവി ജനറൽ ബിപിൻ റാവത്തും സെൻട്രൽ ആർമി കമാൻഡർ ലഫ്റ്റനന്റ് ജനറൽ വൈ ഡിമ്രിയും അവലോകനം ചെയ്തിരുന്നു.

Recommended Video

cmsvideo
    Kerala announces complete lockdown on July 24, 25

    പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+