കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓപ്പോയ്ക്ക് ഇന്ത്യാവിരുദ്ധനയം!! ദില്ലിയില്‍ പ്രതിഷേധക്കടല്‍, ജീവനക്കാരനെ പുറത്താക്കി!!!

Google Oneindia Malayalam News

ദില്ലി: ചൈനീസ് പൗരന്‍ ഇന്ത്യന്‍ ദേശീയ പതാകയെ അപമാനിച്ചെന്നാരോപിച്ച് ദില്ലിയില്‍ പ്രതിഷേധം. ഇന്ത്യന്‍ ദേശീയ പതാക കീറി ചവറ്റുകൊട്ടയില്‍ ഉപേക്ഷിച്ചുവെന്നാരോപിച്ച് ചൈനീസ് ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോയുടെ നോയിഡ സെക്ടര്‍ 63ലെ ഓഫീസിന് മുമ്പിലാണ് പ്രതിഷേധം. കമ്പനിയിലെ മറ്റ് ജീവനക്കാരും വിഎച്ച്പി പ്രവര്‍ത്തകരും പ്രദേശവാസികളുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സംഭവത്തില്‍ ചൈനീസ് പൗരനെ അറസ്റ്റ് ചെയ്യണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. ഇവര്‍ നാല് മണിക്കൂറോളം ഓഫീസിന് മുന്നില്‍ പ്രതിഷേധവുമായി കഴിച്ചുകൂട്ടുകയും ചെയ്തു.

ഓപ്പോയുടെ പ്രൊഡക്ഷന്‍ മാനേജര്‍ക്കെതിരെയാണ് ആരോപണമുയര്‍ന്നിട്ടുള്ളത്. സംഭവത്തില്‍ ഓഫീസിലെ മൂന്ന് ജീവനക്കാര്‍ ചേര്‍ന്ന് ഇയാള്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത പോലീസ് അന്വേഷണം തുടരുകയാണ്. ദേശീയ പതാകയെ അപമാനിച്ചുവെന്നതാണ് കേസ്.

oppo

ദേശീയ പതാകയെ അപമാനിച്ച സംഭവം ഗൗരമായി കാണുന്നുവെന്നാണ് ഓപ്പോയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. ജീവനക്കാരനെതിരെ നടപടി സ്വീകരിക്കുമെന്നും ഇന്ത്യയെ ബഹുമാനിക്കുന്നുവെന്നും ഓപ്പോ വ്യക്തമാക്കി. സംഭവത്തില്‍ ക്ഷമചോദിക്കുകയും ചെയ്തിരുന്നു. 90 ശതമാനം ഇന്ത്യക്കാരുള്ള കമ്പനിയാണ് ഓപ്പോയെന്നും സംഭവത്തില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്പനി ഉറപ്പുനല്‍കിയിട്ടുണ്ട്.

English summary
A massive protest took place at Gautam Budh District's Noida in Uttar Pradesh on Tuesday after a Chinese national allegedly tore apart an Indian flag and threw it in a dustbin outside the office of a mobile phone company here.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X