ഇന്ത്യയെ തകര്‍ക്കാന്‍ ചൈനയും പാകിസ്ഥാനും? ഭീഷണിയായി ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചി തീരത്ത്...
2016 മെയ് മാസത്തിലാണ് ചൈനീസ് മുങ്ങിക്കപ്പല്‍ കറാച്ചി തീരത്തെത്തിയതെന്ന് ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
ദില്ലി: ഇന്ത്യയെ നിരീക്ഷിക്കാന്‍ പാകിസ്ഥാനുമായി ചേര്‍ന്ന് ചൈന നടത്തുന്ന നീക്കങ്ങള്‍ക്ക് പുതിയ തെളിവുകള്‍. ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തി ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചി തീരത്ത് നങ്കൂരമിട്ടതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2016 മെയ് മാസത്തിലാണ് ചൈനീസ് മുങ്ങിക്കപ്പല്‍ കറാച്ചി തീരത്തെത്തിയതെന്ന് ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.
കറാച്ചി തീരത്ത് ചൈനീസ് ആണവ മുങ്ങിക്കപ്പല്‍ നങ്കൂരമിട്ടത് നാവികസേന ഉദ്യോഗസ്ഥര്‍ സ്ഥിതീകരിക്കുന്നുണ്ട്. ടൈപ്പ് 093 വിഭാഗത്തിലുള്ള ചൈനയുടെ ഷാങ് ക്ലാസ് അന്തര്‍വാഹിനിയുടെ ചിത്രങ്ങളാണിത്. അത്യാധുനിക സാങ്കേതിക വിദ്യയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇതിലൂടെ ഇന്ത്യന്‍ കപ്പലുകളെ നിരീക്ഷിക്കാനും ഇന്ത്യന്‍ സേനയുടെ നീക്കങ്ങള്‍ മനസിലാക്കാനും ചൈനയ്ക്ക് കഴിയുമെന്നും നാവികസേനയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

അത്യാധുനിക സാങ്കേതിക വിദ്യയില്‍ രൂപകല്‍പ്പന ചെയ്തു
അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ചൈന രൂപകല്‍പ്പന ചെയ്തിട്ടുള്ള ഷാങ് ക്ലാസ് വിഭാഗത്തില്‍പ്പെട്ട ആണവ മുങ്ങിക്കപ്പലാണ് കറാച്ചി തീരത്ത് നങ്കൂരമിട്ടത്.

തെളിവായി ചിത്രങ്ങള്‍...
ചൈനീസ് ആണവ മുങ്ങിക്കപ്പല്‍ കറാച്ചി തീരത്ത് നങ്കൂരമിട്ടതിന്റെ ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി...
പാകിസ്ഥാന് തീരത്ത് നങ്കൂരമിട്ടിരുന്ന മുങ്ങിക്കപ്പലിലൂടെ ഇന്ത്യയുടെ പടക്കപ്പലുകളെയും സൈനിക നീക്കങ്ങളെയും നിരീക്ഷിക്കാന്‍ കഴിയുന്നതിനാല്‍ ഇന്ത്യന്‍ സേനയ്ക്ക് കനത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണ് ചൈനീസ് സേനയുടെ നടപടികള്‍.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മുന്‍പും...
ഇന്ത്യയ്ക്ക് ഭീഷണിയായി മുന്‍പും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയെ പിടികൂടാന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കഴിഞ്ഞിരുന്നില്ല.

മലബാര്‍ നാവികാഭ്യാസം ചൈനയെ ഭയപ്പെടുത്തുന്നു?
ഇന്ത്യയും അമേരിക്കയും ജപ്പാനും സംയുക്തമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സംഘടിപ്പിക്കുന്ന മലബാര്‍ നാവികാഭ്യാസം കൂടൂതല്‍ മെച്ചപ്പെടുത്താനുള്ള ഇന്ത്യന്‍ നാവികസേനയുടെയും അമേരിക്കന്‍ നാവികസേനയുടെയും തീരുമാനത്തെ ചൈന ആശങ്കയോടെയാണ് കാണുന്നത്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications