കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയെ തകര്‍ക്കാന്‍ ചൈനയും പാകിസ്ഥാനും? ഭീഷണിയായി ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചി തീരത്ത്...

2016 മെയ് മാസത്തിലാണ് ചൈനീസ് മുങ്ങിക്കപ്പല്‍ കറാച്ചി തീരത്തെത്തിയതെന്ന് ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

  • By Afeef Musthafa
Google Oneindia Malayalam News

ദില്ലി: ഇന്ത്യയെ നിരീക്ഷിക്കാന്‍ പാകിസ്ഥാനുമായി ചേര്‍ന്ന് ചൈന നടത്തുന്ന നീക്കങ്ങള്‍ക്ക് പുതിയ തെളിവുകള്‍. ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി ഉയര്‍ത്തി ചൈനീസ് ആണവ അന്തര്‍വാഹിനി കറാച്ചി തീരത്ത് നങ്കൂരമിട്ടതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 2016 മെയ് മാസത്തിലാണ് ചൈനീസ് മുങ്ങിക്കപ്പല്‍ കറാച്ചി തീരത്തെത്തിയതെന്ന് ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങള്‍ വ്യക്തമാക്കുന്നു.

കറാച്ചി തീരത്ത് ചൈനീസ് ആണവ മുങ്ങിക്കപ്പല്‍ നങ്കൂരമിട്ടത് നാവികസേന ഉദ്യോഗസ്ഥര്‍ സ്ഥിതീകരിക്കുന്നുണ്ട്. ടൈപ്പ് 093 വിഭാഗത്തിലുള്ള ചൈനയുടെ ഷാങ് ക്ലാസ് അന്തര്‍വാഹിനിയുടെ ചിത്രങ്ങളാണിത്. അത്യാധുനിക സാങ്കേതിക വിദ്യയില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഇതിലൂടെ ഇന്ത്യന്‍ കപ്പലുകളെ നിരീക്ഷിക്കാനും ഇന്ത്യന്‍ സേനയുടെ നീക്കങ്ങള്‍ മനസിലാക്കാനും ചൈനയ്ക്ക് കഴിയുമെന്നും നാവികസേനയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.

അത്യാധുനിക സാങ്കേതിക വിദ്യയില്‍ രൂപകല്‍പ്പന ചെയ്തു

അത്യാധുനിക സാങ്കേതിക വിദ്യയില്‍ രൂപകല്‍പ്പന ചെയ്തു

അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്താല്‍ ചൈന രൂപകല്‍പ്പന ചെയ്തിട്ടുള്ള ഷാങ് ക്ലാസ് വിഭാഗത്തില്‍പ്പെട്ട ആണവ മുങ്ങിക്കപ്പലാണ് കറാച്ചി തീരത്ത് നങ്കൂരമിട്ടത്.

തെളിവായി ചിത്രങ്ങള്‍...

തെളിവായി ചിത്രങ്ങള്‍...

ചൈനീസ് ആണവ മുങ്ങിക്കപ്പല്‍ കറാച്ചി തീരത്ത് നങ്കൂരമിട്ടതിന്റെ ഗൂഗിള്‍ എര്‍ത്ത് ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി...

ഇന്ത്യയ്ക്ക് സുരക്ഷാ ഭീഷണി...

പാകിസ്ഥാന്‍ തീരത്ത് നങ്കൂരമിട്ടിരുന്ന മുങ്ങിക്കപ്പലിലൂടെ ഇന്ത്യയുടെ പടക്കപ്പലുകളെയും സൈനിക നീക്കങ്ങളെയും നിരീക്ഷിക്കാന്‍ കഴിയുന്നതിനാല്‍ ഇന്ത്യന്‍ സേനയ്ക്ക് കനത്ത സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നതാണ് ചൈനീസ് സേനയുടെ നടപടികള്‍.

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മുന്‍പും...

ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ മുന്‍പും...

ഇന്ത്യയ്ക്ക് ഭീഷണിയായി മുന്‍പും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ചൈനീസ് മുങ്ങിക്കപ്പലുകളുടെ സാന്നിധ്യം കണ്ടെത്തിയിരുന്നു. എന്നാല്‍ ഇവയെ പിടികൂടാന്‍ ഇന്ത്യന്‍ നാവികസേനയ്ക്ക് കഴിഞ്ഞിരുന്നില്ല.

മലബാര്‍ നാവികാഭ്യാസം ചൈനയെ ഭയപ്പെടുത്തുന്നു?

മലബാര്‍ നാവികാഭ്യാസം ചൈനയെ ഭയപ്പെടുത്തുന്നു?

ഇന്ത്യയും അമേരിക്കയും ജപ്പാനും സംയുക്തമായി ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ സംഘടിപ്പിക്കുന്ന മലബാര്‍ നാവികാഭ്യാസം കൂടൂതല്‍ മെച്ചപ്പെടുത്താനുള്ള ഇന്ത്യന്‍ നാവികസേനയുടെയും അമേരിക്കന്‍ നാവികസേനയുടെയും തീരുമാനത്തെ ചൈന ആശങ്കയോടെയാണ് കാണുന്നത്.

English summary
A Chinese nuclear attack submarine docked in the harbour in Karachi in May last year, shows an image on Google Earth.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X