കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് നിരീക്ഷണം; അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ!! വിദഗ്ദ സമിതിയെ നിയോഗിച്ചു

Google Oneindia Malayalam News

ദില്ലി; പ്രധാനമന്ത്രിയും രാഷ്ട്രീയപതിയും ഉൾപ്പെടെ രാജ്യത്തെ പതിനായിരം വിശിഷ്ട വ്യക്തികളുടെ നീക്കങ്ങൾ ചൈന നിരീക്ഷിച്ചുവെന്ന ആരോപണം അന്വേഷിക്കാൻ കേന്ദ്രസർക്കാർ ഒരു സമിതി രൂപീകരിച്ചതായി വിദേശകാര്യമന്ത്രി എസ് ജയശങ്കർ അറിയിച്ചു. ദേശീയ സൈബർ സുരക്ഷാ കോ-ഓർഡിനേറ്റർ അദ്ധ്യക്ഷനായ വിദഗ്ദ സമിതിയെയാണ് നിയോഗിച്ചിരിക്കുന്നത്.
വിഷയം പരിശോധിച്ച് ഒരു മാസത്തിനുള്ള സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. കോൺഗ്രസ് എംപി കെസി വേണുഗോപാലിന്റെ ചോദ്യത്തിനുള്ള രേഖാമൂലമുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ചൈനീസ് അംബാസഡറുമായി വിദേശകാര്യ മന്ത്രാലയം ഇക്കാര്യം സംസാരിച്ചതായും മന്ത്രി വ്യക്തമാക്കി. ഷെൻസൻ ഷെൻഹുവ ഒരു സ്വകാര്യ കമ്പനിയാണെന്നും ബന്ധപ്പെട്ട കമ്പനിയും ചൈനീസ് സർക്കാരും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചതായും മന്ത്രി വ്യക്തമാക്കി. പൗരന്മാരുടെ സ്വകാര്യതയുടെയും വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണവും ഇന്ത്യൻ സർക്കാർ വളരെ ഗൗരവമായി കാണുന്നുവെന്നും വിവരങ്ങൾ ചോർത്തുന്നുവെന്നത് ആശങ്കാജനകമായ വിവരമാണെന്നും മന്ത്രി പറഞ്ഞു.

 kcvenugopal-

ചൈനീസ് സർക്കാരുമായും, ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധമുള്ള സ്ഥാപനം ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും നിരീക്ഷിക്കുന്നതായുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും, വ്യക്തികളുടെ സ്വകാര്യത സംരക്ഷിക്കാൻ നടപടികൾ സ്വീകരിക്കണമെന്നുമായി കെസി വേണുഗോപാൽ സഭയിൽ ആവശ്യപ്പെട്ടത്.

ഷെൻഹായി ഡാറ്റ ഇൻഫോർമേഷൻ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനം ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം നടത്തുവെന്ന വാർത്തകൾ രാജ്യസുരക്ഷയെ ബാധിക്കുന്ന ഗുരുതരമായ വിഷയമാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, മുൻപ്രധാനമന്ത്രി മൻമോഹൻസിങ്, രാഹുൽ ഗാന്ധി തുടങ്ങിയവരും, വിവിധ രാഷ്ട്രീയ, സാമൂഹിക നേതാക്കളും നിരീക്ഷപ്പെടുന്നവരുടെ പട്ടികയിലുണ്ട്. ഇത് അത്യന്തം ഗൗരവതരമാണെന്നും, ഈ വിഷയത്തിൽ സമഗ്രമായ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നും കെസി സഭയിൽ ആവശ്യപ്പെട്ടിരുന്നു.

Recommended Video

cmsvideo
Indian army is all set to fight even in winter

അതേസമയം വിഷയത്തിൽ ചോദ്യം ഉന്നയിക്കുന്നത് തുടരുമെന്ന് മന്ത്രി ജയശങ്കറിന്റെ മറുപടിക്ക് പിന്നാലെ കെസി വേണുഗോപാൽ പ്രതികരിച്ചു. ചോദ്യം ചോദിക്കുന്നു എന്നതിനർത്ഥം തങ്ങൾ സർക്കാരിന് എതിരാണ് എന്നർത്ഥമില്ലെന്നും വേണുഗോപാൽ മാധ്യങ്ങളോട് പ്രതികരിച്ചു.

മോദിക്ക് ആദ്യ വെല്ലുവിളി, കര്‍ഷകര്‍ക്ക് ബിജെപി പ്രിയമില്ല, രാഹുലിന്റെ ആ ഫോര്‍മുല തിരിച്ചെത്തുന്നു!!മോദിക്ക് ആദ്യ വെല്ലുവിളി, കര്‍ഷകര്‍ക്ക് ബിജെപി പ്രിയമില്ല, രാഹുലിന്റെ ആ ഫോര്‍മുല തിരിച്ചെത്തുന്നു!!

 ജലീലിന് തോർത്ത് വാങ്ങാൻ ബല്‍റാമിന്റെ വക 25, ധർമയുദ്ധങ്ങൾ കൊച്ചുവെളുപ്പാൻകാലത്തായെന്ന് ഷിബു ബേബിജോൺ ജലീലിന് തോർത്ത് വാങ്ങാൻ ബല്‍റാമിന്റെ വക 25, ധർമയുദ്ധങ്ങൾ കൊച്ചുവെളുപ്പാൻകാലത്തായെന്ന് ഷിബു ബേബിജോൺ

English summary
Chinese observation; Central govt announces probe An expert committee was appointed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X