കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ത്യയ്ക്ക് കൈമാറി

Google Oneindia Malayalam News

ദില്ലി: അരുണാചല്‍ പ്രദേശില്‍ നിന്നും കാണാതായ അഞ്ച് യുവാക്കളെ ചൈന ഇന്ത്യയ്ക്ക് കൈമാറി. ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ആണ് ഇക്കാര്യം അറിയിച്ചത്. കിബുത്തു അതിര്‍ത്തിയില്‍ വച്ചായിരുന്നു ഇവരെ കൈമാറ്റം ചെയ്തത്. അരുണാചല്‍ പ്രദേശിലെ കിബിതു അതിര്‍ത്തിയിലൂടെ ഇവര്‍ ഉച്ചയോടെ ഇന്ത്യയുടെ ഭാഗത്തേക്ക് എത്തി. ഇവര്‍ അഞ്ച് പേരെയും 14 ദിവസത്തെ ക്വാറന്റീനിലേക്ക് പ്രവേശിപ്പിച്ചു. അതിന് ശേഷമായിരിക്കും കുടുംബങ്ങളിലേക്ക് പോകാന്‍ സാധിക്കും.
കാണാതായ അഞ്ച് പേരെയും കണ്ടെത്തിയതായി ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അറിയിച്ചതായി കേന്ദ്ര മന്ത്രി കിരണ്‍ റിജിജു നേരത്തെ വ്യക്തമാക്കിയിരുന്നു.

Recommended Video

cmsvideo
China to hand over five missing youths from Arunachal Pradesh on Saturday, says Kiren Rijiju
india

കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് യുവാക്കളെ അരുണാചലില്‍ നിന്നും കാണാതായത്. അരുണാചല്‍ പ്രദേശിലെ അപ്പര്‍ സുബന്‍സിരി ജില്ലയിലെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ വെച്ചാണ് 5 യുവാക്കളെ കാണാതായത്. ഇക്കാര്യം ഇന്ത്യന്‍ സൈന്യം ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിക്ക് ഹോട്ട്ലൈന്‍ സന്ദേശം അയച്ചിരുന്നു. ഇതിനുളള മറുപടിയായി യുവാക്കളെ തങ്ങള്‍ കണ്ടെത്തിയെന്ന് ചൈന അറിയിച്ചിരുന്നു.

 ക്ഷേത്രത്തിനുള്ളിൽ വെച്ച് പൂജാരിമാരെ ക്രൂരമായി കൊലപ്പെടുത്തി: മൂന്ന് മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച് ക്ഷേത്രത്തിനുള്ളിൽ വെച്ച് പൂജാരിമാരെ ക്രൂരമായി കൊലപ്പെടുത്തി: മൂന്ന് മൃതദേഹങ്ങൾ രക്തത്തിൽ കുളിച്ച്

അതേസമയം, കാണാതായവരെ കുറിച്ച് ചൈനയ്ക്ക് ഒരു വിവരവും ഇല്ലെന്നാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ആയ ഷാവോ ലിജിയന്‍ ആദ്യം പ്രതികരിച്ചിരുന്നത്. അരുണാചല്‍ പ്രദേശിനെ കുറിച്ച് അറിയില്ലെന്നും ആ മേഖല ചൈനയുടെ ദക്ഷിണ ടിബറ്റിന്റെ ഭാഗമായ പ്രദേശം ആണെന്നും ചൈനീസ് വിദേശകാര്യ വക്താവ് അറിയിച്ചിരുന്നു. പ്രദേശത്ത് നിന്ന് കാണാതായ 5 ഇന്ത്യക്കാരെ കുറിച്ച് ഇന്ത്യന്‍ സൈന്യം അന്വേഷിച്ചിരുന്നുവെന്നും എന്നാല്‍ അവരെക്കുറിച്ച് തങ്ങള്‍ക്ക് ഒരു വിവരവും കൈമാറാനില്ലെന്നും ചൈനയുടെ പ്രതികരണമുണ്ടായിരുന്നു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പീഡനം: ഒടിവി എംഡിയുടെ സംഭാഷണം ചോര്‍ന്നു, വിവാദം!!പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പീഡനം: ഒടിവി എംഡിയുടെ സംഭാഷണം ചോര്‍ന്നു, വിവാദം!!

അതേസമയം, അതിര്‍ത്തിയിലെ സംഘര്‍ഷ സാധ്യത നിലനില്‍ക്കെ പുതിയ തീരുമാനങ്ങളും തന്ത്രങ്ങളും സ്വീകരിക്കാന്‍ ദേശീയ സുരക്ഷ ഉപദേഷ്ടാവ് ഉന്നതതല യോഗം വിളിച്ചിരിക്കുകയാണ്. അതിര്‍ത്തിയില്‍ സ്വീകരിക്കേണ്ട മുന്നൊരുക്കങ്ങളെ കുറിച്ചായിരിക്കും യോഗത്തില്‍ ചര്‍ച്ച ചെയ്യുകയെന്നാണ് സൂചന. വിദേശകാര്യ, പ്രതിരോധ സെക്രട്ടറിമാരും യോഗത്തില്‍ പങ്കുചേരുമെന്നാണ് കരുതുന്നത്. അതേസമയം, കോര്‍ കമാന്‍ഡര്‍മാരുടെ കൂടിക്കാഴ്ച അടുത്ത ആഴ്ച നടക്കുമെന്നാണ് വിവരം.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ രോഗികള്‍; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നുകഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 97570 പുതിയ രോഗികള്‍; രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 46 ലക്ഷം കടന്നു

പുതിയ തന്ത്രങ്ങള്‍..!! വീണ്ടും ഇറങ്ങി അജിത് ഡോവല്‍: അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉന്നതതല യോഗം വിളിച്ചുപുതിയ തന്ത്രങ്ങള്‍..!! വീണ്ടും ഇറങ്ങി അജിത് ഡോവല്‍: അതിര്‍ത്തി സംഘര്‍ഷത്തില്‍ ഉന്നതതല യോഗം വിളിച്ചു

9 ഏക്കറിലെ പ്രിയങ്കയുടെ ആഢംബര വീട്....സ്വപ്‌ന ഭവനം പൊളിക്കാന്‍ ബിജെപി, കങ്കണയ്ക്ക് സമാനം!!9 ഏക്കറിലെ പ്രിയങ്കയുടെ ആഢംബര വീട്....സ്വപ്‌ന ഭവനം പൊളിക്കാന്‍ ബിജെപി, കങ്കണയ്ക്ക് സമാനം!!

English summary
Chinese People’s Liberation Army hands over five missing youth from Arunachal Pradesh to India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X