കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ലാമില്‍ തീരില്ല! ചൈന അതിര്‍ത്തി കടന്ന് റോഡ് നിര്‍മിക്കുന്നു, സൈന്യത്തെ തുരത്തിയോടിച്ച് ഇന്ത്യ

Google Oneindia Malayalam News

ഇറ്റാനഗര്‍/ദില്ലി: ഇന്ത്യയും ചൈനയും തമ്മിലുണ്ടായ ഡോക്ലാം അതിര്‍ത്തി തര്‍ക്കത്തിന് ശേഷവും ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്നുവെന്ന് റിപ്പോര്‍ട്ട്. ചൈനീസ് സൈന്യത്തിലെ റോ‍ഡ് നിര്‍മിക്കുന്ന സംഘങ്ങള്‍ അതിര്‍ത്തി കടന്ന് ഒരു കിലോമീറ്റര്‍ ഉള്ളിലെത്തിയെന്നും റോഡ് നിര്‍മിക്കാന്‍ ശ്രമം നടത്തിയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരങ്ങള്‍. ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മടങ്ങിയതെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അരുണാചല്‍ പ്രദേശ് അതിര്‍ത്തിയില്‍ കഴിഞ്ഞ മാസമായിരുന്നു സംഭവം. ബുധനാഴ്ചയാണ് ഇക്കാര്യം പുറത്തറിയുന്നത്.

ഇതിന് പിന്നാലെ അരുണാചല്‍ പ്രദേശിനെ ചോദ്യം ചെയ്തുും ചൈന ഇന്ത്യയ്ക്കെതിരെ പ്രകോപനവുമായി രംഗത്തുണ്ട്. ​എന്നാല്‍ അതിര്‍ത്തി ലംഘനത്തെക്കുറിച്ച് അറിയില്ലെന്നാണ് ചൈനീസ് വിദേശകാര്യ വക്താവിന്റെ പ്രതികരണം. വടക്കന്‍ അരുണാചല്‍ പ്രദേശിലെ അപ്പര്‍ സിയാങ്ങിലാണ് ചൈനീസ് സൈന്യം കടന്നുകയറിയത്. എന്നാല്‍ അരുണാചലിനെ തങ്ങള്‍ അംഗീകരിച്ചിട്ടില്ലെന്ന വാദവും ചൈനീസ് വിദേശകാര്യ വക്താവ് ഉയര്‍ത്തിക്കാണിക്കുന്നുണ്ട്.

 അതിര്‍ത്തി കടന്ന് റോഡ്!

അതിര്‍ത്തി കടന്ന് റോഡ്!

ഡിസംബര്‍ 28നായിരുന്നു ചൈനീസ് സൈനികരും റോഡ് നിര്‍മാണ തൊഴിലാളികളും ഉള്‍പ്പെട്ട സംഘം ഇന്ത്യന്‍ അതിര്‍ത്തി കടന്ന് ഒരു കിലോമീറ്റര്‍ ഉള്ളിലേയ്ക്ക് കടന്നത്. സിയാങ് നദീതീരത്തിന് സമീപമെത്തിയ സംഘത്തെ ഇന്ത്യന്‍ സൈന്യം തിരിച്ചയയ്ക്കുകയായിരുന്നു. ചൈനീസ് സൈന്യത്തില്‍ ബുള്‍ഡോസറും റോഡ് നിര്‍മാണ സാമഗ്രികളും ഇന്ത്യന്‍ സൈന്യം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ചൈനീസ് സൈനികര്‍ക്ക് പുറമേ യൂണിഫോം ധരിക്കാത്തവരും സംഘത്തിലുണ്ടായിരുന്നതായി ഗ്രാമവാസികള്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവരാണ് സൈന്യത്തെ വിവരമറിയിച്ചത്.

 സൈന്യം തിരിച്ചോടിച്ചു!!

സൈന്യം തിരിച്ചോടിച്ചു!!

ചൈനീസ് സൈന്യം ഇന്ത്യന്‍ അതിര്‍ത്തി കടന്ന് റോഡ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നാണ് അരുണാചല്‍ പ്രദേശിലെ ഗ്രാമീണര്‍ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ഇന്ത്യന്‍ സൈന്യം സ്ഥലത്തെത്തി സംഘത്തെ തിരിച്ചയയ്ക്കുകയായിരുന്നുവെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. സിയാങ് നദിയുടെ സമീപത്തുനിന്ന് ഏഴ്കിലോമീറ്ററോളം അകലെ വരെ കാണാവുന്ന ഭാഗത്താണ് റോഡ് നിര്‍മിച്ചിട്ടുള്ളത്. ഈ പ്രദേശത്ത് ടെന്‍റുകളടിച്ച ശേഷമാണ് സൈന്യം റോഡ് നിര്‍മാണം ആരംഭിച്ചിട്ടുള്ളതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്.

 സൈനിക വിന്യാസം

സൈനിക വിന്യാസം

അരുണാചല്‍ പ്രദേശിലെ സിയാങ് നദിയ്ക്ക് സമീപത്തെത്തിയ ചൈനീസ് സൈന്യത്തെ തിരിച്ചയയ്ക്കുന്നതിനിടെ വാക്കേറ്റവുമുണ്ടായിരുന്നു. ഐടിബിപി ഉദ്യോഗസ്ഥരാണ് ചൈനീസ് സൈന്യത്തെ തിരികെ അയച്ചത്. സംഭവത്തോടെ ഇന്ത്യന്‍ സൈന്യം ഈ പ്രദേശത്തേയ്ക്ക് സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. കനത്ത സൈനിക വിന്യാസമുള്ള ഈ പ്രദേശം ഐടിബിപിയുടെ അധികാരപരിധിയില്‍ ഉള്‍പ്പെടുന്നതാണ്.

 മൂന്ന് ചൈനീസ് നമ്പറുകളിലേയ്ക്ക്

മൂന്ന് ചൈനീസ് നമ്പറുകളിലേയ്ക്ക്

ഡെംച്ചോക്കില്‍ നിന്ന് 35 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്നാണ് നവംബറില്‍ ചൈനീസ് നിര്‍മിത സാറ്റലൈറ്റ് ഫോണുകള്‍ കണ്ടെടുത്തിട്ടുള്ളത്. നവംബര്‍ 15ന് വൈകിട്ട് 3. 41 നും 3.45 നും ഇടയിലായിരുന്നു സംഭവം. മൂന്ന് ചൈനീസ് നമ്പറുകളുമായി മാത്രമാണ് സാറ്റലൈറ്റ് ഫോണ്‍ ബന്ധം പുലര്‍ത്തിയിരുന്നതെന്നും സുരക്ഷാ സേന കണ്ടെത്തിയിട്ടുണ്ട്. ഈ മൂന്ന് നമ്പറുകളും ചൈനയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നവയുമാണെന്ന് ഇന്‍റലിജന്‍സ് വൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. സംഭവത്തോടെ ലഡാക്കിലെ നീക്കങ്ങള്‍ സുരക്ഷാ ഏജന്‍സികള്‍ അതീവ ജാഗ്രതയോടെ നിരീക്ഷിച്ച് വരികയാണ്.

 ഡോക്ലാം തര്‍ക്കത്തിന് ശേഷം

ഡോക്ലാം തര്‍ക്കത്തിന് ശേഷം

നീണ്ട 72 ദിവസം ഇന്ത്യ- ചൈന അതിര്‍ത്തിയിലെ ഡോക്ലാമില്‍ ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി റോ‍ഡ‍് നിര്‍മാണം ആരംഭിച്ചതിനെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കങ്ങള്‍ 72 ദിവസമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ അനിശ്ചിതത്വം സൃഷ്ടിച്ചത്. എന്നാൽ നിരന്തരമായ സന്ധിസംഭാഷണങ്ങള്‍ക്കൊടുവിലാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയം ചർച്ച ചെയ്ത് പരിഹരിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയാണ് ചൈനീസ് സൈന്യത്തിന് അഭിമുഖമായി വിന്യസിച്ചിരുന്ന സൈന്യത്തെ പിന്‍വലിച്ചത്. എന്നാല്‍ ഈ പ്രദേശത്ത് ചൈനീസ് സൈന്യം പട്രോളിംഗ് നടത്തുമെന്നും ചൈന പ്രഖ്യാപിക്കുകയായിരുന്നു.

റോഡ് നിര്‍മാണം പ്രശ്നത്തില്‍

റോഡ് നിര്‍മാണം പ്രശ്നത്തില്‍


ഇന്ത്യാ- ചൈന അതിര്‍ത്തി പ്രദേശമായ ഡോക്ലാമിൽ ചൈനീസ് സൈന്യം റോഡ് നിര്‍മിക്കാന്‍ ആരംഭിച്ചതോടെയാണ് ഇന്ത്യന്‍- ചൈനീസ് സൈന്യങ്ങള്‍ തമ്മിലുള്ള അതിര്‌ത്തി പ്രശ്നങ്ങള്‍ക്ക് വഴിവെച്ചത്. അതിർത്തിയിൽ ചൈന റോഡു നിർമിക്കാൻ തുടങ്ങിയതിന്റെ പിന്നാലെ സംഘർഷങ്ങൾ ആരംഭിക്കുകയായിരുന്നു. ആദ്യം റോഡു നിർമാണത്തിനെതിരെ ഭൂട്ടാനാണ് രംഗത്തെത്തിയത്. ഇവർ ഇന്ത്യയിലെ ചൈനീസ് എംബസിയിൽ എതിർപ്പ് അറിയിക്കുകയും ചെയ്തു. തുടർന്ന് ഇന്ത്യയുടെ സഹായവും അവർ അഭ്യർഥിച്ചു. തുടർന്നാണ് ഇന്ത്യ ചൈനയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്.

 റോഡ് നിര്‍മാണം ഉടന്‍ തീര്‍ക്കും

റോഡ് നിര്‍മാണം ഉടന്‍ തീര്‍ക്കും

ഡോക് ലാം അതിര്‍ത്തി തര്‍ക്കത്തോടെ ചൈനീസ് അതിര്‍ത്തിയിലെ റോഡ് നിര്‍മാണം വേഗത്തിലാക്കാന്‍ ഇന്ത്യ. ഡോക്ലാമിന് സമീപത്ത് ചൈനീസ് സൈന്യം അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വ്യാപകമായി പുറത്തുവന്നതിന് പിന്നാലെയാണ് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന സ്ഥലങ്ങളിലേയ്ക്ക് സൈന്യത്തിന് എളുപ്പം എത്തിപ്പെടുന്നതിനായി ദ്രുതഗതിയില്‍ റോഡ് നിര്‍മാണം പൂര്‍ത്തിയാക്കാനൊരുങ്ങുന്നത്. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ പദ്ധതികള്‍ എളുപ്പം പൂര്‍ത്തീകരിക്കാനുമാണ് നീക്കം.

 ചൈനീസ് റോഡ് നിര്‍മാണം ഭീഷണി

ചൈനീസ് റോഡ് നിര്‍മാണം ഭീഷണി

ചൈന ഡോക്ലാമില്‍ റോഡ് നിര്‍മാണം തുടരുന്നുണ്ടെന്ന തരത്തില്‍ ഒക്ടോബര്‍ 18നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. ഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കമുണ്ടായ സ്ഥലത്തുനിന്ന് 10 കിലോമീറ്റര്‍ അകലെയാണ് ചൈന റോഡ് നിര്‍മാണം പുനഃരാരംഭിച്ചിട്ടുള്ളത്. റോഡ് നിര്‍മാണത്തിന് സുരക്ഷയൊരുക്കുന്നതിനായി 500 ഓളം സൈനികര്‍ പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ടെന്നും മാധ്യമറിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിഷയത്തില്‍ ഇടപെടാനോ റോഡ് നിര്‍മാണം തടസ്സപ്പെടുത്താനോ ഇന്ത്യ മുതിര്‍ന്നിരുന്നില്ല. ഇന്ത്യയുമായി തര്‍ക്കം നടന്ന പ്രദേശത്ത് ചൈനീസ് സൈന്യത്തിന്‍റെ അകമ്പടിയോടെ റോഡ് നിര്‍മാണം നടത്തുന്നതിന്‍റെ ഉപഗ്രഹ ചിത്രങ്ങളും അതിനൊപ്പം തന്നെ പുറത്തു വന്നിരുന്നു. ഇതും ചൈന- ഭൂട്ടാന്‍ കൂടിക്കാഴ്ചയ്ക്കിടെ ചര്‍ച്ച ചെയ്തിരുന്നു. ഡോക്ലാമിലെ യാത്തൂങ്ങില്‍ ചൈനീസ് സൈനിക താവളത്തിലേയ്ക്കുള്ള മാര്‍ഗ്ഗം എളുപ്പത്തിലാക്കാനാണ് ചൈന റോഡ് നിര്‍മാണം ദ്രുതഗതിയിലാക്കുന്നത്.

English summary
Chinese road-building teams entered around 1 kilometre inside Indian territory in Tuting area of Arunachal Pradesh last week but returned after being confronted by Indian troops, government sources said on Wednesday.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X