കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അതിര്‍ത്തിയില്‍ ലൗഡ് സ്പീക്കറില്‍ പഞ്ചാബി ഗാനങ്ങളുമായി ചൈനീസ് സൈനികർ, കെണിയോ?

Google Oneindia Malayalam News

ലഡാക്ക്: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷഭരിതമായി തന്നെ തുടരുകയാണ്. അതിനിടെ അതിര്‍ത്തിയില്‍ ചൈനീസ് പക്ഷത്ത് നിന്നും ഉയര്‍ന്ന പഞ്ചാബി ഗാനം കൗതുകമുണര്‍ത്തിയിരിക്കുകയാണ്. ലഡാക്കിലെ നിയന്ത്രണ രേഖയ്ക്ക് സമീപത്തായി പാംഗോഗ് സോയിലെ ഫിംഗര്‍ ഫോറിന് അടുത്താണ് ചൈനീസ് പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയിലെ സൈനികര്‍ ലൗഡ് സ്പീക്കറില്‍ പഞ്ചാബി ഗാനങ്ങള്‍ കേള്‍പ്പിച്ചത്.

മോഹന്‍ലാലിന്റെ മന്ത്രവാദ, ഹോമ ചിത്രങ്ങള്‍... സത്യമെന്ത്? ഇതാ വിശദീകരണം; അത് ചികിത്സയുടെ ചിത്രങ്ങളല്ലമോഹന്‍ലാലിന്റെ മന്ത്രവാദ, ഹോമ ചിത്രങ്ങള്‍... സത്യമെന്ത്? ഇതാ വിശദീകരണം; അത് ചികിത്സയുടെ ചിത്രങ്ങളല്ല

ഇന്ത്യന്‍ സൈന്യത്തിന്റെ മുഴുവന്‍ സമയ നിരീക്ഷണത്തിലുളള മുന്നോക്ക പോസ്റ്റുകളില്‍ നിന്നാണ് കഴിഞ്ഞ ദിവസം പഞ്ചാബി ഗാനങ്ങള്‍ ഉയര്‍ന്നത്. ഇന്ത്യന്‍ സൈനികരുടെ ശ്രദ്ധ തിരിക്കാനാവാം ചൈനീസ് പട്ടാളം ഇത്തരമൊരു അസാധാരണ നീക്കം നടത്തിയത് എന്നാണ് സംശയിക്കുന്നത്. അതല്ലെങ്കില്‍ നേരംപോക്കിനാവാം എന്നും എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

india

ഇന്ത്യയും ചൈനയും തമ്മിലുളള അതിര്‍ത്തി തര്‍ക്കം മാസങ്ങളായി പരിഹരിക്കപ്പെടാതെ നില്‍ക്കുകയാണ്. കഴിഞ്ഞ 20 ദിവസങ്ങള്‍ക്കുളളില്‍ കിഴക്കന്‍ ലഡാക്കില്‍ മൂന്ന് തവണയാണ് വെടിവെപ്പ് ഉണ്ടായത്. സൈനിക തലത്തില്‍ ചര്‍ച്ചകള്‍ നടത്തി പ്രശ്‌നപരിഹാരത്തിനുളള ശ്രമങ്ങള്‍ നിരന്തരമായി നടക്കുന്നുണ്ട്. എന്നാല്‍ ചൈന തുടര്‍ച്ചയായി അതിര്‍ത്തിയില്‍ പ്രകോപനപരമായ നീക്കങ്ങള്‍ നടത്തുന്നതാണ് കാര്യങ്ങള്‍ വഷളാക്കുന്നത്.

ഏറ്റവും ഒടുവില്‍ സെപ്റ്റംബര്‍ എട്ടാം തിയ്യതിയാണ് അതിര്‍ത്തിയില്‍ വെടിവെപ്പുണ്ടായത്. 100- മുതല്‍ 200 റൗണ്ട് വരെ ഇരുവിഭാഗത്തേയും സൈന്യങ്ങള്‍ തമ്മില്‍ വെടിവെപ്പ് നടന്നതായാണ് റിപ്പോര്‍ട്ടുകള്‍. മോസ്‌കോയില്‍ ഇന്ത്യയുടേയും ചൈനയുടെ വിദേശകാര്യ മന്ത്രിമാര്‍ തമ്മില്‍ ധാരണയില്‍ ഏര്‍പ്പെടുന്നതിന് മുന്‍പായിരുന്നു ഇത്. ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് സമീപത്തേക്ക് കടന്ന് കയറാന്‍ ചൈനീസ് സൈനികര്‍ ശ്രമം നടത്തിയതിനെ തുടര്‍ന്നാണ് വെടിവെപ്പുണ്ടായത്.

പാസ്വാന്‍ എന്‍ഡിഎയ്ക്ക് പുറത്തേക്ക് തന്നെ; സാധ്യമല്ലാത്ത ആവശ്യവുമായി ചിരാഗ് നദ്ദക്ക് മുന്നില്‍പാസ്വാന്‍ എന്‍ഡിഎയ്ക്ക് പുറത്തേക്ക് തന്നെ; സാധ്യമല്ലാത്ത ആവശ്യവുമായി ചിരാഗ് നദ്ദക്ക് മുന്നില്‍

Recommended Video

cmsvideo
Indian army is all set to fight even in winter

ആഗസ്റ്റ് 29-31 രാത്രിയിലും സെപ്റ്റംബര്‍ 7ാം തിയ്യതി രാത്രിയിലും വെടിവെപ്പുണ്ടായിട്ടുണ്ട്. ലഡാക്കിലെ കേന്ദ്ര ഭരണപ്രദേശത്ത് ഏകദേശം 38,000 സ്‌ക്വയര്‍ കിലോമീറ്റര്‍ പ്രദേശത്ത് ചൈന നിയമവിരുദ്ധ കയ്യേറ്റം നടത്തുന്നതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് കഴിഞ്ഞ ദിവസം ലോക്‌സഭയെ അറിയിച്ചിരുന്നു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അതിര്‍ത്തിയില്‍ ചൈന പട്ടാളക്കാര്‍ അടക്കമുളള സൈനിക സന്നാഹം വര്‍ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്.

മോദിക്ക് ആദ്യ വെല്ലുവിളി, കര്‍ഷകര്‍ക്ക് ബിജെപി പ്രിയമില്ല, രാഹുലിന്റെ ആ ഫോര്‍മുല തിരിച്ചെത്തുന്നു!!മോദിക്ക് ആദ്യ വെല്ലുവിളി, കര്‍ഷകര്‍ക്ക് ബിജെപി പ്രിയമില്ല, രാഹുലിന്റെ ആ ഫോര്‍മുല തിരിച്ചെത്തുന്നു!!

English summary
Chinese PLA soldiers play Punjabi songs near Finger 4 area
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X