കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ് ഇന്ത്യയിലേക്ക്? ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും, മോദി- ഷി ജിൻ പിങ് കൂടിക്കാഴ്ച

Google Oneindia Malayalam News

ദില്ലി: ഇന്ത്യ ബ്രിക്സ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ ഇന്ത്യാ സന്ദർശനത്തിനൊരുങ്ങി ഷീ ജിൻ പിങ്ങ്. ഇന്ത്യയിൽ നടക്കുന്ന 13ാമത് ബ്രിക്സ് ഉച്ചകോടിയിലും ഷീ ജിൻ പിങ് പങ്കെടുക്കും. ഈ വർഷം അവസാനമാണ് ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ലഡാക്ക് സംഘർഷാവസ്ഥയുടെ പശ്ചാലത്തിൽ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയും ഷീ ജിൻ പിങ്ങുമാണ് വേദി പങ്കിടുന്നത്. ഇന്ത്യ- ചൈന അതിർത്തി തർക്കങ്ങള്‍ക്ക് താൽക്കാലികമായി അയവ് വന്ന സാഹചര്യത്തിലാണ് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന കാര്യം ചൈന അറിയിച്ചിട്ടുള്ളത്.

കോണ്‍ഗ്രസിന്‍റെ കോട്ടയം മോഹങ്ങള്‍ പൊലിയുന്നു; വെല്ലുവിളിയായി പിസി ജോര്‍ജും പിജെ ജോസഫുംകോണ്‍ഗ്രസിന്‍റെ കോട്ടയം മോഹങ്ങള്‍ പൊലിയുന്നു; വെല്ലുവിളിയായി പിസി ജോര്‍ജും പിജെ ജോസഫും

ബ്രസീൽ, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള നേതാക്കൾക്കൊപ്പം ചൈനയുടെ പ്രസിഡന്റ് ഷീ ജിൻ ജിൻപിംഗ് ഈ വർഷം അവസാനം ഇന്ത്യയിലേക്കെത്തും. ഇന്ത്യ- ചൈന അതിർത്തി തർക്കത്തിന്റെ പശ്ചാലത്തിൽ ഇത് മൂന്നാം തവണയാണ് മോദിയും ഷി ജിൻ പിങ്ങും വേദി പങ്കിടാനൊരുങ്ങുന്നത്. 2020ൽ റഷ്യയിൽ നടന്ന ബ്രിക്സ് ഉച്ചകോടിയിലും ഷാങ്ഹായ് ഉച്ചകോടിയിലും ഇരുരാഷ്ട്ര തലവന്മാരും ഒരുമിച്ചെത്തിയിരുന്നു. കൊറോണ വൈറസ് വ്യാപനം, ഭീകരവാദം, വ്യാപാരം ആരോഗ്യം എന്നീ വിഷയങ്ങളും ഉച്ചകോടയിയിൽ ചർച്ചയാവും.

കര്‍ണാടകയിലെ ചിക്കബല്ലാപുരില്‍ ജലാറ്റിന്‍ സ്റ്റിക്കുകള്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന്റെ ചിത്രങ്ങള്‍

modi-xi-jinping-1

ഈ വർഷം ഇന്ത്യ ബ്രിക്സ് ചെയർമാൻ സ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് ചോദിച്ചപ്പോഴാണ് ചൈനയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെൻബിൻ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനെക്കുറിച്ച് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയത്. "വളർന്നുവരുന്ന വിപണികളും വികസ്വര രാജ്യങ്ങളും അടങ്ങുന്ന ബ്രിക്സ് ആഗോള സ്വാധീനമുള്ള ഒരു സഹകരണ സംവിധാനമാണ്," വാങ് പറഞ്ഞു.

"ഈ വർഷത്തെ ബ്രിക്സ് കൂടിക്കാഴ്ചയ്ക്ക് ആതിഥേയത്വം വഹിക്കുന്നതിൽ ഞങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കുന്നു, ഒപ്പം വിവിധ മേഖലകളിലെ ആശയവിനിമയവും സഹകരണവും ശക്തിപ്പെടുത്തുന്നതിനും സാമ്പത്തിക, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിൽ മൂന്ന് സ്തംഭങ്ങൾ നയിക്കുന്ന സഹകരണം മുന്നോട്ട് കൊണ്ടുപോകുന്നതിനും ബ്രിക്സ് വിപുലീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളിൽ മുൻനിരയിൽ നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് അംഗങ്ങളുമായും ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. ബ്രിക്സ് സഹകരണത്തിൽ ദൃഢവും മികച്ചതും സുസ്ഥിരവുമായ പുരോഗതി കൈവരിക്കുന്നതിനും കൊവിഡിനെ പരാജയപ്പെടുത്തുന്നതിനും സാമ്പത്തിക വളർച്ച പുനരാരംഭിക്കുന്നതിനും ആഗോള ഭരണം മെച്ചപ്പെടുത്തുന്നതിനുമുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങൾക്ക് സംഭാവന നൽകുന്നതിനുമുള്ള സഹകരണം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Recommended Video

cmsvideo
പ്രതിപക്ഷം പുറത്തിറക്കുന്നത് തെരഞ്ഞെടുപ്പ് നമ്പറുകൾ | Oneindia Malayalam

English summary
Chinese President Xi Jinping May Visit India For Brics Summit
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X