ദേശീയ പതാകയുള്ള ബോക്സില്‍ ചൈനീസ് ഷൂ; പോലീസ് അന്വേഷണം തുടങ്ങി
ചൈനീസ് ഷൂസ് ദേശീയപതാകയുടെ ചിത്രമുള്ള ബോക്സില്‍ വിതരണം ചെയ്തത് വിവാദമാകുന്നു.
അല്‍മോര: ചൈനീസ് ഷൂസ് ദേശീയപതാകയുടെ ചിത്രമുള്ള ബോക്സില്‍ വിതരണം ചെയ്തത് വിവാദമാകുന്നു. ഉത്തരാഖണ്ഡിലെ അല്‍മോരയിലെ ചില കടകളിലാണ് ഇത്തരത്തില്‍ ഷൂസ് വിതരണം ചെയ്തത്. സംഭവത്തില്‍ പ്രദേശവാസികള്‍ പ്രതിഷേധിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദോക് ലാമില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഇന്ത്യയെ പരിഹസിക്കാനാണ് ചൈന ഇത്തരമൊരു കാര്യം ചെയ്തതെന്നാണ് ആരോപണം.
ദേശീയ പതാകയെ അവഹേളിച്ച സംഭവത്തില്‍ കച്ചവടക്കാരെ ചോദ്യം ചെയ്തതായി ഉധം സിങ് നഗര്‍ പോലീസ് സൂപ്രണ്ട് സദാനന്ദ് ദത്തെ പറഞ്ഞു. ദില്ലിയില്‍ നിന്നാണ് ഷൂസ് വാങ്ങിയതെന്ന് കച്ചവടക്കാര്‍ പറഞ്ഞു. എവിടെനിന്നാണ് യഥാര്‍ഥത്തില്‍ ഇവ വരുന്നതെന്ന് അറിയില്ലെന്നാണ് കച്ചവടക്കാര്‍ പോലീസിന് നല്കിയ മൊഴി.

ദില്ലിയില്‍ ഷൂസ് ഡീലറെ പോലീസ് ചോദ്യം ചെയ്യും. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സമീപത്തെ ഒരു കടക്കാരന് തന്നെയാണ് വിവരം ആദ്യം പോലീസിനെ അറിയിച്ചത്. ഇത്തരമൊരു ബോക്സില്‍ ഷൂസ് എത്തിയത് തന്നെ ഞെട്ടിച്ചതായി ഇയാള്‍ പറഞ്ഞു. ഇന്ത്യന്‍ പതാകയെ അപമാനിച്ചവര്‍ക്കെതിരെ കര്‍ശന നിലപാടെയുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്.
More From
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications