കശ്മീര്‍ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികന് ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയില്‍; തിരിച്ചയക്കും
കശ്മീര്‍: ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനീസ് സൈനികൻ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായി. ലഡാക്കിലെ ചുമാർ-ഡെംചോക്ക് പ്രദേശത്ത് വെച്ചാണ് അതിര്‍ത്തി കടന്ന് എത്തിയ ചൈനീസ് സൈനികന് ഇന്ത്യന്‍ പട്ടാളത്തിന്റെ പിടിയിലായെതന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈനികന് അശ്രദ്ധമായി ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ചതായിരിക്കാമെന്നും. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷം പ്രോട്ടോക്കോൾ അനുസരിച്ച് അദ്ദേഹത്തെ ചൈനീസ് സേനയുടെ അരികിലേക്ക് തിരിച്ചയക്കും ഇന്ത്യന്‍ സേനാവൃത്തങ്ങളുടെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കോർപ്പറൽ റാങ്ക് പദവിയിലുള്ള സൈനികന് ചൈനയിലെ സെൻട്രൽ സെജിയാങ് പ്രവിശ്യയിലെ ഷാങ്സിജെൻ പട്ടണത്തിലെ താമസക്കാരനാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. സിവിൽ, സൈനിക രേഖകളുമായാണ് അതിര്‍ത്തിയില്‍ വെച്ച് സൈനികന് പിടിയിലാവുന്നത്. സൈന്യത്തില്‍ തോക്കുകൾ നന്നാക്കുന്ന ജോലിയാണ് ഇദ്ദേഹം ചെയ്തു വന്നിരുന്നു. ചൈനീസ് സൈന്യത്തിന്റെ ചാരനാണോ ഇയാള്‍ എന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ പ്രധാനമായും അന്വേഷിക്കുന്നത്.
മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ഇയാളെ ചൈനക്ക് കൈമാറും. ഗാല്‍വാന്‍ താഴ്വരയില് നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ശക്തമായ നിരീക്ഷണമാണ് ഇന്ത്യന്‍ സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ചൈനീസ് അതിര്‍ത്തിയിലെ സേനാവിന്യാസം ഇന്ത്യ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
-
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ?












Click it and Unblock the Notifications