കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സൈനികന്‍ ഇന്ത്യന്‍ സൈന്യത്തിന്‍റെ പിടിയില്‍; തിരിച്ചയക്കും

Google Oneindia Malayalam News

കശ്മീര്‍: ഇന്ത്യ-ചൈന അതിർത്തിയിൽ ചൈനീസ് സൈനികൻ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായി. ലഡാക്കിലെ ചുമാർ-ഡെംചോക്ക് പ്രദേശത്ത് വെച്ചാണ് അതിര്‍ത്തി കടന്ന് എത്തിയ ചൈനീസ് സൈനികന്‍ ഇന്ത്യന്‍ പട്ടാളത്തിന്‍റെ പിടിയിലായെതന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സൈനികന്‍ അശ്രദ്ധമായി ഇന്ത്യൻ പ്രദേശത്ത് പ്രവേശിച്ചതായിരിക്കാമെന്നും. നിശ്ചിത നടപടിക്രമങ്ങൾ പാലിച്ചതിന് ശേഷം പ്രോട്ടോക്കോൾ അനുസരിച്ച് അദ്ദേഹത്തെ ചൈനീസ് സേനയുടെ അരികിലേക്ക് തിരിച്ചയക്കും ഇന്ത്യന്‍ സേനാവൃത്തങ്ങളുടെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

 indianarmy

കോർപ്പറൽ റാങ്ക് പദവിയിലുള്ള സൈനികന്‍ ചൈനയിലെ സെൻട്രൽ സെജിയാങ് പ്രവിശ്യയിലെ ഷാങ്‌സിജെൻ പട്ടണത്തിലെ താമസക്കാരനാണെന്നുമുള്ള റിപ്പോര്‍ട്ടുകളും പുറത്തു വരുന്നുണ്ട്. സിവിൽ, സൈനിക രേഖകളുമായാണ് അതിര്‍ത്തിയില്‍ വെച്ച് സൈനികന്‍ പിടിയിലാവുന്നത്. സൈന്യത്തില്‍ തോക്കുകൾ നന്നാക്കുന്ന ജോലിയാണ് ഇദ്ദേഹം ചെയ്തു വന്നിരുന്നു. ചൈനീസ് സൈന്യത്തിന്‍റെ ചാരനാണോ ഇയാള്‍ എന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ പ്രധാനമായും അന്വേഷിക്കുന്നത്.

മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ഇയാളെ ചൈനക്ക് കൈമാറും. ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ശക്തമായ നിരീക്ഷണമാണ് ഇന്ത്യന്‍ സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ചൈനീസ് അതിര്‍ത്തിയിലെ സേനാവിന്യാസം ഇന്ത്യ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

ഫറൂഖ് അബ്ദുളളയെ ഇഡി ചോദ്യം ചെയ്യുന്നു, രാഷ്ട്രീയ പക പോക്കലെന്ന് മകൻ ഒമർ അബ്ദുളളഫറൂഖ് അബ്ദുളളയെ ഇഡി ചോദ്യം ചെയ്യുന്നു, രാഷ്ട്രീയ പക പോക്കലെന്ന് മകൻ ഒമർ അബ്ദുളള

യേശുദാസിന്‍റെ മകൻ ആയെന്ന കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ പട്ടം; വിജയ് യേശുദാസിനെതിരെ രാജീവ് രംഗന്‍യേശുദാസിന്‍റെ മകൻ ആയെന്ന കാരണം കൊണ്ടു മാത്രം പിന്നണി ഗായകൻ പട്ടം; വിജയ് യേശുദാസിനെതിരെ രാജീവ് രംഗന്‍

Recommended Video

cmsvideo
India successfully test-fires naval version of BrahMos from indigenous warship | Oneindia Malayalam

English summary
Chinese soldier crosses border into Kashmir, Indian Army detains; Will be sent back
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X