കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായ ചൈനീസ്‌ സൈനികനെ ഉടന്‍ വിട്ടയച്ചേക്കില്ല

Google Oneindia Malayalam News

ഡല്‍ഹി :തിങ്കളാഴ്‌ച്ച ഇന്ത്യ ചൈന അതിര്‍ത്തി പ്രദേശമായ കിഴക്കന്‍ ലാഡാക്കില്‍ വെച്ച്‌ ഇന്ത്യന്‍ സൈന്യത്തിന്റെ പിടിയിലായ ചൈനീസ്‌ സൈനികനെ ഉടന്‍ വിട്ടയക്കില്ലെന്ന്‌ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ദിവസം നിയന്ത്രണ രേഖ ലംഘിച്ച്‌ ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക്‌ കടന്നതിനെ തുടര്‍ന്നാണ്‌ ഡെംചോക്കില്‍ വെച്ച്‌‌ ചൈനീസ്‌ സൈനികനെ ഇന്ത്യന്‍ സൈന്യം പിടുകൂടിയത്‌.

അറസ്റ്റിലായ വാങ്‌ യാ ലോങ്‌ ചൈനീസ്‌ പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയിലെ അംഗമാണ്‌. പിടിയിലായ സൈനികനെ വിശദമായ ചോദ്യം ചെയ്യലുകള്‍ക്കു ശേഷം മാത്രം വിട്ടയക്കാനാണ്‌ ഇന്ത്യന്‍ സൈന്യത്തിന്റെ തീരുമാനമെന്നാണ്‌ സൂചന. നിലവില്‍ ചൈനീസ്‌ ഭാഷ കൈകാര്യം ചെയ്യുന്ന വിദഗ്‌ധരടങ്ങുന്ന സംഘം സൈനികനെ ചോദ്യം ചെയ്‌ത്‌ വരികയാണ്‌ .

അതിശൈത്യ മേഖലയായ ലഡാക്കില്‍ സൈനികനാവശ്യമായ മെഡിക്കല്‍ ഉപകരണങ്ങളുള്‍പ്പെടെ ഭക്ഷണം വസ്‌ത്രം തുടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഇന്ത്യന്‍ സൈന്യം നല്‍കിയതായാണ്‌ സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം . അതേസമയം കാണാതായ സൈനികനെപ്പറ്റിയുള്ള വിവരങ്ങള്‍ നല്‍കാന്‍ ചൈനീസ്‌ സൈന്യം ഇന്ത്യന്‍ സൈന്യത്തോട്‌ അഭ്യര്‍ധിച്ചിട്ടുണ്ട്‌‌. സൈനികനെ ചുഷൂള്‍ മോള്‍ഡോ പോയിന്‍ില്‍ വെച്ച്‌ ഇന്ത്യന്‍ സൈന്യം കൈമാറുമെന്ന്‌ പ്രതീക്ഷിക്കുന്നതായും ചൈനീസ്‌ സൈന്യം കൂട്ടിച്ചേര്‍ത്തു. അതിര്‍ത്തി ലംഘിച്ചു കടന്ന സൈനികനില്‍ നിന്നും സുപ്രധാന സൈനിക രേഖകള്‍ കണ്ടത്തിയതായും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്‌.

India china

കഴിഞ്ഞ ദിവസം തങ്ങളുടെ സൈനീകനെ ഇന്ത്യന്‍ അതിര്‍ത്തിയില്‍ വെച്ച്‌ കാണാതായതായും, കണ്ടെത്താന്‍ ഇന്ത്യന്‍ സൈന്യത്തിന്റെ സഹായം തേടിയതായും ചൈനീസ്‌ സൈനിക വക്താവ്‌ അറിയി്‌ച്ചിരുന്നു. ഇന്ത്യ ചൈന അതിര്‍ത്തിയായ കിഴക്കന്‍ ലഡാക്കില്‍ കഴിഞ്ഞ മെയ്‌ മാസം മുതല്‍ ഇരു രാജ്യത്തെ സൈനികരും തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയാണ്‌. കഴിഞ്ഞ ജൂണില്‍ ഗാല്‍വന്‍വാലിയില്‍ ഇരു സൈന്യവും ഏറ്റുമുട്ടിയതിനെ തുടര്‍ന്ന്‌ ഇരുപതോളം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ സൈനിക തലത്തിലും രാഷ്ട്രീയ തലത്തിലും ചര്‍ച്ചകള്‍ നടന്നെങ്കിലും ഇതുവരെയും ഫലം കണ്ടിട്ടില്ല. അതിര്‍ത്തിയില്‍ ചൈന അതിക്രമിച്ചു കടന്ന മേഖലകളില്‍ നിന്നും സൈന്യത്തെ പിന്‍വലിക്കമമെന്നാണ്‌ ഇന്ത്യയുടെ നിലപാട്‌.

English summary
chinese soldier held in ladakh wont be released
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X