കാശ്മീര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയ ചൈനീസ് സൈനികനെ കൈമാറി, നടപടി ചൊവ്വാഴ്ച രാത്രിയോടെ
ലഡാക്ക്: നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് എത്തിയതിന് പിന്നാലെ സൈന്യത്തിന്റെ പിടിയിലായ ചൈനീസ് സൈനികനെ ചൈനയ്ക്ക് കൈമാറി. ചൊവ്വാഴ്ച രാത്രിയോടെ സൈനികനെ ചൈനയ്ക്ക് കൈമാറിയെന്ന് ഇന്ത്യന്‍ സേനയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍പ്പറല്‍ റാങ്കിലുള്ള വാങ് യാ ലോങ് എന്നയാളാണ് അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ പിടിയിലായത്. ചുമാര്‍-ദംചോക്ക് മേഖയില്‍ നിന്നുമാണ് ഇദ്ദേഹം പിടിയിലായത്.

സൈനികന് അശ്രദ്ധമായി ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ചതായിരിക്കാമെന്നും നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ചതിന് ശേഷം പ്രോട്ടോക്കോള്‍ അനുസരിച്ച് അദ്ദേഹത്തെ ചൈനീസ് സേനയുടെ കൈമാറുമെന്നും ഇന്ത്യന്‍ സേനാവൃത്തങ്ങളുടെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ ഉടന്‍ വിട്ടയച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സൈനികനെ ചൈനീസ് ഭാഷ അറിയാവുന്ന വിദഗ്ദരെ ഉള്‍പ്പെടുത്തി ചോദ്യം ചെയ്തlതിന് ശേഷമാണ് വിട്ടയച്ചത്.
അതിശൈത്യ മേഖലയായ ലഡാക്കില്‍ സൈനികനാവശ്യമായ വസ്ത്രം, ഭക്ഷണം, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഇന്ത്യന്‍ സൈന്യം നല്കി. തങ്ങളുടെ സൈനികനെ കാണാതായെന്ന വിവരം ചൈന ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കൃത്യമായ പ്രോട്ടോക്കോള്‍ നടപടികള്‍ പാലിച്ചാണ് ഇന്ത്യ ഇപ്പോള്‍ സൈനികനെ കൈമാറിയിരിക്കുന്നത്.
സൈന്യത്തില്‍ തോക്കുകള്‍ നന്നാക്കുന്ന ജോലിയാണ് ഇദ്ദേഹം ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് സൈന്യത്തിന്റെ ചാരനാണോ ഇയാള്‍ എന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ പ്രധാനമായും അന്വേഷിക്കുന്നത്. മറ്റ് പ്രശ്നങ്ങള്‍ ഒന്നുമില്ലെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ഇയാളെ ചൈനക്ക് കൈമാറുമെന്നാണ് ഇന്ത്യ അറിയിച്ചത്. അതേസമയം, ഗാല്‍വാന്‍ താഴ്വരയില് നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ശക്തമായ നിരീക്ഷണമാണ് ഇന്ത്യന്‍ സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ചൈനീസ് അതിര്‍ത്തിയിലെ സേനാവിന്യാസം ഇന്ത്യ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.
-
എണ്ണയും സെറവുമൊന്നും ഇനി വേണ്ട, മുടി തഴച്ച് വളരാൻ ഈ 5 അത്ഭുതകരമായ പൂക്കൾ മാത്രം മതി -
കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ കരാർ ജോലി; 50.000 വരെ ശമ്പളം, അപേക്ഷിക്കാം -
വേനൽക്കാലത്ത് ചൊറിച്ചിലും ചുവന്നപാടുകളും ഒക്കെ പമ്പ കടക്കും; ഈ ഔഷധങ്ങൾ ഒന്ന് പരീക്ഷിക്കൂ..! -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല











Click it and Unblock the Notifications