കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാശ്മീര്‍ അതിര്‍ത്തി കടന്ന് ഇന്ത്യയിലേക്ക് എത്തിയ ചൈനീസ് സൈനികനെ കൈമാറി, നടപടി ചൊവ്വാഴ്ച രാത്രിയോടെ

Google Oneindia Malayalam News

ലഡാക്ക്: നിയന്ത്രണരേഖ കടന്ന് ഇന്ത്യയിലേക്ക് എത്തിയതിന് പിന്നാലെ സൈന്യത്തിന്റെ പിടിയിലായ ചൈനീസ് സൈനികനെ ചൈനയ്ക്ക് കൈമാറി. ചൊവ്വാഴ്ച രാത്രിയോടെ സൈനികനെ ചൈനയ്ക്ക് കൈമാറിയെന്ന് ഇന്ത്യന്‍ സേനയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കോര്‍പ്പറല്‍ റാങ്കിലുള്ള വാങ് യാ ലോങ് എന്നയാളാണ് അതിര്‍ത്തി കടന്നെത്തിയതിനെ തുടര്‍ന്ന് ഇന്ത്യയുടെ പിടിയിലായത്. ചുമാര്‍-ദംചോക്ക് മേഖയില്‍ നിന്നുമാണ് ഇദ്ദേഹം പിടിയിലായത്.

india

തേജസ്വി ബിജെപി സഖ്യത്തെ വിറപ്പിക്കുന്നു, പോപ്പുലര്‍ ലീഡര്‍, യൂത്ത് ഫോര്‍മുലയില്‍ നിതീഷ് വീഴും!!തേജസ്വി ബിജെപി സഖ്യത്തെ വിറപ്പിക്കുന്നു, പോപ്പുലര്‍ ലീഡര്‍, യൂത്ത് ഫോര്‍മുലയില്‍ നിതീഷ് വീഴും!!

സൈനികന്‍ അശ്രദ്ധമായി ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ചതായിരിക്കാമെന്നും നിശ്ചിത നടപടിക്രമങ്ങള്‍ പാലിച്ചതിന് ശേഷം പ്രോട്ടോക്കോള്‍ അനുസരിച്ച് അദ്ദേഹത്തെ ചൈനീസ് സേനയുടെ കൈമാറുമെന്നും ഇന്ത്യന്‍ സേനാവൃത്തങ്ങളുടെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ ഇദ്ദേഹത്തെ ഉടന്‍ വിട്ടയച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകളും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. സൈനികനെ ചൈനീസ് ഭാഷ അറിയാവുന്ന വിദഗ്ദരെ ഉള്‍പ്പെടുത്തി ചോദ്യം ചെയ്തlതിന് ശേഷമാണ് വിട്ടയച്ചത്.

ലോക്ഡൗണ്‍ ഒരുപക്ഷേ അവസാനിച്ചിട്ടുണ്ടാവും, കൊറോണ എവിടെയും പോയിട്ടില്ലെന്ന് പ്രധാനമന്ത്രി!!ലോക്ഡൗണ്‍ ഒരുപക്ഷേ അവസാനിച്ചിട്ടുണ്ടാവും, കൊറോണ എവിടെയും പോയിട്ടില്ലെന്ന് പ്രധാനമന്ത്രി!!

അതിശൈത്യ മേഖലയായ ലഡാക്കില്‍ സൈനികനാവശ്യമായ വസ്ത്രം, ഭക്ഷണം, മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയടങ്ങിയ എല്ലാ സജ്ജീകരണങ്ങളും ഇന്ത്യന്‍ സൈന്യം നല്‍കി. തങ്ങളുടെ സൈനികനെ കാണാതായെന്ന വിവരം ചൈന ഇന്ത്യയെ ഔദ്യോഗികമായി അറിയിച്ചിരുന്നു. കൃത്യമായ പ്രോട്ടോക്കോള്‍ നടപടികള്‍ പാലിച്ചാണ് ഇന്ത്യ ഇപ്പോള്‍ സൈനികനെ കൈമാറിയിരിക്കുന്നത്.

'കോൺഗ്രസ്-ആർജെഡി സഖ്യം ബിഹാർ തൂത്തുവാരും'; പ്രചരണത്തിന് എത്തുമെന്ന് സച്ചിൻ പൈലറ്റ്'കോൺഗ്രസ്-ആർജെഡി സഖ്യം ബിഹാർ തൂത്തുവാരും'; പ്രചരണത്തിന് എത്തുമെന്ന് സച്ചിൻ പൈലറ്റ്

സൈന്യത്തില്‍ തോക്കുകള്‍ നന്നാക്കുന്ന ജോലിയാണ് ഇദ്ദേഹം ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനീസ് സൈന്യത്തിന്റെ ചാരനാണോ ഇയാള്‍ എന്നാണ് ഇന്ത്യന്‍ ഏജന്‍സികള്‍ പ്രധാനമായും അന്വേഷിക്കുന്നത്. മറ്റ് പ്രശ്‌നങ്ങള്‍ ഒന്നുമില്ലെങ്കില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചതിന് ശേഷം ഇയാളെ ചൈനക്ക് കൈമാറുമെന്നാണ് ഇന്ത്യ അറിയിച്ചത്. അതേസമയം, ഗാല്‍വാന്‍ താഴ്വരയില്‍ നടന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ അതിര്‍ത്തിയില്‍ ശക്തമായ നിരീക്ഷണമാണ് ഇന്ത്യന്‍ സൈന്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അടുത്തിടെ ചൈനീസ് അതിര്‍ത്തിയിലെ സേനാവിന്യാസം ഇന്ത്യ വര്‍ധിപ്പിക്കുകയും ചെയ്തിരുന്നു.

ബിഹാറില്‍ ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ചെരിപ്പേറ്; കാര്യമാക്കാതെ തേജസ്വി യാദവ്ബിഹാറില്‍ ആര്‍ജെഡിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെ ചെരിപ്പേറ്; കാര്യമാക്കാതെ തേജസ്വി യാദവ്

ബിഹാറില്‍ കുതിച്ചുയര്‍ന്ന് ലാലു കുടുംബം; നിതീഷിന്റെ ജനകീയത ഇടിഞ്ഞു, പുതിയ സര്‍വ്വെ ഫലംബിഹാറില്‍ കുതിച്ചുയര്‍ന്ന് ലാലു കുടുംബം; നിതീഷിന്റെ ജനകീയത ഇടിഞ്ഞു, പുതിയ സര്‍വ്വെ ഫലം

ഇന്ത്യയിൽ വാക്സിൻ നിർമ്മാണം പുരോഗതിയിൽ; വാക്‌സിന്‍ ശരിയാകും വരെ കൊവിഡ് പോരാട്ടം തുടരണമെന്നും മോദിഇന്ത്യയിൽ വാക്സിൻ നിർമ്മാണം പുരോഗതിയിൽ; വാക്‌സിന്‍ ശരിയാകും വരെ കൊവിഡ് പോരാട്ടം തുടരണമെന്നും മോദി

Recommended Video

cmsvideo
PM Modi should break his silence on china issue, says rahul gandhi | Oneindia Malayalam

English summary
Chinese soldier who crossed the Border into India was handed back to China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X