കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

70 വർഷത്തിനിടെ ഒരിഞ്ച് ഭൂമി പോലും കൈവശപ്പെടുത്തിയില്ല: ഇന്ത്യയുടെ വാദങ്ങൾ തള്ളി ചൈന

Google Oneindia Malayalam News

ബെയ്ജിംഗ്: ഇന്ത്യ- ചൈന അതിർത്തി തർക്കം മുറുകുമ്പോൾ പുതിയ വാദങ്ങളുയർത്തി ചൈന. കഴിഞ്ഞ70 വർഷത്തിനിടെ ഒരു രാജ്യത്തിന്റെയും ഭൂപ്രദേശത്ത് അതിക്രമിച്ച് കയറിയിട്ടില്ലെന്നാണ് ചൈനയുടെ വാദം. ലഡാക്കിൽ ഇന്ത്യ- ചൈന അതിർത്തി തർക്കം സംബന്ധിച്ച സംഘർഷങ്ങൾക്ക് വീണ്ടും ഇന്ത്യയെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ചൈന. സംഘർഷത്തിന് അയവുവവരുത്തുന്നതിനായുള്ള ചർച്ചകൾ പുരോഗമിക്കുമ്പോൾ ചൈന പ്രകോപനം സൃഷ്ടിക്കുന്നതിന് പുറമേയാണ് ഇത്തരം പ്രസ്താവനകളും പുറത്തുവരുന്നത്. ചൈനീസ് വിദേശകാര്യ വക്താവാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിട്ടുള്ളത്.

ബീഹാറില്‍ ഒരാള്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള കരുത്തില്ല, ഉപമുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ബീഹാറില്‍ ഒരാള്‍ക്കും ഒറ്റയ്ക്ക് ഭൂരിപക്ഷം നേടാനുള്ള കരുത്തില്ല, ഉപമുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍

കിഴക്കൻ ലഡാക്കിലെ പാൻഗോങ് സോയിൽ ഇന്ത്യൻ സൈനികർ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിന് കുറുകെ ഇന്ത്യൻ സൈനികർ അതിക്രമിച്ച് കയറിയെന്നാണ് ചൈന ആരോപിക്കുന്നത്. ഇന്ത്യ തങ്ങളുടെ ആശങ്കകളെ ഗൌരവത്തോടെ കാണണമെന്നും അതിർത്തിയിൽ സമാധാനം നിലനിർത്തുന്നതിനുള്ള കാര്യങ്ങൾ ചെയ്യണമെന്നും ചൈന ആവശ്യപ്പെടുന്നു. ശനിയാഴ്ച നടന്ന സംഭവം ചൈന സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ അനൌദ്യോഗിക അതിർത്തിയായ ലൈൻ ഓഫ് ആക്ച്വൽ കൺട്രോളിനെ എപ്പോഴും സൈന്യം ബഹുമാനിക്കുന്നതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇന്ത്യയുടെ പ്രസ്താവന ഇന്ത്യയുടേതിൽ നിന്ന് വ്യത്യസ്തമായിരിക്കാം. എന്നാൽ എന്നാൽ സത്യവും വസ്തുതയും ഒന്നുമാത്രമേയുള്ളൂവെന്നാണ് ചൈനയുടെ നിലപാട് ആവർത്തിച്ചുകൊണ്ട് ചൈനീസ് വിദേശകാര്യവക്താവ് വ്യക്തമാക്കിയത്.

 2-159232210

ഒരു പക്ഷേ, ആശയവിനിയമയ പ്രശ്നങ്ങൾ ഉണ്ടായിരിക്കാം. എങ്കിൽപ്പോലും ഉഭയകക്ഷി ബന്ധം നിലനിർത്തുന്നതിനും അതിർത്തിയിലെ സമാധാനം പാലിക്കുന്നതിനുമായി ഇരു രാജ്യങ്ങളും വസ്തുുതകളോട് ചേർന്ന് നിൽക്കുകയാണ് വേണ്ടതെന്നും വക്താവ് ചൂണ്ടിക്കാണിക്കുന്നു. കിഴക്കൻ ലഡാക്കിൽ ഇന്ത്യൻ സൈനിക വിന്യാസം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച മാധ്യമറിപ്പോർട്ടുകളെക്കുറിച്ച് പരാമർശിച്ച ചൈനീസ് വിദേശകാര്യ വക്താവ് ഇരു രാജ്യങ്ങളിലേയും രാജ്യങ്ങൾ സമാധാനത്തോടെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഓർമിപ്പിച്ചു. ഇത്തരം ഇന്ത്യൻ മാധ്യമറിപ്പോർട്ടുകൾ ജനങ്ങളുടെ താൽപ്പര്യങ്ങളുമായി പൊരുത്തപ്പെട്ട് പോകുന്നതല്ലെന്നും അവർ ചൂണ്ടിക്കാണിച്ചു.

കിഴക്കൻ ലഡാക്കിൽ ജൂൺ മാസത്തിൽ ഇന്ത്യ-ചൈന സൈന്യങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികർ വീരമർത്യ വരിച്ചതിന് പിന്നാലെയാണ് ചൈന വീണ്ടും അതിർത്തിയിൽ പ്രകോപനം സൃഷ്ചിക്കുന്നത്. പാൻഗോങ് സോ തടാകത്തിന് ചുറ്റും റോഡ് നിർമിക്കാനുള്ള ഇന്ത്യയുടെ നീക്കത്തെ തുടർന്നാണ് ഇന്ത്യ- ചൈന സൈന്യങ്ങൾ മുഖാമുഖം നിലയുറപ്പിക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചത്.

English summary
Chinese Spokesperson claims The country not occupies an inch any foriegn territory in 70 years
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X