കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈനീസ് പക്ഷത്തും ആൾനാശം!! വെളിപ്പെടുത്തി ചൈനീസ് പത്രാധിപർ! ഇന്ത്യയെ ചൈന ഭയക്കുന്നില്ലെന്ന് ട്വീറ്റ്

Google Oneindia Malayalam News

ബെയ്ജിങ്ങ്; അതിർത്തിയിൽ സംഘർഷത്തിൽ ചൈനയുടെ ഭാഗത്തും ആൾനാശം സംഭവിച്ചിട്ടുണ്ടെന്ന് ചൈനീസ് പത്രത്തിന്റെ എഡിറ്ററുടെ ട്വീറ്റ്. ഗ്ലോബൽ ടൈംസ് എഡിറ്റർ ഹു ജിൻ ആണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ചൈനയുടെ ഭാഗത്തും അത്യാഹിതം സംഭവിച്ചതായി ഇന്ത്യൻ സൈന്യം വ്യക്തമാക്കിയിരുന്നു.

തന്റെ അറിവ് വെച്ച് ഗാൽവനിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ചൈനയയുടെ ഭാഗത്തും ആൾനാശം ഉണ്ടായിട്ടുണ്ട്. ഇന്ത്യയോട് പറയാനുള്ളത് അഹങ്കരിക്കരുത്, ഞങ്ങൾ ദുർബലരാണെന്ന് തെറ്റിധരിക്കരുത്. ഇന്ത്യയുമായി സംഘർഷത്തിന് ചൈന ആഗ്രഹിക്കുന്നില്ല. എന്നാൽ ഇന്ത്യയെ ചൈന ഭയപ്പെടുന്നില്ലെന്നും ജിൻ ട്വീറ്റ് ചെയ്തു

 indiachina1-

5 ചൈനീസ് സൈനികർ കൊല്ലപ്പെട്ടുവെന്നും 11 പേർക്ക് പരിക്കേറ്റതായും സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. സംഘർഷത്തിൽ ഒരു കമാന്റിങ്ങ് ഓഫീസർ ഉൾപ്പെട 3 ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടിരുന്നു. ഇൻഫൻട്രി ബറ്റാലിയൻ കമാന്റിങ്ങ് ഓഫീസറായ കേണൽ സന്തോഷാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹം ആന്ധ്രാ സ്വദേശിയാണ്.

അതിനിടെ കരസേനാ മേധാവി മനോജ് മുകുന്ദ് നരവൻ പഠാൻകോട്ടിലുള്ള സൈനിക താവളം സന്ദർശിക്കുന്നത് റദ്ദാക്കി. സംഭവത്തിൽ അനിയോജ്യമായ തിരിച്ചടി നൽകണമെന്ന് കോൺഗ്രസ് നേതാവായ ആധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ സൈനികർ കൊല്ലപ്പെട്ടെങ്കിൽ അതിർത്തിയിലെ സ്ഥിതി എത്രമാത്രം ഭീകരമായിരിക്കുമെന്ന് ചിന്തിക്കാവുന്നതേയുള്ളൂവെന്ന് ജമ്മുകശ്മീര്‍ മുന്‍ മുഖ്യന്ത്രി ഉമര്‍ അബ്ദുള്ള പ്രതികരിച്ചു. സാഹചര്യം ഗുരുതരമാണെന്ന് തെളിയിക്കുന്നതാണ് നിലവിലെ സംഭവങ്ങളെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലീമീന്‍ തലവന്‍ അസദുദ്ദീന്‍ ഉവൈസിയും പ്രതികരിച്ചു.

Recommended Video

cmsvideo
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സ്ഥിതി അതീവ ഗുരുതരം | Oneindia Malayalam

അതിനിടെ സംഭവത്തിൽ ഇന്ത്യയ്ക്കെതിരെ ചൈന രംഗത്തെത്തി. ഇന്ത്യ അതിർത്തി കടന്നെന്നും ചൈനീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചുവെന്നും ബീജിംഗ് കുറ്റപ്പെടുത്തി. വാർത്താ ഏജൻസിയായ എഎഫ്പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. രണ്ടു തവണയാണ് ഇന്ത്യ അതിർത്തി ലംഘിച്ചത്. ഏകപക്ഷീയമായി നീങ്ങി അതിർത്തിയിൽ പ്രകോപനം ഉണ്ടാക്കരുതെന്ന് ചൈനീസ് വിദേശകാരമന്ത്രി പറഞ്ഞു.പ്രശ്നങ്ങൾ പരിഹരിക്കാൻ ഇരു രാജ്യങ്ങളും തമ്മിൽ നേരത്തേ ധാരയായിട്ടുള്ളതാണ്. ഇപ്പോൾ ഇന്ത്യ നടത്തിയ നീക്കമാണ് അതിർത്തിയിലെ സംഘർഷത്തിന് വഴിവെച്ചതെന്നും ചൈനീസ് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ പ്രതികരിച്ചു

ഇന്ത്യ-ചൈന സംഘർഷം; സ്ഥിതി വഷളാക്കരുതെന്ന് ഇന്ത്യയോട് ചൈന!! ചൈനീസ് പക്ഷത്തും ആൾനാശംഇന്ത്യ-ചൈന സംഘർഷം; സ്ഥിതി വഷളാക്കരുതെന്ന് ഇന്ത്യയോട് ചൈന!! ചൈനീസ് പക്ഷത്തും ആൾനാശം

സംഘർഷത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന, പ്രകോപനം ഉണ്ടാക്കിയത് ഇന്ത്യൻ സൈന്യമെന്ന് ആരോപണംസംഘർഷത്തിൽ ഇന്ത്യയെ കുറ്റപ്പെടുത്തി ചൈന, പ്രകോപനം ഉണ്ടാക്കിയത് ഇന്ത്യൻ സൈന്യമെന്ന് ആരോപണം

 അതിർത്തിയിൽ സ്ഥിതി ഗുരുതരം? അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്രി അതിർത്തിയിൽ സ്ഥിതി ഗുരുതരം? അടിയന്തര യോഗം വിളിച്ച് പ്രതിരോധ മന്ത്രി

English summary
Chinese state media finally confirms casualties on Chinese PLA side
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X