• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അതിർത്തിയിൽ പിരിമുറുക്കം, ദക്ഷിണ പാംഗോഗിൽ സൈനിക വിന്യാസം ശക്തമാക്കി ചൈന!

ദില്ലി: അതിര്‍ത്തിയില്‍ സമാധാനത്തിനായി ചര്‍ച്ചകള്‍ക്ക് ശ്രമം ഒരു വശത്ത് നടത്തുന്നതിനിടെ സൈനിക വിന്യാസം കൂട്ടി ചൈന. ടാങ്കുകളും സായുധ സേനയും അടക്കം കിഴക്കന്‍ ലഡാക്കിലെ ദക്ഷിണ പാംഗോംഗ് പ്രദേശത്ത് ആണ് ചൈന വന്‍ സൈനിക വിന്യാസം നടത്തുന്നതായി റിപ്പോര്‍ട്ടുകളുളളത്. ഓഗസ്റ്റ് 30ന് പ്രദേശത്തെ തന്ത്രപ്രധാന മേഖലകളില്‍ ഇന്ത്യന്‍ സൈന്യം ആധിപത്യം ഉറപ്പിച്ച പശ്ചാത്തലത്തിലാണ് ചൈനയുടെ ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍.

cmsvideo
    Chinese Tanks And Infantry Forces Deployed In The South Pangong Region | Oneindia Malayalam

    നാലിടങ്ങളിലായി ഇന്ത്യയുടേയും ചൈനയുടേയും സൈനികര്‍ മുഖാമുഖം നിലയുറപ്പിച്ചിരിക്കുകയാണ്. നിയന്ത്രണ രേഖയില്‍ നിന്നും 20 കിലോമീറ്റര്‍ അകലത്തില്‍ തന്ത്രപ്രധാന കേന്ദ്രങ്ങളിലാണ് ചൈനീസ് സൈന്യം നിലയുറപ്പിച്ചിരിക്കുന്നത്. ദക്ഷിണ പാംഗോംഗിലെ മോള്‍ഡോയിലുളള ചൈനീസ് സ്ഥാനങ്ങളില്‍ നിന്നും അധികം അകലെ അല്ലാതെ കൂടുതല്‍ ടാങ്കുകള്‍ വിന്യസിച്ചിട്ടുണ്ട്.

    അതേസമയം താക്കുംഗ് മുതല്‍ മുഖ്പരി വരെയുളള തന്ത്രപ്രധാന കേന്ദ്രങ്ങള്‍ ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. സുപ്രധാനമായ സ്പംഗുര്‍ ഗാപ്പും ഇക്കൂട്ടത്തിലുണ്ട്. ഈ പ്രദേശം ഇന്ത്യയ്ക്കും ചൈനയ്ക്കും ഒരു പോലെ നിര്‍ണായകമാണ്. രണ്ട് കിലോമീറ്റര്‍ വീതിയിലുളള ഈ വഴി മാത്രമേ ടാങ്കുകള്‍ പ്രവര്‍ത്തിപ്പിക്കാനാവൂ എന്നതിനാലാണിത്. ഇന്ത്യന്‍ സൈന്യം പ്രദേശത്ത് ടാങ്കുകള്‍ പുതിയ സാഹചര്യത്തില്‍ പുനര്‍വിന്യാസം നടത്തിയിട്ടുണ്ട്.

    നിയന്ത്രണ രേഖയ്ക്ക് സമീപം ആധിപത്യമുളള മേഖലകളില്‍ ഇന്ത്യ കൂടുതല്‍ സൈനികരേയും വിന്യസിച്ചിരിക്കുകയാണ്. ഉയര്‍ന്ന പ്രദേശങ്ങളില്‍ ആധിപത്യം ഉണ്ട് എന്നതിനാല്‍ തന്നെ ടാങ്ക് വേധന മിസൈലുകളും റോക്കറ്റുകളും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് ചൈനീസ് നീക്കങ്ങളെ തടയുക എന്നത് ഇന്ത്യയ്ക്ക് എളുപ്പമാകും. കിഴക്കന്‍ ലഡാക്കില്‍ ടി-72എം1 ടാങ്കുകള്‍ കൂടാതെ മിസൈല്‍ വേധന ടി-90 യുദ്ധ ടാങ്കുകളും ഇന്ത്യ വിന്യസിച്ചിട്ടുണ്ട്.

    കളത്തിലിറങ്ങി പിസി ജോർജ്, ഇടതിനും വലതിനും വെല്ലുവിളിയായി പുതിയ നീക്കം! തദ്ദേശ തിരഞ്ഞെടുപ്പിൽ

    നിയന്ത്രണ രേഖയില്‍ ചൈന വലിയ തോതില്‍ വ്യോമ നീക്കവും നടത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ടിബറ്റിലെ ഹോതന്‍, ഗരി ഗുന്‍സ എയര്‍ ബേസുകളില്‍ നിന്നുമാണ് നിയന്ത്രണ രേഖയില്‍ ചൈന യുദ്ധ വിമാനങ്ങള്‍ വിന്യസിക്കുന്നത്. സുഖോയ് 30 യുദ്ധ വിമാനങ്ങളാണ് ചൈന വിന്യസിക്കുന്നത്. ഇന്ത്യന്‍ വ്യോമസേനയുടേയും പ്രധാന കരുത്താണ് സുഖോയ് വിമാനങ്ങള്‍. അതിര്‍ത്തിയില്‍ കാര്യങ്ങള്‍ സുഖകരമല്ല എന്നാണ് കരസേന മേധാവി ജനറല്‍ എംഎം നരവനെ രാവിലെ വ്യക്തമാക്കിയിരുന്നത്.

    'വാരിയംകുന്നനെതിരെ പോസ്റ്ററൊട്ടിച്ച എന്നെപ്പോലെയുള്ള സംഘികൾ ആരായി.. ശശിയായി', പ്രതികരിച്ച് അലി അക്ബർ

    English summary
    Chinese tanks and infantry forces deployed in the South Pangong region
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X