Get Updates
Get notified of breaking news, exclusive insights, and must-see stories!

സിക്കിമില്‍ ചൈന ഇന്ത്യയുടെ രണ്ട് ബങ്കറുകള്‍ തകര്‍ത്തു, സംഘര്‍ഷാവസ്ഥ

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ. സിക്കിമില്‍ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സേനഇതോടെ ഇന്ത്യന്‍ സേന ശക്തമായ പ്രതിരോധം തീര്‍ത്തു.

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ. സിക്കിമില്‍ അതിര്‍ത്തി കടന്നെത്തിയ ചൈനീസ് സേനഇതോടെ ഇന്ത്യന്‍ സേന ശക്തമായ പ്രതിരോധം തീര്‍ത്തു. മേഖലയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ഇന്ത്യയുടെ രണ്ട് ബങ്കറുകള്‍ തകര്‍ത്തു.

china

ഡോക്‌ല മേഖലയില്‍ കഴിഞ്ഞ കുറെ ദിവസമായി അസ്വസ്ഥതകള്‍ പുകയുന്നുണ്ടായിരുന്നു. നാഥുലാ പാസ് വഴി കൈലാസ സന്ദര്‍ശനത്തിനുള്ള യാത്ര സംഘത്തിന് ചൈന തുടര്‍ച്ചയായി അനുമതി നിഷേധിച്ചിരുന്നു. ലാല്‍ട്ടന്‍, ഡോക്‌ല മേഖലയിലുള്ള ബങ്കറുകളാണ് തകര്‍ത്തതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.

ചൈനയുടെ ആശങ്ക

ചൈനയുടെ ആശങ്ക

നരേന്ദ്രമോദിയുടെ ട്രംപ് കൂടികാഴ്ചയിലെ ഡ്രോണ്‍ കരാറില്‍ ചൈനയുടെ ആശങ്ക പുറത്ത് വന്നിരുന്നു. അതിന് പിന്നാലെയാണ് സിക്കിം മേഖലയില്‍ ചൈനയുടെ ആക്രമണം.

ഡ്രോണ്‍ കരാര്‍

ഡ്രോണ്‍ കരാര്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ 22 അത്യാധുനിക നിരീക്ഷണ ഡ്രോണുകള്‍ വാങ്ങാനാണ് തീരുമാനമായിരിക്കുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇന്ത്യയുടെ കരുത്ത് വര്‍ധിപ്പിക്കുന്നതിനുള്ള പ്രതിരോധ കരാറിലാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ ഒപ്പു വയ്ക്കുന്ന കരാര്‍ എന്നതുക്കൊണ്ട് തന്നെയാണ് ചൈനയെ കൂടുതല്‍ ഭയപ്പെടുത്തുന്നത്.

എഫ് 16 വിമാനങ്ങള്‍

എഫ് 16 വിമാനങ്ങള്‍

അമേരിക്കന്‍ കമ്പനിയായ ലോക്കീട് മാര്‍ട്ടിന്‍ ടാറ്റ അഡ്വാന്‍സിഡ് സിസ്റ്റം ലിമിറ്റഡുമായി ചേര്‍ന്ന് എഫ് 16 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നതുമെല്ലാം ബന്ധപ്പെട്ടാണ് ചൈന ഡ്രോണ്‍ കരാറിനെ കാണുന്നത്.

 മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി

മേക്ക് ഇന്‍ ഇന്ത്യയുടെ ഭാഗമായി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമാണ് എഫ് 16 വിമാനങ്ങള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത്. പാരീസില്‍ വെച്ച് നടന്ന എയര്‍ഷോയില്‍ വെച്ചാണ് കരാറില്‍ ഒപ്പിട്ടത്.

ചൈനയെ ആശങ്കയിലാക്കിയത്

ചൈനയെ ആശങ്കയിലാക്കിയത്

പ്രതിരോധ സഹകരണവും ഡ്രോണുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന് മുകളില്‍ വരുന്നതാണ് പ്രശ്‌നം. ഇന്ത്യന്‍ മഹാസമുദ്രം മുഴുവന്‍ ഇന്ത്യന്‍ കീഴില്‍ വരും. ഇതാണ് ചൈനയെ ഏറെ ആശങ്കപ്പെടുത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+