കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിന്‍മയാനന്ദിനെതിരായ പീഡന കേസ്; ഇരയെ വലിച്ചിഴച്ച് പോലീസ്, ജയിലിലടച്ചു, സ്വാമി പുറത്ത്

Google Oneindia Malayalam News

ലഖ്‌നൗ: ബിജെപി നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ സ്വാമി ചിന്‍മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച വിദ്യാര്‍ഥിനി അറസ്റ്റില്‍. ചിന്‍മയാനന്ദില്‍ നിന്ന് പണം അപഹരിക്കാന്‍ ശ്രമിച്ചുവെന്ന കേസിലാണ് എസ്‌ഐടി അറസ്റ്റ് ചെയ്തത്. ഉത്തര്‍ പ്രദേശ് പോലീസ് മേധാവി ഒപി സിങ് ഇക്കാര്യം സ്ഥിരീകരിച്ചു. യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തതെന്ന് അവരുടെ അഭിഭാഷകന്‍ പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ വിദ്യാര്‍ഥിനിയെ റിമാന്റ് ചെയ്ത് ജയിലിലേക്ക് അയച്ചു. വിദ്യാര്‍ഥിനെ ക്രൂരമായി വലിച്ചിഴച്ചാണ് വീട്ടില്‍ നിന്ന് പോലീസ് കൊണ്ടുപോയത്.

ലൈംഗിക പീഡന കേസില്‍ ഇരയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്ത ഉത്തര്‍ പ്രദേശ് പോലീസ് നടപടിക്കെതിരെ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. അതേസമയം, വിദ്യാര്‍ഥിനിയെ സഹായിച്ചുവെന്ന പേരില്‍ മൂന്ന് സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ ജാമ്യഹര്‍ജി കോടതി തള്ളി. വിശദാംശങ്ങള്‍ ഇങ്ങനെ....

വലിച്ചിഴച്ചു കൊണ്ടുപോയി

വലിച്ചിഴച്ചു കൊണ്ടുപോയി

ഷാജഹാന്‍പൂരിലെ വിദ്യാര്‍ഥിനിയുടെ വീട്ടില്‍ നിന്ന് പോലീസ് വലിച്ചിഴച്ചാണ് ബലം പ്രയോഗിച്ച് കൊണ്ടുപോയത്. ചെരുപ്പ് ധരിക്കാന്‍ പോലും പോലീസ് അനുവദിച്ചില്ലെന്ന് വിദ്യാര്‍ഥിനിയുടെ കുടുംബം പറയുന്നു. കഴിഞ്ഞദിവസം കോടതിയിലേക്ക് കൊണ്ടുപോകവെ അറസ്റ്റിന് ശ്രമിച്ചിരുന്നെങ്കിലും മാധ്യമങ്ങള്‍ എത്തിയതോടെ പോലീസ് നിലപാട് മാറ്റുകയായിരുന്നു.

പണം അപഹരിക്കാന്‍ ശ്രമിച്ചു

പണം അപഹരിക്കാന്‍ ശ്രമിച്ചു

ചിന്‍മയാനന്ദിനെതിരെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ നിയമ വിദ്യാര്‍ഥിനിക്കെതിരെ പണം അപഹരിക്കാന്‍ ശ്രമിച്ചുവെന്ന കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ മുന്‍കൂര്‍ ജാമ്യത്തിന് വിദ്യാര്‍ഥിനി ശ്രമം നടത്തി. ജാമ്യ ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കും. വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ചിന്‍മയാനന്ദിനെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും അദ്ദേഹം ഇപ്പോള്‍ ആശുപത്രിയില്‍ വിശ്രമത്തിലാണ്.

ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

ജാമ്യഹര്‍ജി പരിഗണിക്കാനിരിക്കെ

അറസ്റ്റ് തടയണം എന്നാവശ്യപ്പെട്ട് മറ്റൊരു ഹര്‍ജിയും വിദ്യാര്‍ഥിനി സമര്‍പ്പിച്ചിരുന്നു. ഈ ഹര്‍ജി പരിഗണിക്കുന്ന വ്യാഴാഴ്ച ജാമ്യാപേക്ഷ പരിഗണിക്കാമെന്നാണ് പ്രാദേശിക കോടതി വ്യക്തമാക്കിയത്. അതിനിടെയാണ് ചോദ്യം ചെയ്യാന്‍ കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.

യുവാക്കള്‍ അറസ്റ്റില്‍

യുവാക്കള്‍ അറസ്റ്റില്‍

സുപ്രീംകോടതി ഇടപെടലിന്റെ ഫലമായി ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് വിദ്യാര്‍ഥിനിയെ അറസ്റ്റ് ചെയ്തത്. ഇവരുടെ സുഹൃത്തുക്കളായ മൂന്ന് പേരുടെ ജാമ്യ ഹര്‍ജി കോടതി ചൊവ്വാഴ്ച തള്ളിയിരുന്നു. ചിന്‍മയാനന്ദില്‍ നിന്ന് പണം അപഹരിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാണ് യുവാക്കള്‍ക്കെതിരായ ആരോപണം.

 മൊബൈല്‍ വലിച്ചെറിഞ്ഞു

മൊബൈല്‍ വലിച്ചെറിഞ്ഞു

സഞ്ജയ്, സച്ചിന്‍, വിക്രം എന്നിവരുടെ ജാമ്യ ഹര്‍ജിയാണ് തള്ളിയത്. പണം ആവശ്യപ്പെട്ട് വിളിച്ച ഫോണ്‍ കണ്ടെത്താന്‍ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. രാജസ്ഥാനിലെ മെഹന്തിപൂര്‍ ബാലാജിയില്‍ വച്ച് ഫോണ്‍ വലിച്ചെറിഞ്ഞുവെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി എന്ന് പോലീസ് പറയുന്നു.

ഒരുതവണ കൂടി മൊഴി കൊടുക്കണം

ഒരുതവണ കൂടി മൊഴി കൊടുക്കണം

ചിന്‍മയാനന്ദിന്റെ അഭിഭാഷകന്റെ ഫോണ്‍ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അതേസമയം, കോടതിക്ക് മുമ്പാകെ രഹസ്യമൊഴി ഒരുതവണ കൂടി നല്‍കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടെങ്കിലും കോടതി അനുവദിച്ചില്ല. നേരത്തെ നല്‍കിയ മൊഴിയില്‍ ചില ഭാഗങ്ങള്‍ വിട്ടുപോയെന്നാണ് വിദ്യാര്‍ഥിനി പറയുന്നത്.

ചിന്‍മയാനന്ദിനെതിരായ കേസ്

ചിന്‍മയാനന്ദിനെതിരായ കേസ്

ഒരു വര്‍ഷത്തോളം തന്നെ ചിന്‍മയാനന്ദ് പീഡിപ്പിച്ചുവെന്നാണ് വിദ്യാര്‍ഥിനി നല്‍കിയ പരാതി. കേസില്‍ സ്വമേധയാ ഇടപെട്ട സുപ്രീംകോടതി പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാന്‍ നിര്‍ദേശിക്കുകയും ഹൈക്കോടതിയോട് അന്വേഷണം നിരീക്ഷിക്കാനും ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയുടെ കുടുംബത്തിന് സുരക്ഷ ഉറപ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ സവാള കൊള്ള; അന്വേഷണം ഗുജറാത്തിലേക്ക്, ഒരു ലക്ഷം രൂപയുടെ സവാള മോഷ്ടിച്ചു

English summary
Chinmayanand Case: Law Student Arrested on Blackmailing Charges
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X