കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒൻപതാം വയസു മുതൽ ദുരനുഭവങ്ങൾ നേരിടുന്നു; ലൈംഗികാതിക്രമങ്ങളെ കുറിച്ച് മനസ് തുറന്ന് ഗായിക

  • By Goury Viswanath
Google Oneindia Malayalam News

ചെന്നൈ: ബോളിവുഡിൽ തനുശ്രീ ദത്തയുടെ തുറന്നുപറച്ചിലുകൾക്ക് പിന്നാലെ രാജ്യത്തെ ഞെട്ടിച്ച് വീണ്ടും വെളിപ്പെടുത്തുകൾ. നാനാ പടേക്കറിൽ നിന്നും നേരിട്ട പീഡനങ്ങളെകുറിച്ച് പത്ത് വർഷങ്ങൾക്ക് ശേഷമാണ് തനുശ്രീ ദത്ത വെളിപ്പെടുത്തൽ നടത്തിയത്. സൂപ്പർഹിറ്റ് സിനിമാ ക്വീനിന്റെ സംവിധായകൻ വികാസ് ബാഹലിനെതിരെ കങ്കണ റണൗട്ട് നടത്തിയ വെളിപ്പെടുത്തലുകളിൽ ഞെട്ടിത്തരിച്ചിരിക്കുകയാണ് സിനിമാ ലോകം.

ബോളിവുഡ് നായികമാർക്ക് പിന്നാലെ തെന്നിന്ത്യൻ ഗായിക ചിന്മ‍യി ശ്രീപാദയാണ് താൻ നേരിട്ട പീഡനങ്ങളെക്കുറിച്ച് മനസ് തുറക്കുന്നത്. ജീവിതത്തിൽ പലഘട്ടങ്ങളിലും നേരിടേണ്ടി വന്ന ലൈംഗികാതിക്രമങ്ങളെകുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ മനസ് തുറക്കുകയാണ് ചിന്മയി.

ഓർത്തെടുക്കൽ

ഓർത്തെടുക്കൽ

സ്ത്രീകളെ സംബന്ധിച്ച് അവരുടെ ശരീരത്തിലുണ്ടായിട്ടുള്ള അനാവശ്യ സ്പർശനങ്ങളെ ഓർത്തെടുക്കുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന മുഖവരയോടെയാണ് ചിന്മയി തുടങ്ങുന്നത്. കുട്ടിക്കാലം മുതൽ താൻ നേരിടേണ്ടി വന്നിട്ടുള്ള ലൈംഗാകാതിക്രമങ്ങളെയും ഭീഷണികളെയും കുറിച്ച് തുറന്നെഴുതുകയാണ് ചിന്മയി.

ഒൻപതാം വയസിൽ

ഒൻപതാം വയസിൽ

എനിക്ക് എട്ടോ ഒൻപതോ വയസുള്ളപ്പോഴാണ് സംഭവം. ഒരു ഡോക്യുമെന്ററിക്ക് വേണ്ടിയുള്ള റെക്കോഡിംഗ് സെഷന്റെ തിരക്കിലായിരുന്നു എന്റെ അമ്മ. ആരോ എന്റെ സ്വകാര്യ ഭാഗങ്ങളിൽ പിടിക്കുന്നത് പോലെ തോന്നി. ഞാൻ ഞെട്ടിയുണർന്ന് ഈ അങ്കിൾ ചീത്തയാണെന്ന് അമ്മയോട് പറഞ്ഞു. സാന്തോം കമ്മ്യൂണിക്കേഷൻസിൽ വെച്ചായിരുന്നു ഇത്- ചിന്മയി പറയുന്നു.

പ്രായമായ ആൾ

സമൂഹത്തിൽ വളരെ വലിയ സ്ഥാനമുള്ള പ്രായമായ ഒരാളിൽ നിന്നും അപ്രതീക്ഷിതമായൊരു ദുരനുഭവം തനിക്കുണ്ടായി. അയാളെന്നെ ഓഫീസിലേക്ക് വിളിപ്പിച്ചു. എനിക്ക് യാതൊരു സംശയവും ഉണ്ടായിരുന്നില്ല. ഓഫീസിലെത്തിയപ്പോൾ അയാളെന്നെ പുറകിൽ നിന്നും കെട്ടിപ്പിടിച്ചു. ഈ ദുരനുഭവം പലരോടും പറഞ്ഞെങ്കിലും എന്നെ നിശബ്ദയാക്കുകയാണ് അവർ ചെയ്തത്. ഇതാണ് എന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് ചിന്മയി.

പരാതി നൽകുമ്പോൾ

പരാതി നൽകുമ്പോൾ

സൈബർ ആക്രമണത്തിനെതിരെ പരാതി നൽകാനെത്തിയപ്പോഴും തനിക്ക് നീതി ലഭിച്ചിച്ചെന്ന് ചിൻമയി പറയുന്നു. മാത്രമല്ല സമൂഹമാധ്യമങ്ങളിലെ ചീത്തവിളിയും ഭീഷണിയും തുടർന്നു. തന്റെ പ്രോഗ്രാമുകൾ അലങ്കോലപ്പെടുത്തുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നുമൊക്കെയായിരുന്നു ഭീഷണി.

സ്ത്രീകളും

സ്ത്രീകളും

മയ്യ മയ്യ എന്ന ഗാനം പാടിയ സ്ത്രീക്ക് പീഡനത്തിന്റെ പേരിൽ പരാതി നൽകാൻ അർഹതയില്ലെന്നായിരുന്നു പ്രശസ്തയായ ഒരു എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും പറഞ്ഞത്. എന്നെ ആക്രമിക്കുമെന്ന് പറഞ്ഞ പുരുഷന്മാർക്ക് പ്രചോദനം നൽകുന്നതായിരുന്നു ഇവരുടെ വാക്കുകളെന്ന് ചിന്മയി കുറ്റപ്പെടുത്തുന്നു.

നിരൂപകൻ

നിരൂപകൻ

യൂ ട്യൂബിൽ സിനിമാ നിരൂപണം നടത്തുന്ന പ്രശാന്ത് എന്നയാൾക്കെതിരെയും ചിൻമയി ആരോപണം ഉന്നയിക്കുന്നു. തന്നെ സഹായിക്കാമെന്ന് പറഞ്ഞുവന്ന പ്രശാന്തിന്റെ സ്വഭാവം പെട്ടെന്നുമാറി. അയാൾക്കെതിരെ പ്രതികരിച്ചതിന് എനിക്കെതിരെ ട്വിറ്ററിൽ ക്യാംപെയിൻ തുടങ്ങിയാണ് പകരം വീട്ടിയതെന്നും ചിൻമയി പറയുന്നു.

ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്ന്യൂനമർദ്ദം ശക്തി പ്രാപിക്കുന്നു; കനത്ത മഴയ്ക്ക് സാധ്യത, അഞ്ച് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

റെയിൽവേ സ്റ്റേഷനിൽ നടൻ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം; വാളുമായെത്തി ഭീഷണി, യുവാവ് കസ്റ്റഡിയിൽറെയിൽവേ സ്റ്റേഷനിൽ നടൻ കുഞ്ചാക്കോ ബോബന് നേരെ വധശ്രമം; വാളുമായെത്തി ഭീഷണി, യുവാവ് കസ്റ്റഡിയിൽ

English summary
chinmayi sreepadha reveals the sexual harrasment faced by her on twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X