കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ജെപിയിലെ പ്രശ്‌നത്തില്‍ ബിജെപി ഇടപെട്ടില്ല, ചിരാഗ് പാസ്വാന്‍ കലിപ്പില്‍, എന്‍ഡിഎ വിട്ടേക്കും?

Google Oneindia Malayalam News

ദില്ലി: എല്‍ജെപിയില്‍ രാഷ്ട്രീയ പ്രതിസന്ധിയില്‍ ബിജെപി ഇടപെടാത്തതില്‍ ചിരാഗ് പാസ്വാന് അതൃപ്തി. ബിജെപി ഈ സമയത്ത് നിശബ്ദത പാലിക്കുന്നത് തന്നെ വേദനിപ്പിച്ചെന്ന് ചിരാഗ് പറഞ്ഞു. ബിജെപിയുമായുള്ള ബന്ധം ഒരിക്കലും അങ്ങോട്ട് മാത്രമുള്ള ബന്ധമായി തുടരില്ലെന്നും ചിരാഗ് സൂചിപ്പിച്ചു. എന്‍ഡിഎ വിടുമെന്ന സൂചനയാണ് ചിരാഗ് നല്‍കുന്നത്. അദ്ദേഹത്തെ ഒപ്പം ചേരാനായി ആര്‍ജെഡിയും കോണ്‍ഗ്രസും അടക്കമുള്ള പാര്‍ട്ടികള്‍ ക്ഷണിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആവശ്യം വന്നാല്‍ താന്‍ സാധ്യമായ എല്ലാ രാഷ്ട്രീയ വഴിയും നോക്കുമെന്നും ചിരാഗ് മുന്നറിയിപ്പ് നല്‍കി.

1

തന്നെ ഒറ്റപ്പെടുത്താനുള്ള നീക്കം തുടര്‍ന്നാല്‍ കടുത്ത നടപടി തന്നെയുണ്ടാവും. താനും തന്റെ പിതാവ് രാംവിലാസ് പാസ്വാനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപിക്കുമൊപ്പമാണ് നിന്നട്ടുള്ളത്. എന്നാല്‍ ബിജെപിയില്‍ നിന്ന് ആ സമീപനമുണ്ടായില്ല. തനിക്കും പാര്‍ട്ടിക്കും ആവശ്യമെന്ന് തോന്നിയ, വളരെ ബുദ്ധിമുട്ടേറിയ സമയത്ത് ബിജെപിയുടെ സഹായമൊന്നും ലഭിച്ചില്ലെന്നും ചിരാഗ് പറഞ്ഞു. അതേസമയം മോദിയില്‍ തനിക്ക് വിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ജെഡിയുവാണ് എല്‍ജെപിയിലെ ഇപ്പോഴത്തെ പിളര്‍പ്പിന് കാരണം. ആ സമയത്ത് എന്തിനാണ് ബിജെപി നിശബ്ദമായി ഇരിക്കുന്നത്. വിഷയത്തില്‍ മധ്യസ്ഥത വഹിക്കാന്‍ അവര്‍ തയ്യാറാവണം. അവരുടെ നിശബ്ദ ശരിക്കും വേദനിപ്പിക്കുന്നതാണ്. നിതീഷ് കുമാറിന് പാര്‍ട്ടികളെ പിളര്‍ത്തുന്നതില്‍ വലിയ പങ്കുണ്ട്. ഇത് മുമ്പും നിതീഷ് ചെയ്തിട്ടുണ്ട്. ഒരു ദളിത് നേതാവ് വലിയ നിലയിലേക്ക് എത്തുന്നത് ഒരിക്കലും ഇഷ്ടമില്ലാത്തയാളാണ് നിതീഷ് കുമാര്‍. തന്റെ പിതാവിനെയും ദുര്‍ബലനാക്കാന്‍ നിതീഷ് ശ്രമിച്ചതാണ്. എല്‍ജെപി നേതാക്കളെ ചാക്കിട്ട് പിടിക്കുന്നത് നിതീഷ് മുമ്പേ ചെയ്യുന്ന കാര്യമാണെന്നും ചിരാഗ് പറഞ്ഞു.

Recommended Video

cmsvideo
Third wave of pandemic starts in India within one month

അതേസമയം ബിജെപി പശുപതി കുമാര്‍ പരസിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിയെയാണ് അംഗീകരിക്കുന്നതെന്നാണ് സൂചന. പശുപതി പരസ് അടക്കമുള്ള നേതാക്കളെ കേന്ദ്ര മന്ത്രിസഭയില്‍ എടുത്തേക്കുമെന്ന് അഭ്യൂഹമുണ്ട്. ബിജെപി അങ്ങനെ ചെയ്താല്‍ ഒരിക്കലും അംഗീകരിക്കില്ലെന്ന് ചിരാഗ് വ്യക്തമാക്കി. ഒരു സ്വതന്ത്രനെന്ന നിലയില്‍ അവരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താം. എന്നാല്‍ എല്‍ജെപി പ്രതിനിധിയായി അദ്ദേഹത്തെ ഒരിക്കലും മന്ത്രിസഭയിലേക്ക് കൊണ്ടുവരാന്‍ അനുവദിക്കില്ല. ഏത് വിഭാഗമാണ് പിന്തുണയുള്ള ഔദ്യോഗിക വിഭാഗമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടെയെന്നും ചിരാഗ് വ്യക്തമാക്കി.

English summary
chirag paswan hints about quiting nda, he opposses dissenters getting union cabinet berth
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X