കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപ്പോൾ മോദിയുടെ കാലിൽ വീഴും ,10 ന് ശേഷം തേജസ്വിയുടെ; നീതീഷ് മഹാസഖ്യത്തിലേക്കെന്ന് ആവർത്തിച്ച് ചിരാഗ്

Google Oneindia Malayalam News

പാട്ന; ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാസഖ്യത്തിലേക്ക് ചേക്കേറുമെന്ന് ആവർത്തിച്ച് എൽജെപി നേതാവ് ചിരാഗ് പസ്വാൻ. ഇപ്പോൾ മോദിയുടെ കാലിൽ വീഴുന്നയാൾ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തേജസ്വിയുടെ കാലിൽ വീഴുമെന്നായിരുന്നു ചിരാഗിന്റെ വിമർശനം.

ഇന്ന് നിങ്ങൾ നരേന്ദ്ര മോദിയുമായി വേദി പങ്കിടാനും അദ്ദേഹത്തിന്റെ കാലിൽ വീഴാനും തയ്യാറാകും.കാരണം നിങ്ങൾക്ക് വേണ്ടി അദ്ദേഹം വോട്ട് തേടുതയാണല്ലോ. അധികാരത്തോടുള്ള നിങ്ങളുടെ അത്യാഗ്രഹവും മുഖ്യമന്ത്രി സ്ഥാനത്തോടുള്ള ആർത്തിയുമാണ് ഇത് കാണിക്കുന്നത്. എന്നാൽ നവംബർ പത്തിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെനിങ്ങൾ തേജസ്വി യാദവിന് മുൻപിൽ കുമ്പിടും,ചിരാഗ് പസ്വാൻ പറഞ്ഞു.

 പാട്ന; ജെഡിയു അധ്യക്ഷനും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ തിരഞ്ഞെടുപ്പിന് പിന്നാലെ മഹാസഖ്യത്തിലേക്ക് ചേക്കേറുമെന്ന് ആവർത്തിച്ച് എൽജെപി നേതാവ് ചിരാഗ് പസ്വാൻ. ഇപ്പോൾ മോദിയുടെ കാലിൽ വീഴുന്നയാൾ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ തേജസ്വിയുടെ കാലിൽ വീഴുമെന്നായിരുന്നു ചിരാഗിന്റെ വിമർശനം. ഇന്ന് നിങ്ങൾ നരേന്ദ്ര മോദിയുമായി വേദി പങ്കിടാനും അദ്ദേഹത്തിന്റെ കാലിൽ വീഴാനും തയ്യാറാകും.കാരണം നിങ്ങൾക്ക് വേണ്ടി അദ്ദേഹം വോട്ട് തേടുതയാണല്ലോ. അധികാരത്തോടുള്ള നിങ്ങളുടെ അത്യാഗ്രഹവും മുഖ്യമന്ത്രി സ്ഥാനത്തോടുള്ള ആർത്തിയുമാണ് ഇത് കാണിക്കുന്നത്. എന്നാൽ നവംബർ പത്തിന് തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെനിങ്ങൾ തേജസ്വി യാദവിന് മുൻപിൽ കുമ്പിടും,ചിരാഗ് പസ്വാൻ പറഞ്ഞു. ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ശക്തമായിരിക്കെയാണ് നിതീഷ് കുമാറിനെതിരെ ചിരാഗ് ആഞ്ഞടിച്ചത്. പൗരത്വ വിഷയം, ആർക്കിൾ 370, എന്നിവ സംബന്ധിച്ച് നിതീഷ് കുമാർ സ്വീകരിച്ച നിലപാടുകൾ ബിജെപി പ്രത്യയശാസ്ത്രവുമായി ജെഡിയുവിന് ഒത്ത് പോകാൻ കഴിയില്ലെന്നതിന്റെ സൂചനയാണെന്നും ചിരാഗ് കുറ്റപ്പെടുത്തി. ബിജെപി ചെയ്ത വികസനങ്ങളുടെ പേരിൽ വോട്ട് തേടാൻ നാണമില്ലേയെന്നും ചിരാഗ് നിതീഷിനോട് ചോദിച്ചു. അതേസമയം ഇത് ആദ്യമായല്ല ഇത്തരത്തിൽ ചിരാഗ് പസ്വാൻ നിതീഷ് കുമാറിനെതിരെ രംഗത്തെത്തുന്നത്. എന്ത് വിലകൊടുത്തും നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയുമെന്നാണ് ചിരാഗ് തെര‍ഞ്ഞെടുപ്പ് പ്രചരണങ്ങളിലെല്ലാം ആവർത്തിക്കുന്നത്. ജെഡിയുവുമായി തെറ്റിപിരിഞ്ഞാണ് ചിരാഗ് പസ്വാനും എൻഡിഎ വിട്ടത്. എന്നാൽ ജെഡിയുവിനെ രൂക്ഷമായി വിമർശിക്കുമ്പോഴും ചിരാഗ് ഒരിക്കൽ പോലും ബിജെപിയ്ക്കെതിരെ പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല ബിജെപിക്കൊപ്പം അടിയുറച്ച് നിൽക്കുമെന്നാണ് ആവർത്തിക്കുന്നത്. ബിഹാറിൽ ബിജെപി-എൽജെപി സഖ്യസർക്കാർ അധികാരത്തിലേറുമെന്നാണ് ചിരാഗ് തിരഞ്ഞെടുപ്പ് വേദികളിൽ പറയുന്നത്. ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പല രാഷ്ട്രീയ ട്വിസ്റ്റുകളും പ്രവചിക്കപ്പെടുന്നുണ്ട്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ സഖ്യകക്ഷിയായ ജെഡിയുവിനെ തഴയുമെന്നാണ് അതിൽ ഒന്നാമത്തേത്. അതേസമയം അത്തരമൊരു സാഹചര്യം ഉണ്ടായാൽ 2015 ന് സമാനമായ രീതിയിൽ മഹാസഖ്യത്തിനൊപ്പം ജെഡിയുവും നിതീഷ് കുമാറും നിലയുറപ്പിക്കുമെന്നാണ് മറ്റൊന്ന്.

ബിഹാർ നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തിലേക്കുള്ള തിരഞ്ഞെടുപ്പ് പ്രചരണങ്ങൾ ശക്തമായിരിക്കെയാണ് നിതീഷ് കുമാറിനെതിരെ ചിരാഗ് ആഞ്ഞടിച്ചത്. പൗരത്വ വിഷയം, ആർക്കിൾ 370, എന്നിവ സംബന്ധിച്ച് നിതീഷ് കുമാർ സ്വീകരിച്ച നിലപാടുകൾ ബിജെപി പ്രത്യയശാസ്ത്രവുമായി ജെഡിയുവിന് ഒത്ത് പോകാൻ കഴിയില്ലെന്നതിന്റെ സൂചനയാണെന്നും ചിരാഗ് കുറ്റപ്പെടുത്തി. ബിജെപി ചെയ്ത വികസനങ്ങളുടെ പേരിൽ വോട്ട് തേടാൻ നാണമില്ലേയെന്നും ചിരാഗ് നിതീഷിനോട് ചോദിച്ചു.

അതേസമയം ഇത് ആദ്യമായല്ല ഇത്തരത്തിൽ ചിരാഗ് പസ്വാൻ നിതീഷ് കുമാറിനെതിരെ രംഗത്തെത്തുന്നത്. എന്ത് വിലകൊടുത്തും നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകുന്നത് തടയുമെന്നാണ് ചിരാഗ് തെര‍ഞ്ഞെടുപ്പ് പ്രചരണങ്ങളിലെല്ലാം ആവർത്തിക്കുന്നത്. ജെഡിയുവുമായി തെറ്റിപിരിഞ്ഞാണ് ചിരാഗ് പസ്വാനും എൻഡിഎ വിട്ടത്. എന്നാൽ ജെഡിയുവിനെ രൂക്ഷമായി വിമർശിക്കുമ്പോഴും ചിരാഗ് ഒരിക്കൽ പോലും ബിജെപിയ്ക്കെതിരെ പ്രതികരിക്കുന്നില്ലെന്ന് മാത്രമല്ല ബിജെപിക്കൊപ്പം അടിയുറച്ച് നിൽക്കുമെന്നാണ് ആവർത്തിക്കുന്നത്. ബിഹാറിൽ ബിജെപി-എൽജെപി സഖ്യസർക്കാർ അധികാരത്തിലേറുമെന്നാണ് ചിരാഗ് തിരഞ്ഞെടുപ്പ് വേദികളിൽ പറയുന്നത്.

ബിഹാറിൽ നിയമസഭ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ പല രാഷ്ട്രീയ ട്വിസ്റ്റുകളും പ്രവചിക്കപ്പെടുന്നുണ്ട്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായാൽ സഖ്യകക്ഷിയായ ജെഡിയുവിനെ തഴയുമെന്നാണ് അതിൽ ഒന്നാമത്തേത്. അതേസമയം അത്തരമൊരു സാഹചര്യം ഉണ്ടായാൽ 2015 ന് സമാനമായ രീതിയിൽ മഹാസഖ്യത്തിനൊപ്പം ജെഡിയുവും നിതീഷ് കുമാറും നിലയുറപ്പിക്കുമെന്നാണ് മറ്റൊന്ന്.

ജോസ് കെ മാണിയുടെ രഹസ്യങ്ങള്‍ ചുരുളഴിയുമോ... ആഞ്ഞടിച്ച് ഇജെ അഗസ്തി, മാണിയുടെ വിശ്വസ്തന്‍ജോസ് കെ മാണിയുടെ രഹസ്യങ്ങള്‍ ചുരുളഴിയുമോ... ആഞ്ഞടിച്ച് ഇജെ അഗസ്തി, മാണിയുടെ വിശ്വസ്തന്‍

കോടിയേരി ബാലകൃഷ്ണൻ പുറത്തേക്ക്? എകെജി സെന്ററിൽ കോടിയേരിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ചകോടിയേരി ബാലകൃഷ്ണൻ പുറത്തേക്ക്? എകെജി സെന്ററിൽ കോടിയേരിയുമായി മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച

ഈ 4 സംഭവങ്ങൾ കേരളത്തിൽ കൊവിഡ് കൂട്ടിയേക്കും;3 മാസം തരണം ചെയ്താൽ സാധാരണ നിലയിലേക്ക്,ബി ഇക്ബാല്‍ഈ 4 സംഭവങ്ങൾ കേരളത്തിൽ കൊവിഡ് കൂട്ടിയേക്കും;3 മാസം തരണം ചെയ്താൽ സാധാരണ നിലയിലേക്ക്,ബി ഇക്ബാല്‍

English summary
Chirag paswan says Nitish kumar will ditch NDA and join with grand allaiance after november 10
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X