ചിരഞ്ജീവിയുടെ മകള്‍ക്ക് വീണ്ടും വിവാഹം, ഇത്തവണ വരന്‍ കൂട്ടുകാരന്‍
ഹൈദരാബാദ്: തെലുങ്ക് സൂപ്പര്‍ സ്റ്റാര്‍ ചിരഞ്ജീവിയുടെ മകളുടെ രണ്ടാം വിവാഹമാണ് ഇപ്പോള്‍ ടോളിവുഡിലെ വാര്‍ത്ത. അടുത്ത മാസം ചിറ്റൂരില്‍ വെച്ചായിരിക്കും ചിരഞ്ജീവിയുടെ മകള്‍ ശ്രീജയുടെ വിവാഹം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. എന്‍ ആര്‍ ഐക്കാരനായ കല്യാണ്‍ ആണ് വരന്‍. ചിരഞ്ജീവിയുടെ കുടുംബസുഹൃത്തും ശ്രീജയുടെ കളിക്കൂട്ടുകാരനുമാണത്രെ കക്ഷി.
ശ്രീജയുടെ രണ്ടാം വിവാഹമാണ് ഇത്. നേരത്തെ ചിരഞ്ജീവിയുടെ അനുവാദമില്ലാതെ ശ്രീജ ഒളിച്ചോടിപ്പോയി വിവാഹം ചെയ്തത് വലിയ വാര്‍ത്തയായിരുന്നു. സെക്കന്തരാബാദിലെ ആര്യസമാജ് ആശ്രമത്തില്‍വെച്ചാണ് കാമുകനായ സിരിഷ് ഭരദ്വാജിനെ ശ്രീജ വിവാഹം ചെയ്തത്. ശീജയ്ക്ക് പത്തൊന്‍പത് വയസ്സുള്ളപ്പോഴായിരുന്നു ഇത്.

ആദ്യവിവാഹം വിപ്ലവം
താന്‍ ഒളിച്ചോടി വിവാഹം കഴിച്ച കാര്യം ശ്രീജ തന്നെയാണ് വെളിപ്പെടുത്തിയത്. 2007 ഒക്ടോബര്‍ 17നായിരുന്നു ഇത്. ശ്രീജയ്ക്ക് 19 വയസ്സും വരന്‍ സിരിഷിന് 22 വയസ്സുമായിരുന്നു അപ്പോള്‍ പ്രായം

വിവാഹമോചനത്തില്‍
മകള്‍ തിരിച്ചുവരണമെന്ന് അന്ന് മുതലേ ചിരഞ്ജീവി ആവശ്യപ്പെടുന്നുണ്ടായിരുന്നു. ഒടുവില്‍ അച്ഛന്റെ ആവശ്യം സമ്മതിച്ച് ശ്രീജ സിരിഷിനെ പിരിഞ്ഞ് വന്നു. ഈ ബന്ധത്തില്‍ ശ്രീജയ്ക്ക് ഒരു കുട്ടിയുണ്ട്.

വിവാഹം അച്ഛന്റെ അനുവാദത്തോടെ
ഇത്തവണ എന്തായാലും അങ്ങനെയൊന്നുമല്ല കാര്യങ്ങള്‍. കുടുബാംഗങ്ങളുടെ പൂര്‍ണസമ്മതത്തോടെയാണ് ശ്രീജ രണ്ടാം വിവാഹത്തിന് തയ്യാറെടുക്കുന്നത്. ചിരഞ്ജീവിയുടെയും ഭാര്യ സുരേഖയുടെയും ഇളയ മകളാണ് ശ്രീജ.

എന്‍ ആര്‍ ഐക്കാരന്‍
അമേരിക്കയിലാണ് വരന്‍ കല്യാണും കുടുംബവും സെറ്റിലായിട്ടുള്ളത്. ജ്വല്ലറി ഉടമയാണ് കല്യാണ്‍. വിവാഹത്തിന് മുന്നോടിയായി പസുപ്പ് കുങ്കുമ ചടങ്ങുകള്‍ കഴിഞ്ഞ ദിവസം ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ച് നടന്നു.

സൂപ്പര്‍സ്റ്റാര്‍ ചിരഞ്ജീവി
തെലുങ്കിലെ ചലച്ചിത്രനടന്മാരില്‍ പ്രമുഖനാണ് ചിരഞ്ജീവി എന്ന കൊനിഡെല ശിവശങ്കര വരപ്രസാദ്. 1977-ല്‍ ചെന്നൈയിലേക്ക് കുടിയേറിയ ശേഷമാണ് ചിരഞ്ജീവി സിനിമാരംഗത്ത് സജീവമായത്.












Click it and Unblock the Notifications