ചിരഞ്ജീവിയുടെ മകന് ഹൈദരാബാദിന് നല്കിയ സമ്മാനം കാണൂ..
ഹൈദരാബാദ്: നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവിയുടെ മകന് റാം ചരണിന്റെ വകയായി ഹൈദരാബാദിന് ഒരു ഉഗ്രന്‍ സമ്മാനം. ഹൈദരാബാദ് ആസ്ഥാനമായ ടര്‍ബോ മേഘ എയര്‍വേയ്സ് എന്ന വിമാനക്കമ്പനിയാണ് റാം ചരണ്‍ നാടിന് സമര്‍പ്പിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ മകനും പ്രമുഖ നായകനടനുമായ റാം ചരണിന് പകുതി ഉടമസ്ഥതയാണ് ടര്‍ബോ മേഘയിലുള്ളത്.
ജൂലൈ ഏഴാം തീയതിയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ടര്‍ബോ മേഘ എയര്‍വേയ്സിന് പറക്കാനുള്ള അനുമതി നല്‍കിയത്. ട്രൂജെറ്റ് എന്ന പേരില്‍ ആഭ്യന്തര സര്‍വ്വീസുകളാണ് ടര്‍ബോ മേഘ ആദ്യഘട്ടത്തില്‍ നടത്തുക. ആസ്ഥാനമായ ഹൈദരാബാദ് നിന്നും രാജമുണ്ഡ്രി, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ ഉണ്ടാകുക.

72 സീറ്റ് കപ്പാസിറ്റിയുള്ള രണ്ട് എ ടി ആര് - 72 വിമാനങ്ങളാണ് കമ്പനിക്ക് ഇപ്പോള്‍ ഉള്ളത്. 2016 ജനുവരിയോടെ മൂന്ന് വിമാനങ്ങള്‍ കൂടി ടര്‍ബോ മേഘ വാങ്ങും. 20 മില്യണ്‍ യു എസ് ഡോളറാണ് ടര്‍ബോ മേഘയുടെ ഇപ്പോഴത്തെ നിക്ഷേപം. ലൈസന്‍സ് കൈമാറുന്ന ചടങ്ങില്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഗജപതി രാജുവും പങ്കെടുത്തു.
തെലുങ്കിലെ ശ്രദ്ധേയനായ യുവനായകനായ റാം ചരണ്‍ അറിയപ്പെടുന്ന നിക്ഷേപകന് കൂടിയാണ്. ഫോബ്സ് ഇന്ത്യയുടെ 2013 പട്ടികയില്‍ അറുപത്തൊമ്പതാം സ്ഥാനത്തായിരുന്നു റാം ചരണ്‍. റാം ചരണ്‍ പോളോ റൈഡിംഗ് ക്ലബ് എന്ന പേരില്‍ പോളോ ടീം സ്വന്തമായുണ്ട്. മാ ടി വിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് റാം ചരണ്‍.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications