കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചിരഞ്ജീവിയുടെ മകന്‍ ഹൈദരാബാദിന് നല്‍കിയ സമ്മാനം കാണൂ..

  • By Muralidharan
Google Oneindia Malayalam News

ഹൈദരാബാദ്: നടനും രാഷ്ട്രീയ നേതാവുമായ ചിരഞ്ജീവിയുടെ മകന്‍ റാം ചരണിന്റെ വകയായി ഹൈദരാബാദിന് ഒരു ഉഗ്രന്‍ സമ്മാനം. ഹൈദരാബാദ് ആസ്ഥാനമായ ടര്‍ബോ മേഘ എയര്‍വേയ്‌സ് എന്ന വിമാനക്കമ്പനിയാണ് റാം ചരണ്‍ നാടിന് സമര്‍പ്പിച്ചിരിക്കുന്നത്. ചിരഞ്ജീവിയുടെ മകനും പ്രമുഖ നായകനടനുമായ റാം ചരണിന് പകുതി ഉടമസ്ഥതയാണ് ടര്‍ബോ മേഘയിലുള്ളത്.

ജൂലൈ ഏഴാം തീയതിയാണ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ടര്‍ബോ മേഘ എയര്‍വേയ്‌സിന് പറക്കാനുള്ള അനുമതി നല്‍കിയത്. ട്രൂജെറ്റ് എന്ന പേരില്‍ ആഭ്യന്തര സര്‍വ്വീസുകളാണ് ടര്‍ബോ മേഘ ആദ്യഘട്ടത്തില്‍ നടത്തുക. ആസ്ഥാനമായ ഹൈദരാബാദ് നിന്നും രാജമുണ്ഡ്രി, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലേക്കാണ് സര്‍വ്വീസുകള്‍ ഉണ്ടാകുക.

chiranjeevi-ram-charan

72 സീറ്റ് കപ്പാസിറ്റിയുള്ള രണ്ട് എ ടി ആര്‍ - 72 വിമാനങ്ങളാണ് കമ്പനിക്ക് ഇപ്പോള്‍ ഉള്ളത്. 2016 ജനുവരിയോടെ മൂന്ന് വിമാനങ്ങള്‍ കൂടി ടര്‍ബോ മേഘ വാങ്ങും. 20 മില്യണ്‍ യു എസ് ഡോളറാണ് ടര്‍ബോ മേഘയുടെ ഇപ്പോഴത്തെ നിക്ഷേപം. ലൈസന്‍സ് കൈമാറുന്ന ചടങ്ങില്‍ കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഗജപതി രാജുവും പങ്കെടുത്തു.

തെലുങ്കിലെ ശ്രദ്ധേയനായ യുവനായകനായ റാം ചരണ്‍ അറിയപ്പെടുന്ന നിക്ഷേപകന്‍ കൂടിയാണ്. ഫോബ്‌സ് ഇന്ത്യയുടെ 2013 പട്ടികയില്‍ അറുപത്തൊമ്പതാം സ്ഥാനത്തായിരുന്നു റാം ചരണ്‍. റാം ചരണ്‍ പോളോ റൈഡിംഗ് ക്ലബ് എന്ന പേരില്‍ പോളോ ടീം സ്വന്തമായുണ്ട്. മാ ടി വിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ് റാം ചരണ്‍.

English summary
Actor-turned-politician Chiranjeevi's son Ram Charan might be one of the happiest man of the world today as one of his dream projects got a green signal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X