Get Updates
Get notified of breaking news, exclusive insights, and must-see stories!

നടൻ ഉദയ് കിരണിന്റെ ആത്മഹത്യയ്ക്ക് പിന്നിൽ!! ഇതാണ് സംഭവിച്ചത്!! അപ്പൊ ചിരഞ്ജീവി?സഹോദരി പറയുന്നു!!

2003ൽ ചിരംജീവിയുടെ മകൾ സുസ്മിതയുമായി കിരണിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ ഈ വിവാഹം പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു.

തെലുങ്ക് താരം ഉദയ് കിരണിന്റെ ആത്മഹത്യ ആരാധകരെ മാത്രമല്ല സിനിമ ലോകത്തെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു. തെലുങ്കിലെ സൂപ്പർ താരം ചിരഞ്ജീവിയുടെ പേരുപോലും ഉദയ് കിരണന്റെ ആത്മഹത്യയ്ക്ക് കാരണമായവരുടെയുടെ പേരിന്റെ കൂട്ടത്തിൽ ഉയർന്നു കേട്ടിരുന്നു.

എന്നാൽ കോട്ടതൊന്നും സത്യമല്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരങ്ങൾ ഉദയ് കിരണിന്റെ സഹോദരി തന്നെയാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. മൂന്ന് വർഷങ്ങൾക്ക് ശേഷം സഹോദരന്റെ ആത്മഹത്യയെ കുറിച്ച് വെളിപ്പെടുത്തലുകളുമായി എത്തുകയാണ് ഉദയ് കിരണിന്റെ സഹോദരി ശ്രീദേവി.

സിനിമ ലോകത്തെ ഞെട്ടിച്ച ആത്മഹത്യ

സിനിമ ലോകത്തെ ഞെട്ടിച്ച ആത്മഹത്യ

2014 ജനുവരി അഞ്ചിനാണ് സിനിമ ലോകത്തെ തന്നെ ഞെട്ടിച്ചു കൊണ്ട് ഉദയ് കിരണ്‍ ആത്മഹത്യ ചെയ്തത്. ഹൈദരാബാദിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ചിരംജീവിയുടെ മകളുമായി വിവാഹ നിശ്ചയം

ചിരംജീവിയുടെ മകളുമായി വിവാഹ നിശ്ചയം

2003ൽ ചിരംജീവിയുടെ മകൾ സുസ്മിതയുമായി കിരണിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ ഈ വിവാഹം പിന്നീട് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ഇതിനു പിന്നാലെ ഉദയ്ക്ക് സിനിമയിൽ നല്ല അവസരങ്ങളൊന്നും തന്നെ ലഭിച്ചില്ല.

വിവാഹം വേണ്ടെന്ന് വച്ചത്

വിവാഹം വേണ്ടെന്ന് വച്ചത്

സുസ്മിതയുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഉദയ് ഈ വിവാഹം വേണ്ടെന്ന് വച്ചതെന്നാണ് സഹോദരി പറയുന്നത്. ഉദയ് തന്നെയാണ് വിവാഹം വേണ്ടാ എന്ന് തീരുനമാനിച്ചതെന്നും ഇരുവരും സംസാരിച്ച് തന്നെയാണ് ഇത്തരത്തിലൊരു തീരുമാനം എടുത്തതെന്നും ശ്രീദേവി.

ചിരഞ്ജീവിക്ക് പങ്ക്

ചിരഞ്ജീവിക്ക് പങ്ക്

ഉദയിയുടെ മരണത്തിനു പിന്നില്‍ ചിരഞ്ജീവി ഉണ്ടെന്ന തരത്തിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. വിവാഹം വേണ്ടെന്ന് വച്ചതിനു പിന്നാലെ ഉദയ്ക്ക് നല്ല വേഷങ്ങൾ ലഭിച്ചിരുന്നില്ലെന്നും അത് ചിര‍ഞ്ജീവി ഇടപെട്ടതു കൊണ്ടാണെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

ചിരഞ്ജീവി ഉപദ്രവിക്കില്ല

ചിരഞ്ജീവി ഉപദ്രവിക്കില്ല


അതേസമയം ചിരഞ്ജീവി ഒരിക്കലും ഉപദ്രവിക്കില്ലെന്നാണ് ശ്രീദേവി പറയുന്നത്. സുസ്മിതയുമായുള്ള വിവാഹത്തിന് മുൻകൈ എടുത്തത് ചിരംജീവിയാണെന്നും ശ്രീദേവി പറയുന്നു. ചിരഞ്ജീവിക്ക് ഉദയ് യെ വലിയ ഇഷ്ടമായിരുന്നുവെന്നും ഒരുക്കലും അദ്ദേഹം ഉപദ്രവിക്കില്ലെന്നുമാണ് ശ്രീദേവി പറയുന്നത്.

ഗോഡ്ഫാദർ

ഗോഡ്ഫാദർ

ഉദയ് കിരണിന്റെ ഗോഡ്ഫാദറാണ് ചിരംജീവി എന്നാണ് ശ്രീദേവി പറയുന്നത്. ഉദയ്ക്ക് ആദ്യം ഒരു പ്രണയമുണ്ടായിരുന്നുവെന്നും എന്നാൽ അത് പിരിഞ്ഞപ്പോൾ തകർന്നു പോയ ഉദയ് യെ ആ വി,മത്തിൽ നിന്ന് തിരികെ കൊണ്ടുവന്നത് അദ്ദേഹമാണെന്നും ശ്രീദേവി പറയുന്നു.

വിവാഹത്തിന് പിന്നാലെ

വിവാഹത്തിന് പിന്നാലെ

2012ൽ ഉദയ് കിരൺ മറ്റൊരു വിവാഹം കഴിച്ചിരുന്നു. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തിന് ശേഷമാണ് ഉദയ് ആത്മഹത്യ ചെയ്തത്. സിനിമകൾ കിട്ടാത്തതിനെ തുടർന്നുണ്ടായ മാനസിക സമ്മർദത്തെ തുടർന്നാണ് ഉദയ് ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്. സാമ്പത്തികമായും ഉദയ് തകർന്ന നിലയിലായിരുന്നു.

ചിരഞ്ജീവിക്കെതിരെ പ്രതിഷേധം

ചിരഞ്ജീവിക്കെതിരെ പ്രതിഷേധം

ഉദയ് കിരണിന്റെ സംസ്കാരച്ചടങ്ങിനിടെ ആരാധകർ ചിരഞ്ജീവിക്കെതിരെ രംഗത്തെത്തിയിരുന്നു. ആത്മഹത്യയ്ക്ക് കാരണം ചിരഞ്ജീവിയാണെന്നാരോപിച്ചായിരുനനു പ്രതിഷേധം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+