കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്‍സിപിക്ക് വീണ്ടും തിരിച്ചടി; വനിതാ വിഭാഗം അധ്യക്ഷ രാജിവെച്ചു, ബിജെപിയില്‍ ചേര്‍ന്നേക്കും

Google Oneindia Malayalam News

മുംബൈ: നിയമസഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന മഹാരാഷ്ട്രയില്‍ എന്‍സിപിക്ക് തിരിച്ചടിയായി നേതാക്കളുടെ കൊഴിഞ്ഞുപോക്ക്. പാര്‍ട്ടി മുംബൈ മേഖല അധ്യക്ഷന്‍ സച്ചിന്‍ അഹിര്‍ കഴിഞ്ഞ ദിവസം ശിവസേനയില്‍ ചേര്‍ന്നതിന് പിന്നാലെ എന്‍സിപി വനിതാ വിഭാഗം സംസ്ഥാന അധ്യക്ഷ ചിത്ര വാഗും രാജിവെച്ചു. എന്‍സിപിയിലെ പ്രാഥമിക അംഗത്വം ഉള്‍പ്പടേയുള്ള എല്ലാം സ്ഥാനങ്ങളും ചിത്ര വാഗ് രാജിവെച്ചിട്ടുണ്ട്.

<strong>സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുല്ലപ്പള്ളി; ഭാവിയില്‍ കൂട്ടുകൂടാന്‍ സാധിക്കുമെന്ന് പ്രതീക്ഷ</strong>സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് മുല്ലപ്പള്ളി; ഭാവിയില്‍ കൂട്ടുകൂടാന്‍ സാധിക്കുമെന്ന് പ്രതീക്ഷ

തന്‍റെ രാജിക്കത്ത് പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാറിന് നല്‍കിയിട്ടുണ്ടെന്ന് ചിത്രവാഗ് വ്യക്തമാക്കി. പാര്‍ട്ടി തനിക്ക് നല്‍കിയ അവസരങ്ങള്‍ക്കും സംസ്ഥാനത്തെ സ്ത്രീകള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ അനുവദിച്ചതിലും പാര്‍ട്ടിയോടുള്ള നന്ദി വ്യക്തമാക്കിക്കൊണ്ടുള്ളതായിരുന്നു ചിത്രവാഗിന്‍റെ രാജിക്കത്ത്. എന്‍സിപി വനിതാ വിഭാഗം അധ്യക്ഷയായിരിക്കെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വ്യക്തിയാണ് ചിത്ര വാഗ്.

wag

അടുത്ത ദിവസം തന്നെ ഇവര്‍ ബിജെപിയില്‍ ചേര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഇതേക്കുറിച്ചുള്ള പ്രതികരണങ്ങളൊന്നും ഇവര്‍ നടത്തിയില്ല. നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഘട്ടത്തില് നേതാക്കന്‍മാരുടെ രാജി വലിയ പ്രതിസന്ധിയാണ് മഹാരാഷ്ട്രയിലെ എന്‍സിപിയില്‍ സൃഷ്ടിക്കുന്നത്. പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ച മുംബൈ മേഖല അധ്യക്ഷന്‍ സച്ചിന്‍ സാഹിര്‍ കഴിഞ്ഞ ദിവസം ശിവസേനിയില്‍ ചേര്‍ന്നിരുന്നു.

<strong>'പിജെ ജോസഫ് എല്‍ഡിഎഫുമായി ചര്‍ച്ച നടത്തി'; കേരള കോണ്‍ഗ്രസില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍</strong>'പിജെ ജോസഫ് എല്‍ഡിഎഫുമായി ചര്‍ച്ച നടത്തി'; കേരള കോണ്‍ഗ്രസില്‍ ആരോപണ-പ്രത്യാരോപണങ്ങള്‍

English summary
Chitra Kishor Wagh resigns from ncp leadership
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X