ചിറ്റൂര്‍ മേയര്‍ അനുരാധയെ വെടിവെച്ചുകൊന്നു, ഭര്‍ത്താവ് അതീവ ഗുരുതരാവസ്ഥയില്‍!
ഹൈദരാബാദ്: ചിറ്റൂര്‍ മേയറായ അനുരാധയെ വെടിവെച്ചുകൊന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അയല്‍ സംസ്ഥാനമായ കര്‍ണാടകയില്‍ നിന്നും ഉളളവരാണ് കൊലയാളികള്‍ എന്നാണ് പ്രാഥമിക സൂചനകള്‍. ഹൈദരാബാദ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അനുരാധയുടെ ഭര്‍ത്താവ് മോഹനും വെടിയേറ്റിട്ടുണ്ട്. ആശുപത്രിയില്‍ കഴിയുന്ന മോഹന്റെ നില അതീവ ഗുരുതരമാണ് എന്നാണ് ഡോക്ടര്‍മാര്‍ നല്കുന്ന വിവരം. അനുരാധയെയും ഭര്‍ത്താവ് മോഹനെയും അക്രമികള്‍ വെടിവെച്ച ശേഷം വാള് കൊണ്ട് വെട്ടുകയും ചെയ്തതായി ആന്ധ്രപ്രദേശ് എ ഡി ജി പി ആര് പി താക്കൂര്‍ പറഞ്ഞു.

മുനിസിപ്പല്‍ കോര്പറേഷന് ഓഫീസില്‍ കയറിയാണ് അനുരാധയെയും ഭര്‍ത്താവിനെയും ആക്രമിച്ചത്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ സ്വദേശമാണ് ചിറ്റൂര്‍. കൊല്ലപ്പെട്ട അനുരാധയാകട്ടെ, തെലുങ്കുദേശം പാര്‍ട്ടി നേതാവും. കുടുബപരമായ കാരണങ്ങളാകാം കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
മേയര്‍ അനുരാധയെയും ഭര്‍ത്താവിനെയും ആക്രമിച്ച 5 പേരെ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇതില്‍ രണ്ടുപേര്‍ പോലീസിന് കീഴടങ്ങിയതായും വിവരമുണ്ട്. ഇവരെ ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും എന്ന പ്രതീക്ഷയിലാണ് പോലീസ്.
-
ബെംഗളൂരുവില്‍ വര്‍ക്ക് ഫ്രം ഹോം; സാമ്പത്തിക ലാഭം 10000 രൂപയിലേറെ; കണക്കുകള്‍ നിരത്തി ടെക്കി യുവാവ് -
സ്വര്‍ണം എവിടെപോയി നില്ക്കും; ഇന്ന് രണ്ടാംതവണയും വില കുറഞ്ഞു, സ്വര്‍ണ പ്രേമികള്‍ക്ക് സന്തോഷം -
സ്വർണ വില 1 ലക്ഷത്തിന് താഴേക്കോ അതോ 2 ലക്ഷത്തിന് മുകളിലേക്കോ? സ്വർണം കൈയ്യിലുള്ളവർ അറിയാൻ -
കേരളത്തില്‍ നാളെ ചെറിയ പെരുന്നാള്‍; ശവ്വാല്‍ മാസപ്പിറവി ദൃശ്യമായി -
വിജയ് സ്വത്തുക്കള്‍ വിറ്റഴിക്കുന്നു; നടന്റെ നീക്കത്തിന് പിന്നില്‍ എന്ത്? സംഗീതയുടെ വിവാഹ മോചനം ചര്‍ച്ച -
'അഖിൽ മാരാർക്ക് സീറ്റ് കൊടുത്തത് ആ ഭയം കൊണ്ടാകും, പ്രാക്കും കാർക്കിച്ച് തുപ്പും ഭയന്ന് അവർക്ക് വോട്ട് കിട്ടും' -
' മൂന്നാം ഊഴം എന്ന മുഖ്യമന്ത്രിയുടെ സ്വപ്നം വിഫലമാകും'; നിലപാട് തിരുത്തി ജി സുധാകരൻ, കോണ്‍ഗ്രസിന് പുകഴ്ത്തൽ -
എൻഡിഎയുടെ 90 സീറ്റ് ഓഫറും മുഖ്യമന്ത്രി പദവിയും വേണ്ട; തമിഴ്നാട്ടിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് വിജയ് -
ബെംഗളുരുവിന്റെ തലവര മാറ്റുന്ന ബിദാദി ടൗൺഷിപ്പ് പദ്ധതി; 7400 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നടപടിയുമായി സർക്കാർ -
കേരളത്തിൽ ഏറ്റവും കൂടുതൽ ആസ്തിയുള്ള എംഎൽഎ ഇതാണ്; പകുതിയിലധികം പേരും കോടീശ്വരൻമാർ -
ബിജെപിയുടെ രണ്ടാം സ്ഥാനാർത്ഥി പട്ടികയും പുറത്ത്; കുമ്മനം ആറന്മുളയിൽ, റോബിൻ രാധാകൃഷ്ണൻ കുണ്ടറയിൽ -
'പദവികളല്ല, പ്രവർത്തകരുടെ മനസ്സിലെ സ്ഥാനമാണ് വലുത്, സുധാകരൻ രക്തസാക്ഷികളുടെ നേതാവ്'; രാഹുൽ മാങ്കൂട്ടത്തിൽ












Click it and Unblock the Notifications