പ്രധാനമന്ത്രിയാകാനില്ലെന്ന് ചന്ദ്രബാബു നായിഡു, പ്രവര്‍ത്തിക്കുന്നത് ആന്ധ്രയ്ക്കും അമരാവതിക്കുമായി
Recommended Video

ഹൈദരാബാദ്: തെലുങ്കുദേശം പാര്‍ട്ടി പ്രസിഡന്‍റും ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബുനായിഡു ബിജെപിക്കെതിരെ പ്രതിപക്ഷപാര്‍ട്ടികളെ അണിചേര്‍ക്കുന്നു.പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഡിസംബര്‍ പത്തിന് ചേരുമെന്നാണ് നായിഡു പറഞ്ഞത്.പ്രതിപക്ഷ പാര്‍ട്ടികളുടെ സഖ്യവും ബിജെപി വിരുദ്ധതയുമാണ് പ്രധാന അജണ്ട.
പ്രതിപക്ഷത്ത് നേതൃനിരയില്‍ വരാന്‍ നിരവധി കഴിവുറ്റ നേതാക്കളുണ്ടെന്നും തനിക്ക് ആ സ്ഥാനമോഹമില്ലെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.ആന്ധ്രപ്രദേശിന്‍റെ തലസ്ഥാനമായി അമരാവതിയെ വികസിപ്പിക്കാനാണ് തന്‍റെ ശ്രമമെന്നും നായിഡു പറഞ്ഞു.സഖ്യത്തിലെ പ്രധാനമന്ത്രി പദം തന്നെ മോഹിപ്പിക്കില്ലെന്നും ആന്ധ്ര മാത്രമാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

മത്സരിക്കാന്‍ പ്രാപ്തരായ നിരവധി പേരുണ്ട്. ഞങ്ങള്‍ ഒരുമിച്ച് മത്സരിക്കും.പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കുന്നതിനായി സഖ്യത്തിലെ എല്ലാവരും ചേര്‍ന്ന് തീരുമാനമെടുക്കുമെന്നും അദ്ദേഹം പറ്ഞ്ഞു.അടുത്ത് തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്നും ഡിസംബര്‍ 10 ന് യോഗം ചേര്‍ന്ന് അജണ്ട തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എന്‍ഡിഎ ഭരിക്കുന്ന് പ്രധാനമന്ത്രി രാജ്യത്തെ നിരാശപ്പെടുത്തിയെന്നും മോദി തിരഞ്ഞെടുപ്പില്‍ കുറ്റം പറയുന്ന പ്രധാനമന്ത്രിയാണെന്നും അതിനാല്‍ നമുക്ക് ഭരണം നിര്‍വഹിക്കുന്ന പ്രധാനമന്ത്രിയെയാണ് വേണ്ടതെന്നും നായിഡു പറയുന്നു.
ഹൈദരാബാദില്‍ തെലങ്കാനയിലെ ടിഡിപി സ്ഥാനാര്‍ഥി എന്‍ സുഹാസിനിക്ക് വോട്ട് തേടിക്കൊണ്ടുള്ള റോഡ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു ചന്ദ്രബാബു നായിഡു.ഇതിനിടയില്‍ കെ ചന്ദ്രശേഖര്‍ റാവുവിനെയും കടന്നാക്രമിക്കാന്‍ നായിഡു മറന്നില്ല.രണ്ടു സഖ്യങ്ങളെ നിലവിലുള്ളൂ.ബിജെപിയും ആന്‍റി ബിജെപി സഖ്യവും.തെലുങ്കുദേശവും കോണ്‍ഗ്രസും ബിജെപി ഇതര സഖ്യമാണ്.കെ ചന്ദ്രശേഖര്‍ റാവു താങ്കള്‍ എതു സഖ്യത്തിന്റെ ഭാഗമാണെന്ന് വ്യക്തമാക്കണം.ബിജെപിയും ടിആര്‍എസും തമ്മിലുള്ള അവിശുദ്ധ ബന്ധം വെളിവായെന്നും കെസിആറിന് വോട്ട് നല്കിയാല്‍ ബിജെപിക്ക് നല്കിയതിന് തുല്യമെന്നും നായിഡു പറഞ്ഞു.












Click it and Unblock the Notifications