കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയലളിത മരിച്ച അപ്പോളോ ആശുപത്രിയില്‍ ചോ രാമസ്വാമിയും മരിച്ചു... ജയയുടെ സുഹൃത്ത്, അപൂര്‍വ്വ പ്രതിഭ

ആക്ഷേപ ഹാസ്യത്തിലൂടെ രാഷ്ട്രീയ നേതൃത്വങ്ങളെ നിശിത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയ ആളായിരുന്നു ചോ രാമസ്വാമി. ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍ എന്ന മലയാള സിനിമയിലും ചോ രാമസ്വാമി അഭിനയിച്ചിട്ടുണ്ട്

Google Oneindia Malayalam News

ചെന്നൈ: 'അമ്മ' വിടവാങ്ങിയതിന്റെ ദു:ഖത്തില്‍ നില്‍ക്കുന്ന തമിഴകത്തിന് മറ്റൊരു നഷ്ടം കൂടി. ആക്ഷേപഹാസ്യകാരനും നടനും രാഷ്ട്രീയ നിരീക്ഷകനും പത്രാധിപരും എല്ലാം ആയിരുന്ന ചോ രാമസ്വാമി വിടവാങ്ങി. 82 വയസ്സായിരുന്നു.

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ഡിസംബര്‍ 7 ന് പുലര്‍ച്ച 4.40 ന് ആയിരുന്നു അന്ത്യം. ജയലളിതയമായി വളരെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന അപൂര്‍വ്വം വ്യക്തികളില്‍ ഒരാളായിരുന്നു ചോ രാമസ്വാമി. ശ്രീനിവാസ അയ്യര്‍ രാമസ്വാമി എന്നായിരുന്നു ശരിയായ പേര്‍.

Cho Ramaswamy

ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ ആയിരുന്നു. ജയലളിത ജീവിത്തത്തോട് വിടപറയുമ്പോള്‍ ചോ രാമസ്വാമിയും അപ്പോളോ ആശുപത്രിയില്‍ മറ്റൊരു ബ്ലോക്കില്‍ ചികിത്സയില്‍ ആയിരുന്നു.

ബഹുമുഖ പ്രതിഭയായിരുന്നു ചോ രാമസ്വാമി. നടനായും സംവിധായകനായും നാടകകൃത്തായും തിരക്കഥാകത്തായും അഭിഭാഷകനായും പത്രാധിപരായും അദ്ദേഹം തിളങ്ങി. അറിയപ്പെടുന്ന ഹാസ്യതാരമായി. മലയാളത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

ശക്തനായ രാഷ്ട്രീയ നിരീക്ഷകന്‍ കൂടിയായിരുന്നു അദ്ദേഹം. ആക്ഷേപഹാസ്യത്തിന്റെ മൂര്‍ച്ചയേറിയ ഭാഷയില്‍ അദ്ദേഹം രാഷ്ട്രീയ നേതൃത്വങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയിട്ടുണ്ട്. തുഗ്ലക് മാസികയുടെ സ്ഥാപകനും പ്രഥമ പത്രാധിപരും ആണ് ചോ രാമസ്വാമി.

ഇതിനിടെ രാജ്യസഭ എംപിയായും ചോ രാമസ്വാമി പ്രവര്‍ത്തിച്ചു. 1999 മുതല്‍ 2005 വരെയുള്ള കാലഘട്ടത്തിലായിരുന്നു ഇത്. 89 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. നാടകത്തില്‍ നിന്നാണ് സിനിമയില്‍ എത്തിയത്.

English summary
Political satirist and founder, editor of Thuglak magazine, Srinivasa Iyer Ramaswamy also known as Cho Ramaswamy passed away. He was 82.
Read in English: Cho Ramaswamy passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X