കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിഠായി വില്‍പ്പനക്കാരന്‍റെ അക്കൗണ്ടിൽ 18 കോടി:കണ്ണു തള്ളി ആദായനികുതി വകുപ്പ്,ബാങ്കിനും പങ്ക്!!

അക്കൗണ്ട് വഴി നടന്നിട്ടുള്ള പണമിടപാടുകളും വകുപ്പ് പരിശോധിച്ചുവരികയാണ്

Google Oneindia Malayalam News

വിജയവാഡ: 18 കോടിയുടെ നിക്ഷേപമുള്ള മിഠായി വില്‍പ്പനക്കാരൻ ആദായനികുതി വകുപ്പിൻറെ നിരീക്ഷണത്തിൽ. വിജയവാഡ സ്വദേശിയായ സി കിഷോർ ലാലിന്‍റെ ബാങ്ക് അക്കൗണ്ടിലാണ് 18 കോടിയുടെ നിക്ഷേപമുള്ളത്. ആദായ നികുതി വകുപ്പിന്‍റെ നിരീക്ഷണ വലയത്തിലായതോടെ വരുമാനത്തിന്‍റെ ഉറവിടം വെളിപ്പെടുത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. അക്കൗണ്ട് വഴി നടന്നിട്ടുള്ള പണമിടപാടുകളും വകുപ്പ് പരിശോധിച്ചുവരികയാണ്.

വീടും തോറും നടന്ന് മിഠായി വിൽക്കുന്നതാണ് കിഷോറിൻറെ ജോലി. അടുത്ത കാലത്ത് ശ്രീ രേണുകാന്താ മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് അർബൻ ക്രെഡിറ്റ് സൊസൈറ്റി ബാങ്കിൽ ആരംഭിച്ച അക്കൗണ്ടിലാണ് 18 കോടിയുടെ നിക്ഷേപമുള്ളത്. അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബാങ്ക് അടുത്ത കാലത്താണ് വിജയവാഡയിൽ ബ്രാഞ്ച് ആരംഭിച്ചത്. അക്കൗണ്ട് ആരംഭിച്ച ഉടൻ തന്നെ മുബൈയിൽ നിന്ന് നടത്തിയിട്ടുള്ള പണമിടപാടുകളാണ് സംശയത്തിനിടയാക്കിയത്.

rupees-note

എന്നാൽ ആദായനികുതി വകുപ്പ് അധികൃതരെ സമീപിച്ച കിഷോർ തന്‍റെ അക്കൗണ്ടിൽ ഇടപാടുകള്‍ നടത്തിയിട്ടില്ലെന്ന വിവരമാണ് നല്‍കിയത്. ഇതോടെ ബാങ്കിലെ സിസിടിവി ദൃശ്യങ്ങൾ സമര്‍പ്പിക്കാൻ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ബാങ്ക് അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവത്തിൽ ബാങ്കിന്‍റെ പങ്കും അന്വേഷിക്കും.

English summary
A chocolate vendor is now on the income tax department's radar for allegedly stashing crores of rupees in his bank account. C Kishore Lal, 30, a chocolate vendor in Vijayawada's One-town area received I-T summons on May 25 in Autonagar and has been asked to explain the huge transactions in bank account.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X